കൊച്ചി സ്കൂള്‍ ഒളിന്പിക്സ് മികച്ച കവറേജ് പുരസ്കാരം ദീപികയ്ക്ക്
Saturday, October 18, 2025 9:43 PM IST
തിരുവനന്തപുരം: 2024 കൊച്ചി സ്കൂള്‍ ഒളിന്പിക്സിനോടനുബന്ധിച്ചുള്ള മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച കവറേജിനുള്ള അച്ചടിമാധ്യമ പുരസ്കാരം ദീപികയ്ക്കു ലഭിച്ചു. ദീപികയ്ക്കുവേണ്ടി അനീഷ് ആലക്കോട്, തോമസ് വര്‍ഗീസ്, അനില്‍ തോമസ്, ജെറി എം.തോമസ്, വി.ആര്. ശ്രീജിത്ത്, സീമ മോഹന്‍ലാല്‍ എന്നിവരാണ് ലേഖനങ്ങള്‍ തയാറാക്കിയത്. ബ്രില്യന് ചാള്‍സ്, അനൂപ് ടോം എന്നിവരായിരുന്നു ഫോട്ടോഗ്രഫര്‍മാര്‍.
സമഗ്ര കവറേജിനുള്ള ദൃശ്യമാധ്യമ പുരസ്കാരം 24 ന്യൂസിനും ശ്രവ്യമാധ്യമ പുരസ്കാരം റെഡ് എഫ്എമ്മിനും ലഭിച്ചു. ഈ മാസം 21ന് തിരുവനനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ നടക്കുന്ന കേരള സ്കൂള്‍ കായിക മേള 2025 ഉദ്ഘാടന വേദിയില്‍ അവാര്‍ഡുകള്‍ സമ്മാനിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു.