കാ​ബൂ​ള്‍: അ​ഫ്ഗാ​നി​സ്ഥാ​നി​ലെ പ​ക്തി​ക പ്ര​വി​ശ്യ​യി​ല്‍ പാ​ക്കി​സ്ഥാ​ൻ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ല്‍ മൂ​ന്ന് അ​ഫ്ഗാ​ന്‍ ക്രി​ക്ക​റ്റ് താ​ര​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ എ​ട്ടു പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു. ക​ബീ​ര്‍, ഹാ​രൂ​ണ്‍, സി​ബ്ഗ​ത്തു​ള്ള എ​ന്നീ ക്രി​ക്ക​റ്റ് താ​ര​ങ്ങ​ളാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

പാ​ക്കി​സ്ഥാ​നും ശ്രീ​ല​ങ്ക​യ്ക്കു​മെ​തി​രേ അ​ടു​ത്ത മാ​സം ന​ട​ക്കാ​നി​രു​ന്ന ത്രി​രാ​ഷ്ട്ര പ​ര​മ്പ​ര​യ്ക്കാ​യി പാ​ക് അ​തി​ര്‍​ത്തി​യി​ലെ കി​ഴ​ക്ക​ന്‍ പ​ക്തി​ക പ്ര​വി​ശ്യ​യി​ലെ ഷ​ര​ണ​യി​ലേ​ക്കു​ള്ള യാ​ത്രാ​മ​ധ്യേ​യാ​ണ് താ​ര​ങ്ങ​ൾ കൊ​ല്ല​പ്പെ​ട്ട​ത്.

അ​ഫ്ഗാ​നി​സ്ഥാ​ന്‍ ക്രി​ക്ക​റ്റ് ബോ​ര്‍​ഡാ​ണ് (എ​സി​ബി) ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഇ​തോ​ടെ ത്രി​രാ​ഷ്ട്ര പ​ര​മ്പ​ര​യി​ല്‍ നി​ന്ന് അ​ഫ്ഗാ​ന്‍ പി​ന്മാ​റി.

ക്രി​ക്ക​റ്റ് താ​ര​ങ്ങ​ളു​ടെ വി​യോ​ഗ​ത്തി​ല്‍ അ​ഗാ​ധ​മാ​യ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തു​ന്ന​താ​യി എ​സി​ബി അ​റി​യി​ച്ചു. പാ​ക്‌ ഭ​ര​ണ​കൂ​ട​ത്തി​നെ​തി​രേ ശ​ക്ത​മാ​യ ഭാ​ഷ​യി​ലാ​ണ് എ​സി​ബി പ്ര​തി​ക​രി​ച്ച​ത്. ഭീ​രു​ത്വം നി​റ​ഞ്ഞ ആ​ക്ര​മ​ണ​മാ​ണ് ഇ​തെ​ന്ന് എ​സി​ബി എ​ക്‌​സി​ല്‍ കു​റി​ച്ചു.