മ​ല​പ്പു​റം: പാ​ണ്ടി​ക്കാ​ട്ട് പ​ല​ച​ര​ക്ക് ക​ട​യി​ൽ മോ​ഷ​ണം. പാ​ണ്ടി​ക്കാ​ട് പെ​രി​ന്ത​ൽ​മ​ണ്ണ റോ​ഡി​ലെ ക​മ​റു​ദ്ദീ​ന്‍റെ ക​ട​യി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്.

ക​ട​യു​ടെ മേ​ശ​വ​ലി​പ്പി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന അ​ര​ല​ക്ഷം രൂ​പ ന​ഷ്ട​പ്പെ​ട്ടു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. ക​മ​റു​ദ്ദീ​ന്‍റെ മ‍​ര്‍​ഹ​ബ സ്റ്റോ​റി​ന്‍റെ പൂ​ട്ട് ത​ക​ര്‍​ത്ത് അ​ക​ത്തു ക​യ​റി​യ മോ​ഷ്ടാ​വ് വ​ലി​പ്പി​ലും ബാ​ഗി​ലും സൂ​ക്ഷി​ച്ചി​രു​ന്ന പ​ണ​മാ​ണ് എ​ടു​ത്ത​ത്.

നേ​ര​ത്തേ​യും ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ട​യി​ൽ മോ​ഷ​ണം ന​ട​ന്നി​ട്ടു​ണ്ട്. മോ​ഷ​ണ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് അ​ന്വേ​ഷ​ണം. സ​മീ​പ​ത്തു​ള്ള അ​മാ​ന ബേ​ക്ക​റി​യി​ലും മോ​ഷ​ണ​ശ്ര​മം ന​ട​ന്നി​ട്ടു​ണ്ട്.