തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ബ​സു​ക​ളി​ൽ കാ​മ​റ ഘ​ടി​പ്പി​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി ഒ​ക്ടോ​ബ​ർ 31 വ​രെ നീ​ട്ടി​യ​താ​യി ഗ​താ​ഗ​ത മ​ന്ത്രി ആ​ന്‍റ​ണി രാ​ജു. നി​ല​വാ​ര​മു​ള്ള കാ​മ​റ​ക​ളു​ടെ ല​ഭ്യ​ത​ക്കു​റ​വ് പ​രി​ഗ​ണി​ച്ച് സ​മ​യം നീ​ട്ടി ന​ൽ​ക​ണ​മെ​ന്ന കെ​എ​സ്ആ​ർ​ടി​സി​യു​ടെ​യും വാ​ഹ​ന ഉ​ട​മ​ക​ളു​ടെ​യും അ​ഭ്യ​ർ​ഥ​ന പ​രി​ഗ​ണി​ച്ചാ​ണ് തീ​രു​മാ​ന​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ നി​യ​ന്ത്രി​ക്കു​വാ​ൻ ബ​സു​ക​ളു​ടെ അ​ക​ത്തും പു​റ​ത്തും കാ​മ​റ സ്ഥാ​പി​ക്കു​വാ​ൻ നേ​ര​ത്തെ ന​ൽ​കി​യ സ​മ​യ​പ​രി​ധി സെ​പ്റ്റം​ബ​ർ 30 വ​രെ​യാ​യി​രു​ന്നു. റോ​ഡ് സു​ര​ക്ഷ സം​ബ​ന്ധി​ച്ച് ചേ​ർ​ന്ന ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ലെ ധാ​ര​ണ പ്ര​കാ​രം ഹെ​വി വാ​ഹ​ന​ങ്ങ​ളി​ൽ ഡ്രൈ​വ​ർ​ക്കും മു​ൻ യാ​ത്ര​ക്കാ​ര​നും സീ​റ്റ് ബെ​ൽ​റ്റ് ധ​രി​ക്കാ​നു​ള്ള കാ​ലാ​വ​ധി​യും നേ​ര​ത്തെ ഒ​ക്ടോ​ബ​ർ 31 വ​രെ നീ​ട്ടി​യി​രു​ന്നു.