കോ​ട്ട​യം: ഭാ​ര്യ​യെ കൊ​ന്ന് കു​ഴി​ച്ച് മൂ​ടി​യ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കോ​ട്ട​യം - അ​യ​ർ​ക്കു​ന്നം ഇ​ള​പ്പാ​നി​യി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ പ​ശ്ചി​മ​ബം​ഗാ​ൾ സ്വ​ദേ​ശി​നി അ​ൽ​പ്പാ​ന​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ഇ​വ​രു​ടെ ഭ​ർ​ത്താ​വ് സോ​ണി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. നാ​ട്ടി​ലേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​യാ​ൾ അ​റ​സ്റ്റി​ലാ​യ​ത്. ഭാ​ര്യ​യെ കാ​ണാ​നി​ല്ലെ​ന്ന് ഇ​യാ​ൾ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​യാ​ൾ കു​ടു​ങ്ങി​യ​ത്. പ്ര​തി​യെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു​വ​രു​ക​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.