ബിവറേജസ് ഔട്ട്ലെറ്റിന് സമീപം സ്ത്രീ മരിച്ച നിലയിൽ
Tuesday, October 21, 2025 2:40 PM IST
കണ്ണൂര്: സ്ത്രീയെ കടവരാന്തയിൽ മരിച്ച നിലയിൽ കണ്ടെത്തി. പാറക്കണ്ടി ബിവറേജസ് ഔട്ട്ലെറ്റിന് സമീപത്തെ കടവരാന്തയിലാണ് മൃതദേഹം കണ്ടെത്തിയത്.
തോട്ടട സമാജ്വാദി കോളനിയിലെ ശെൽവി (50) ആണ് മരിച്ചത്. സ്വാഭാവിക മരണമെന്നാണ് പ്രാഥമിക നിഗമനം. ഇൻക്വസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യാനായി മാറ്റി. സംഭവത്തിൽ കണ്ണൂർ ടൗൺ പോലീസ് അന്വേഷണം തുടങ്ങി.