മുംബൈ സ്വദേശിനിയെ ആക്രമിച്ച പ്രതികൾ പിടിയിൽ
Friday, February 3, 2023 11:23 AM IST
കൊച്ചി: മുംബൈ സ്വദേശിനിയെ ലൈംഗികമായി ഉപദ്രവിച്ച് സ്വർണാഭരണങ്ങൾ കവർന്ന പ്രതികൾ അറസ്റ്റിൽ.
തേവര കാനാട്ട് ഹൗസിൽ മനോജ് കുമാർ (34), കോന്തുരുത്തി കാവാലംപറമ്പ് നികത്തിൽത്തറ ഹൗസിൽ അരുൺ (30), തേവര പാലപ്പറമ്പിൽ സനു ജോയ് (30) എന്നിവരാണ് എറണാകുളം ടൗൺ സൗത്ത് പോലീസിന്റെ പിടിയിലായത്.
എറണാകുളത്ത് പഠിക്കുന്ന മുംബൈ സ്വദേശിനിയായ പെൺകുട്ടിയെ ജനുവരി 31നാണ് പ്രതികൾ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.