രാഹുൽ ഗാന്ധിയ്ക്കെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ ഗായിക മേരി മിലിബെൻ
Saturday, October 18, 2025 7:48 AM IST
ന്യൂയോർക്ക്: ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ വിമർശിച്ച് അമേരിക്കൻ ഗായിക മേരി മിലിബെൻ. താൻ ഇന്ത്യയെ വെറുക്കുന്നുവെന്ന പ്രചരണങ്ങളിലേക്ക് തിരികെ പോകാനും മേരി മിലിബെൻ രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ഭയക്കുന്നുവെന്ന രാഹുൽ ഗാന്ധിയുടെ ആരോപണത്തിന് പിന്നാലെയാണ് മേരി മിലിബെൻ വിമർശനവുമായി രംഗത്തെത്തിയത്.
പ്രധാനമന്ത്രിയെ പിന്തുണയ്ക്കുന്ന ഗായികയാണ് മിലിബെൻ. റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കാമെന്ന് മോദി ഉറപ്പുനൽകിയതായി ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയായിരുന്നു രാഹുലിന്റെ പരാമർശം.