ഫ്രഞ്ച് ലീഗ്: പിഎസ്ജിയെ സമനിലയിൽ തളച്ച് സ്ട്രാസ്ബർഗ്
Saturday, October 18, 2025 4:36 AM IST
പാരീസ്: ഫ്രഞ്ച് ലീഗിൽ പിഎസ്ജിയെ സമനിലയിൽ തളച്ച് സ്ട്രാസ്ബർഗ്. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ ഇരുടീമുകളും മൂന്ന് ഗോൾവീതം നേടി.
പിഎസ്ജിക്ക് വേണ്ടി ബ്രാഡ്ലി ബാർസോളയും ഗോൺസാലോയും സെണ്ണി മയുള്ളുവുമാണ് ഗോളുകൾ നേടിയത്. സ്ട്രാസ്ബർഗിന് വേണ്ടി ജാവോക്വിൻ പനിഷെല്ലി രണ്ട് ഗോളുകളും ഡിയഗോ മൊറേര ഒരു ഗോളും സ്കോർ ചെയ്തു.
മത്സരം സമനിലയായതോടെ പിഎസ്ജിക്ക് 17 പോയിന്റായി. സ്ട്രാസ്ബർഗിന് 16 പോയിന്റും ആയി. പിഎസ്ജി പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തും സ്ട്രാസ്ബർഗ് രണ്ടാമതുമാണുള്ളത്.