സ്വർണ വിലയിൽ ഇടിവ്
Friday, February 3, 2023 1:23 PM IST
കൊച്ചി: സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് ഇന്ന് കുറഞ്ഞത്.
ഇതോടെ ഗ്രാമിന് 5,310 രൂപയും പവന് 42,480 രൂപയുമായി. വ്യാഴാഴ്ച പവന് 480 രൂപ വർധിച്ച വില സർവകാല റിക്കാർഡിൽ (പവന് 42,880) എത്തിയിരുന്നു.
ജനുവരി രണ്ടിന് പവന് 40,360 രൂപ രേഖപ്പെടുത്തിയതാണ് പുതുവർഷത്തിലെ ഏറ്റവും കുറഞ്ഞ നിരക്ക്.