ആക്സിയം സ്പേസ്: ഇന്ത്യൻ വംശജനായ സിഇഒയെ മാറ്റി, ഡോ. ജൊനാതൻ സെർട്ടൻ പുതിയ തലവൻ
Thursday, October 16, 2025 7:37 AM IST
ഹൂസ്റ്റൺ: ആക്സിയം സ്പേസിന്റെ തലപ്പത്ത് മാറ്റം. ഡോ. ജൊനാതൻ സെർട്ടനെയാണ് പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (സിഇഒ) ആയി നിയമിച്ചത്. ഏകദേശം ആറ് മാസത്തിന് ശേഷമാണ് ഈ നേതൃമാറ്റമുണ്ടായിരിക്കുന്നത്.
ഇന്ത്യൻ വംശജനായ സിഇഒ തേജ്പോൾ ഭാട്ടിയയെ മാറ്റിയാണ് സിഇഒയായും പ്രഡിഡന്റായും ജൊനാതനെ നിയമിച്ചത്. ഭൗതികശാസ്ത്രജ്ഞനും സാങ്കേതിക എക്സിക്യൂട്ടീവുമായ സെർട്ടൻ ബഹിരാകാശ, ആണവ വ്യവസായങ്ങളിൽ നേതൃത്വ പരിചയവുമുണ്ട്.
ആക്സിയം സ്പേസിൽ ചേരുന്നതിന് മുമ്പ് അദ്ദേഹം ബി.ഡബ്ല്യു.എക്സ് ടെക്നോളജീസിൽ മുതിർന്ന സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭൗതികശാസ്ത്രത്തിൽ പിഎച്ച്ഡി നേടിയ സെർട്ടൻ നാസയുടെ മാർഷൽ സ്പേസ് ഫ്ലൈറ്റ് സെന്ററിൽ ഇന്നൊവേറ്റീവ് ടീമുകളെ നയിച്ചിട്ടുണ്ട്.