പെ​ര്‍​ത്ത്: മ​ഴ​യെ തു​ട​ർ​ന്ന് ഇ​ന്ത്യ- ഓ​സ്ട്രേ​ലി​യ ഏ​ക​ദി​ന പ​ര​മ്പ​യി​ലെ ആ​ദ്യ മ​ത്സ​രം നി​ർ​ത്തി​വ​ച്ചു. മ​ത്സ​രം തു​ട​ങ്ങി ഒ​മ്പ​താം ഓ​വ​റി​ലാ​ണ് ആ​ദ്യം മ​ഴ​യെ​ത്തി​യ​ത്. തു​ട​ർ​ന്ന് 49 ഓ​വ​റാ​ക്കി മ​ത്സ​രം പു​ന​രാ​രം​ഭി​ച്ചെ​ങ്കി​ലും പി​ന്നീ​ടും മ​ഴ​യെ​ത്തു​ക​യാ​യി​രു​ന്നു.

ക​ളി നി​ര്‍​ത്തു​മ്പോ​ള്‍ ഇ​ന്ത്യ മൂ​ന്ന് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 37 റ​ണ്‍​സെ​ന്ന നി​ല​യി​ലാ​ണ്. ഏ​ഴ് റ​ണ്‍​സോ​ടെ അ​ക്സ​ര്‍ പ​ട്ടേ​ലും ആ​റ് റ​ണ്‍​സോ​ടെ ശ്രേ​യ​സ് അ​യ്യ​രു​മാ​ണ് ക്രീ​സി​ല്‍. രോ​ഹി​ത് ശ​ര്‍​മ (​എ​ട്ട്), വി​രാ​ട് കോഹ് ലി (0), ശു​ഭ്മാ​ന്‍ ഗി​ല്‍(10) എ​ന്നി​വ​രു​ടെ വി​ക്ക​റ്റു​ക​ളാ​ണ് ഇ​ന്ത്യ​ക്ക് ന​ഷ്ട​മാ​യ​ത്.

ഓ​സ്ട്രേ​ലി​യ്​ക്കാ​യി ജോ​ഷ് ഹേ​സ​ല്‍​വു​ഡും മി​ച്ച​ല്‍ സ്റ്റാ​ര്‍​ക്കും ന​ഥാ​ന്‍ എ​ല്ലി​സും ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.