ഖത്തറും തുര്‍ക്കിയും ഇടപെട്ടു; പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും വെടിനിർത്തലിന് സമ്മതിച്ചു
Sunday, October 19, 2025 2:55 PM IST
ദോഹ: പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും വെടിനിർത്തലിന് സമ്മതിച്ചതായി റിപ്പോർട്ട്. ദോഹയിൽ ഖത്തറിന്റെയും തുർക്കിയുടെയും മധ്യസ്ഥതയിൽ നടന്ന ചർച്ചയിലാണ് വെടിനിർത്തലിന് ധാരണയായത്.
വെടിനിർത്തൽ സുസ്ഥിരമാക്കുന്നതിനായി തുടർയോഗങ്ങൾ നടത്താനും ഇരുപക്ഷവും സമ്മതിച്ചതായി ഖത്തർ വ്യക്തമാക്കി. അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ പാക്കിസ്ഥാൻ വ്യോമാക്രമണം നടത്തിയതിനെ തുടർന്നാണ് ഇരുരാജ്യങ്ങളും ഏറ്റുമുട്ടിയത്.
പാക്കിസ്ഥാനിലെ വർധിച്ചുവരുന്ന ഭീകരവാദി ആക്രമണങ്ങൾക്ക് നേതൃത്വം നൽകുന്നവർക്ക് അഫ്ഗാനിസ്ഥാൻ അഭയം നൽകുന്നുവെന്നാണ് പാക്കിസ്ഥാന്റെ ആരോപണം. വെള്ളിയാഴ്ച അഫ്ഗാൻ അതിർത്തിയിൽ വെടിനിർത്തൽ ലംഘിച്ച് പാക്കിസ്ഥാൻ വ്യോമാക്രമണം നടത്തിയിരുന്നു.