ധാ​ക്ക: വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ബം​ഗ്ലാ​ദേ​ശി​ന് മി​ന്നും ജ​യം. ധാ​ക്ക​യി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ 74 റ​ൺ​സി​നാ​ണ് ബം​ഗ്ലാ​ദേ​ശ് വി​ജ​യി​ച്ച​ത്.

ബം​ഗ്ലാ​ദേ​ശ് ഉ​യ​ർ​ത്തി​യ 208 റ​ൺ​സ് പി​ന്തു​ട​ർ​ന്ന വെ​സ്റ്റ് ഇ​ൻ​ഡീ​സ് 133 റ​ൺ​സി​ൽ ഓ​ൾ​ഔ​ട്ടാ​യി. 44 റ​ൺ​സെ​ടു​ത്ത ബ്രാ​ണ്ട​ൻ കിം​ഗി​നും 27 അ​ലി​ക്ക് അ​ത്ത​നാ​സെ​ക്കും മാ​ത്ര​മാ​ണ് വി​ൻ​ഡീ​ൻ​സ് നി​ര​യി​ൽ പി​ടി​ച്ചു​നി​ൽ​ക്കാ​നാ​യ​ത്.

ബം​ഗ്ലാ​ദേ​ശി​ന് വേ​ണ്ടി റി​ഷാ​ദ് ഹോ​സെ്ൻ ആ​റ് വി​ക്ക​റ്റു​ക​ൾ വീ​ഴ്ത്തി. മു​സ്താ​ഫി​സു​ർ റ​ഹ്മാ​ൻ ര​ണ്ട് വി​ക്ക​റ്റും ത​ൻ​വീ​ർ ഇ​സ്ലാ​മും മെ​ഹ്ദി ഹ​സ​ൻ മി​റാ​സും ഓ​രോ വി​ക്ക​റ്റ് വീ​ത​വും എ​ടു​ത്തു.

ആ​ദ്യം ബാ​റ്റ് ചെ​യ്ത ബം​ഗ്ലാ​ദേ​ശ് 49.4 ഓ​വ​റി​ൽ 207 റ​ൺ​സി​ൽ ഓ​ൾ​ഔ​ട്ടാ​വു​ക‍​യാ​യി​രു​ന്നു. തൗ​ഹി​ദ് ഹൃ​ദോ​യ്‌​യു​ടെ അ​ർ​ധ സെ​ഞ്ചു​റി​യു​ടെ​യും മ​ഹി​ദു​ൽ ഇ​സ്ലാം അ​ൻ​കോ​ണി​ന്‍റെ​യും ഷാ​ന്‍റോ​യു​ടെ​യും മി​ക​ച്ച ഇ​ന്നിം​ഗ്സു​ക​ളു​ടെ​യും മി​ക​വി​ലാ​ണ് ബം​ഗ്ലാ​ദേ​ശ് 207 റ​ൺ​സെ​ടു​ത്ത​ത്.

തൗ​ഹി​ദ് 51 റ​ൺ​സും മ​ഹി​ദു​ൽ 46 റ​ൺ​സും ഷാ​ന്‍റൊ 32 റ​ൺ​സു​മാ​ണെ​ടു​ത്ത​ത്. വെ​സ്റ്റ് ഇ​ൻ​ഡീ​സി​ന് വേ​ണ്ടി ജ​യ്ഡ​ൻ സീ​യെ​ൽ​സ് മൂ​ന്ന് വി​ക്ക​റ്റെ​ടു​ത്തു. റോ​സ്റ്റ​ൻ ചെ​യ്സും ജ​സ്റ്റി​ൻ ഗ്രീ​വ്സും ര​ണ്ട് വി​ക്ക​റ്റ് വീ​ത​വും റൊ​മാ​രി​യോ ഷെ​പ്പേ​ഡും ഖാ​റി പി​യ​റി​യും ഓ​രോ വി​ക്ക​റ്റ് വീ​ത​വും വീ​ഴ്ത്തി.

റി​ഷാ​ദ് ഹോ​സെ​യ്ൻ ആ​ണ് മ​ത്സ​ര​ത്തി​ലെ താ​രം. ചൊ​വ്വാ​ഴ്ച​യാ​ണ് പ​ര​മ്പ​ര​യി​ലെ ര​ണ്ടാം മ​ത്സ​രം.