ദേശീയപാത ജനുവരിയിൽ ഉദ്ഘാടനം ചെയ്യും: പിണറായി വിജയൻ
Saturday, October 18, 2025 1:03 AM IST
മനാമ: വിദേശരാഷ്ട്രങ്ങൾ വരെ കൊച്ചി വാട്ടർ മെട്രോയെ കുറിച്ച് ചർച്ച ചെയ്യുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എല്‍ഡിഎഫ് സര്‍ക്കാര്‍ നൽകിയ 600 വാഗ്ദാനങ്ങളിൽ 580 എണ്ണം പൂർത്തീകരിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബഹ്റൈനിൽ നടന്ന പ്രവാസി സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദേഹം. ഇവിടെ ഒന്നും നടക്കില്ലെന്ന അവസ്ഥയിലാണ് 2016ൽ കേരളത്തിൽ ഇടത് സർക്കാർ അധികാരത്തിലെത്തിയതെന്നും പിണറായി വിജയൻ വ്യക്തമാക്കി.
എന്നാൽ ആ അവസ്ഥയിൽ നിന്ന് ഡിസംബറോടെ ദേശീയപാത നല്ലൊരു ഭാഗം പൂർത്തിയാകാൻ പോവുകയാണ്. ജനുവരിയിൽ കേന്ദ്രമന്ത്രി ഉദ്ഘാടനം ചെയ്യും. ഫെബ്രുവരിയോടെ എല്ലാ ഘട്ടവും പൂർത്തിയാക്കാൻ നിർദേശം കിട്ടിയെന്നും പിണറായി കൂട്ടിച്ചേർത്തു.