മ​ല​പ്പു​റം: ഓ​ട്ടോ​റി​ക്ഷ​യും കാ​റും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ടു പേ​ര്‍​ക്ക് ദാ​രു​ണാ​ന്ത്യം. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ കു​റ്റി​പ്പു​റം പെ​രു​മ്പ​റ​മ്പി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഓ​ട്ടോ​റി​ക്ഷ​യി​ൽ സ​ഞ്ച​രി​ച്ച എ​ട​ച്ച​ലം സ്വ​ദേ​ശി റ​സാ​ഖ്, പാ​ണ്ടി​ക​ശാ​ല സ്വ​ദേ​ശി ശ്യാം ​എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ഓ​ട്ടോ​റി​ക്ഷ പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു. കാ​റി​ൽ ഉ​ണ്ടാ​യി​രു​ന്ന യാ​ത്ര​ക്കാ​രെ പ​രി​ക്കു​ക​ളോ​ടെ കു​റ്റി​പ്പു​റം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​ച്ചു. രാ​ത്രി​യി​ല​ട​ക്കം പ്ര​ദേ​ശ​ത്ത് മ​ഴ പെ​യ്തി​രു​ന്നു.

പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് കൈ​മാ​റും.