ലോക ബാഡ്മിന്റണ്‍ ജൂണിയർ ചാന്പ്യൻഷിപ്പ്: തൻവി ശർമ ഫൈനലിൽ
Saturday, October 18, 2025 4:43 PM IST
ഗോഹട്ടി: ലോക ബാഡ്മിന്റണ്‍ ജൂണിയർ ചാന്പ്യൻഷിപ്പിന്റെ വനിതാ സിംഗിൽസിൽ ഫൈനലിൽ കടന്ന് ഇന്ത്യൻ താരം തൻവി ശർമ. സെമിയിൽ ചൈനയുടെ ലിയു സി യായെ തോൽപ്പിച്ചാണ് തൻവി ഫൈനലിൽ കടന്നത്.
നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു തൻവിയുടെ വിജയം. സ്കോർ: 15-11, 15-9. ഫൈനലിൽ തായ്ലൻഡിന്റെ അന്യാപെറ്റ് ഫിച്ചിട്ട്പ്രീചാകാണ് തൻവിയുടെ എതിരാളി.
17 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ലോക ബാഡ്മിന്റണ്‍ ജൂണിയർ ചാന്പ്യൻഷിപ്പ് സിംഗിൾസിൽ കഴിഞ്ഞ ദിവസം തന്നെ ഇന്ത്യൻ താരം മെഡൽ ഉറപ്പിച്ചിരുന്നു. സെമിയിൽ കടന്നതോടെയാണ് മെഡൽ ഉറപ്പിച്ചത്. 2008ൽ സൈന നെഹ്വാൾ ആണ് ഇതിന് മുമ്പ് മെഡൽ നേടിയ ഇന്ത്യൻ താരം.
ക്വാർട്ടറിൽ ജപ്പാന്റെ സാകി മാറ്റ്സുമോട്ടോയെ ആണ് തൻവി തോൽപ്പിച്ചത്. സ്കോർ: 13-15, 15-9, 15-1നു തോൽപ്പിച്ചു.