റഷ്യയിൽ നിന്ന് ഇനി ഇന്ത്യ എണ്ണ വാങ്ങില്ല; വീണ്ടും അവകാശവാദവുമായി ഡോണൾഡ് ട്രംപ്
Saturday, October 18, 2025 1:27 AM IST
വാഷിംഗ്ടൺ: റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത് സംബന്ധിച്ച് വീണ്ടും അവകാശവാദവുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കുമെന്നാണ് ട്രംപിന്റെ അവകാശവാദം.
ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങില്ല. അവർ ഇതോടകം അത് കുറച്ചുവെന്നും ട്രംപ് അവകാശപ്പെട്ടു. നാറ്റോ രാജ്യങ്ങൾ റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തിയാൽ, നയതന്ത്രവും താരിഫും ഉപയോഗിച്ച് യുക്രൈനിലെ യുദ്ധം അവസാനിപ്പിക്കാൻ തനിക്ക് കഴിയുമെന്നും ട്രംപ് അഭിപ്രായപ്പെട്ടു.
യുക്രൈൻ പ്രസിഡന്റ് വ്ളോദിമിർ സെലൻസ്കിയുമായി വൈറ്റ് ഹൗസിൽ നടന്ന കൂടിക്കാഴ്ചയ്ക്കിടെയാണ് ട്രംപിന്റെ അവകാശവാദം.