അമീബിക് മസ്തിഷ്ക ജ്വരം: തിരുവനന്തപുരത്ത് ചികിത്സയിലായിരുന്ന വയോധിക മരിച്ചു
Tuesday, October 21, 2025 2:27 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരാൾ കൂടി മരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പോത്തന്‍കോട് വാവരമ്പലം സ്വദേശിനി ഹബ്സ ബീവി (78) ആണ് മരിച്ചത്.
ദിവസങ്ങള്‍ക്ക് മുമ്പ് പനിയെ തുടര്‍ന്ന് പോത്തന്‍കോട് സ്വകാര്യ ആശുപത്രിയില്‍ ഹബ്സ ബീബി ചികിത്സ തേടിയിരുന്നു. പിന്നാലെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
രണ്ടുദിവസത്തിനിടെ തലസ്ഥാനത്ത് രണ്ടുപേരാണ് അമീബിക് മസ്തിഷ്ക ജ്വരം മൂലം മരിച്ചത്. അതേസമയം, ഈ മാസം സംസ്ഥാനത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത് 41 കേസുകളാണ്.