അനനയുടെ മരണത്തിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് കോഴിക്കോട് മെഡിക്കൽ കോളജ്
Saturday, October 18, 2025 6:43 AM IST
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ ഒൻപത് വയസുകാരിയുടെ മരണത്തിൽ വീഴ്ചയുണ്ടായിട്ടില്ലെന്ന് അധികൃതർ. താമരശേരി സ്വദേശി അനയയ്ക്ക് മസ്തിഷ്ക ജ്വരം ബാധിച്ചിരുന്നുവെന്ന പരിശോധന ഫലത്തിൽ തെറ്റില്ലെന്നാണ് അധികൃതരുടെ വാദം.
അനയയുടെ മരണം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചല്ലെന്നായിരുന്നു പോസ്റ്റുമോർട്ടം റിപ്പോർട്ട്. വൈറൽ ന്യൂമോണിയ ബാധിച്ചതാണ് കുട്ടിയുടെ മരണ കാരണം എന്നായിരുന്നു റിപ്പോർട്ട്. എന്നാൽ വിഷയത്തിൽ വിശദീകരണ കുറിപ്പ് പുറത്തിറക്കാനുള്ള നീക്കത്തിലാണ് അധികൃതർ.
അമീബിക് മസ്തിഷ്ക ജ്വരത്തിനൊപ്പം വൈറൽ ന്യൂമോണിയയും കുട്ടിക്ക് ബാധിച്ചിട്ടുണ്ടാകാമെന്നാണ് ആശുപത്രി അധികൃതരുടെ വാദം. ബന്ധപ്പെട്ട വകുപ്പുകളുമായി കൂടിയാലോചിച്ച ശേഷം തുടർ നടപടികളിലേക്ക് കടക്കാനാണ് മെഡിക്കൽ കോളജിന്റെ തീരുമാനം.