ഇരട്ട ഗോളുകളുമായി ഹാലണ്ട്; എവർട്ടണെ തകർത്ത് മാഞ്ചസ്റ്റർ സിറ്റി
Saturday, October 18, 2025 10:40 PM IST
മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ജയം. ഇന്ന് നടന്ന മത്സരത്തിൽ എവർട്ടണെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് സിറ്റി തോൽപ്പിച്ചത്.
എർലിംഗ് ഹാലണ്ടാണ് സിറ്റിക്ക് വേണ്ടി രണ്ട് ഗോളുകളും നേടിയത്. മത്സരത്തിന്റെ 58, 63 എന്നീ മിനിറ്റുകളിലാണ് താരം ഗോൾ നേടിയത്.
വിജയത്തോടെ മാഞ്ചസ്റ്റർ സിറ്റിക്ക് 16 പോയിന്റായി. നിലവിൽ പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്താണ് സിറ്റി.