കോ​ഴി​ക്കോ​ട്: കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ​ഡ​ന്‍ ബ്രേ​ക്കി​ട്ട​തി​നെ തു​ട​ര്‍​ന്ന് തെ​റി​ച്ചു​വീ​ണ് യാത്രക്കാരിക്ക് പ​രി​ക്ക്. കോ​ത​മം​ഗ​ല​ത്ത് നി​ന്ന് സു​ല്‍​ത്താ​ന്‍​ബ​ത്തേ​രി​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ബ​സ് താ​മ​ര​ശേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്ക് സ​മീ​പ​മെ​ത്തി​യ​പ്പോ​ഴാ​ണ് സം​ഭ​വം.

അ​മി​ത വേ​ഗ​ത​യി​ല്‍ എ​ത്തി​യ സ്വ​കാ​ര്യ ബ​സ് പെ​ട്ടെ​ന്ന് കെ​എ​സ്ആ​ര്‍​ടി​സി​യെ ഓ​വ​ര്‍​ടേ​ക്ക് ചെ​യ്ത​പ്പോ​ള്‍ ഡ്രൈ​വ​ര്‍ ബ്രേ​ക്ക് ചെ​യ്യു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ബ​സി​നു​ള്ളി​ല്‍ തെ​റി​ച്ചു​വീ​ണ യാ​ത്ര​ക്കാ​രി​യു​ടെ ത​ല​യ്ക്കും കൈ​ക്കു​മാ​ണ് പ​രി​ക്കേ​റ്റ​ത്.

പ​രി​ക്കേ​റ്റ യാ​ത്ര​ക്കാ​രി​യെ ആ​ദ്യം താ​മ​ര​ശേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.