നേതാക്കൾക്കെതിരായ സൈബര്‍ ആക്രമണം; ശക്തമായ നടപടി വേണമെന്ന് കെപിസിസി
Monday, September 15, 2025 5:10 PM IST
തിരുവനന്തപുരം: കോൺഗ്രസ് നേതാക്കൾക്കെതിരായ സൈബര്‍ ആക്രമണത്തില്‍ ശക്തമായ നടപടി വേണമെന്ന് ആവശ്യപ്പെട്ട് കെപിസിസി. ഇന്ന് നടന്ന നേതൃയോഗത്തിലാണ് ആവശ്യം ഉയര്‍ന്നത്.
സൈബര്‍ ആക്രമണത്തില്‍ പാര്‍ട്ടി ഡിജിറ്റല്‍ മീഡിയ സെല്ലിന് പങ്കുണ്ടോ എന്ന് പരിശോധിക്കാനും നിര്‍ദേശമുണ്ട്. വി.ടി. ബല്‍റാം അടക്കമുള്ളവരുടെ സമിതിക്കാണ് അന്വേഷണ ചുമതല.
സൈബര്‍ ആക്രമണവും വയനാട്ടിലെ എന്‍എം വിജയന്റെ മരുമകൾ പത്മജയുടെ ആത്മഹത്യ അടക്കമുള്ള വിഷയങ്ങൾ നേതൃയോഗത്തില്‍ ചര്‍ച്ചയായി. എന്നാല്‍ രാഹല്‍ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട വിഷയത്തില്‍ വി.ഡി. സതീശന് ഉൾപ്പെടെയുള്ള നേതാക്കൾ പ്രതികരണം നടത്തിയില്ല.