മലപ്പുറത്ത് ലൈൻസ് ഇല്ലാത്ത വ്യക്തി ഓടിച്ച ബോട്ട് പിടിച്ചെടുത്തു
Sunday, May 28, 2023 6:13 PM IST
മലപ്പുറം: മുറിഞ്ഞമാട് മേഖലയിൽ ലൈസൻസ് ഇല്ലാത്ത സ്രാങ്കിനെ ഉപയോഗിച്ച് സർവീസ് നടത്തിയ വിനോദസഞ്ചാര ബോട്ട് പോലീസ് പിടിച്ചെടുത്തു. റിവർ ലാൻഡ് എന്ന ബോട്ടാണ് കസ്റ്റഡിയിലെടുത്തത്.
ചാലിയാറിലൂടെ സർവീസ് നടത്തുന്ന ബോട്ടിന്റെ സ്രാങ്കിനും ബോട്ടിലെ മൂന്ന് തൊഴിലാളികൾക്കും ലൈൻസും മറ്റ് രേഖകളും ഇല്ലെന്ന് പോലീസും തുറമുഖ വകുപ്പും അറിയിച്ചു.
ബോട്ടിന് സ്റ്റോപ് മെമ്മോ നൽകിയതായും സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും അധികൃതർ വ്യക്തമാക്കി.