രഞ്ജിയിൽ പിടിമുറുക്കി മഹാരാഷ്ട്ര; ലീഡ് 240 കടന്നു
Saturday, October 18, 2025 2:41 PM IST
കാര്യവട്ടം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിനെതിരെ മഹാരാഷ്ട്ര ശക്തമായ നിലയിൽ. നിലവിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ മഹാരാഷ്ട്ര 223 റണ്‍സെടുത്തു. ഇതോടെ 243 റണ്‍സിന്റെ ലീഡിലെത്തി മഹാരാഷ്ട്ര.
നാലാം ദിനം വിക്കറ്റ് നഷ്ടപ്പെടാതെ 51 റണ്‍സിന് ബാറ്റിംഗ് പുനരാരംഭിച്ച മഹാരാഷ്ട്രയ്ക്കായി പൃഥ്വി ഷാ 75 റണ്‍സെടുത്തു. കുൽകർണ 34 റണ്‍സും നേടി. ഇരുവരുടെയും വിക്കറ്റുകളാണ് മഹാരാഷ്ട്രയ്ക്ക് നഷ്ടമായത്.
അർധ സെഞ്ചുറി നേടിയ സിദ്ധേഷ് വീറും (54) ഋതുരാജ് ഗെയ്ക്വാദും (55) ബാറ്റിംഗ് തുടരുകയാണ്.
കേരളം ഒന്നാം ഇന്നിംഗ്സിൽ 20 റൺസിന്റെ ലീഡ് വഴങ്ങിയിരുന്നു. 239 റണ്‍സിന് മഹാരാഷ്ട്രയെ ഒന്നാം ഇന്നിംഗ്സില്‍ പുറത്താക്കിയ കേരളം, 219 റൺസിനാണ് പുറത്തായത്.