ലാലീഗ: വലൻസിയ-ഡിപോർട്ടിവൊ അലാവസ് മത്സരം സമനിലയിൽ
Tuesday, October 21, 2025 4:25 AM IST
മാഡ്രിഡ്: ലാലീഗ ഫുട്ബോളിൽ വലൻസിയ-ഡിപോർട്ടിവൊ അലാവസ് മത്സരം സമനിലയിൽ. തിങ്കളാഴ്ച നടന്ന മത്സരം ഗോൾരഹിത സമനിലയിലാണ് പിരിഞ്ഞത്.
മികച്ച മുന്നേറ്റങ്ങളാണ് ഇരു ടീമുകളും നടത്തിയത്. എന്നാൽ രണ്ട് ടീമിനും ഗോൾ നേടാൻ സാധിച്ചില്ല. മത്സരം സമനിലയായതോടെ വലൻസിയയ്ക്ക് ഒൻപത് പോയിന്റും അലാവസിന് 12 പോയിന്റും ആയി.
ലീഗ് ടേബിളിൽ അലാവസ് നിലവിൽ പത്താമതും വലൻസിയ 14-ാം സ്ഥാനത്തുമാണ്.