സ്വിസ് ഓപ്പണ്‍: സിന്ധു പുറത്ത്
Friday, March 24, 2023 11:09 PM IST
ബാസെൽ: സ്വിസ് ഓപ്പണ്‍ ബാഡ്മിന്റണ്‍ വനിതാ സിംഗിൾസ് പ്രീക്വാർട്ടറിൽ ഇന്ത്യയുടെ പി.വി. സിന്ധു പുറത്ത്. നാലാം സീഡായ സിന്ധുവിനെ ഇന്തോനേഷ്യയുടെ വർഡാനി മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിൽ കീഴടക്കി. സ്കോർ: 21-15, 12-21, 21-18.
പുരുഷ സിംഗിൾസിൽ എച്ച്.എസ്. പ്രണോയ്, കിഡംബി ശ്രീകാന്ത് എന്നിവർ നേരത്തേ പുറത്തായിരുന്നു. അതേസമയം, പുരുഷ ഡബിൾസിൽ ഇന്ത്യയുടെ സാത്വിക് സായ് രാജ്-ചിരാഗ് ഷെട്ടി സഖ്യം ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു.