ഇംഗ്ലീഷ് പ്രീമിയർ ലീഗ്: വെസ്റ്റ് ഹാമിനെതിരെ ബ്രെന്റ്ഫോഡിന് ജയം
Tuesday, October 21, 2025 3:24 AM IST
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ബ്രെന്റ്ഫോഡിന് ജയം. തിങ്കളാഴ്ച നടന്ന മത്സരത്തിൽ വെസ്റ്റ് ഹാമിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ബ്രെന്റ്ഫോഡ് തോൽപ്പിച്ചത്.
ബെന്റ്ഫോഡിന് വേണ്ടി ഇഗോർ തിയാഗോയും മത്യാസ് ജെൻസണും ആണ് ഗോളുകൾ നേടിയത്. തിയാഗോ 43-ാം മിനിറ്റിലും ജെൻസൺ 90+5ാം മിനിറ്റിലും ആണ് ഗോൾ നേടിയത്.
വിജയത്തോടെ ബ്രെന്റ്ഫോഡിന് 10 പോയിന്റായി. നിലവിൽ പോയിന്റ് ടേബിളിൽ 13-ാം സ്ഥാനത്താണ് ബ്രെന്റ്ഫോഡ്.