ശബരിമല സ്വർണമോഷണ കേസ്; ഒന്നാംപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ കസ്റ്റഡിയിലെടുക്കും
Thursday, October 16, 2025 7:48 AM IST
പത്തനംതിട്ട: ശബരിമല സ്വർണമോഷണ കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ പ്രത്യേക അന്വേഷണ സംഘം ഉടൻ കസ്റ്റഡിയിലെടുക്കും. ചെന്നൈ സ്മാർട്ട് ക്രിയേഷൻസ്, ശബരിമല സന്നിധാനം, കൊച്ചി എന്നിവിടങ്ങളിൽനിന്ന് ശേഖരിച്ച തെളിവുകളിൽ സ്വർണ മോഷണത്തിലെ ഉണ്ണികൃഷ്ണൻ പോറ്റിയുടെ പങ്ക് വ്യക്തമായതിനെത്തുടർന്നാണ് കസ്റ്റഡിയിലെടുക്കുന്നത്.
ആറാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണമെന്നും അന്വേഷണ പുരോഗതി രണ്ടാഴ്ച കൂടുമ്പോൾ അറിയിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. പോറ്റിയുടെ ഫോണിലേക്കുള്ള കോളുകളുടെയും പോറ്റി വിളിച്ച കോളുകളുടെയും പരിശോധനകളും നടക്കുന്നുണ്ട്.
സ്മാർട്ട് ക്രിയേഷൻസിലെയും ദേവസ്വത്തിലെയും ജീവനക്കാർ, ഉന്നതരായ മറ്റു വ്യക്തികൾ തുടങ്ങിയവരെ പോറ്റി ബന്ധപ്പെട്ടതിന്റെ തെളിവുകൾ സമാഹരിക്കുകയാണ് ലക്ഷ്യം. രണ്ടുവർഷത്തെ കോൾലിസ്റ്റ് എടുത്തുകഴിഞ്ഞു.