മടക്കം ഒരുമിച്ച് ; തിരിച്ചറിയാനാകാത്ത എട്ട് മൃതദേഹങ്ങൾ സംസ്കരിച്ചു
Sunday, August 4, 2024 10:41 PM IST
കൽപ്പറ്റ: വയനാട് ദുരന്തത്തിൽ മരിച്ച തിരിച്ചറിയാനാകാത്ത മൃതദേഹങ്ങൾ സംസ്കരിച്ചു. എട്ട് മൃതദേഹങ്ങളാണ് ഒരുമിച്ച് സംസ്കരിച്ചത്.
പുത്തുമലയിലെ ഹാരിസൺ മലയാളത്തിന്റെ ഭൂമിയിലാണ് മൃതദേഹങ്ങൾ സംസ്കരിച്ചത്. സർവ്വമത പ്രാർഥനയ്ക്ക് ശേഷമാണ് സംസ്കാരച്ചടങ്ങുകൾ നടത്തിയത്. സംസ്ഥാ സർക്കരിനു വേണ്ടി മന്ത്രിമാർ മൃതദേഹങ്ങളിൽ റീത്ത് സമർപ്പിച്ച് ആദരമർപ്പിച്ചു.
ആദ്യം 67 മൃതദേഹങ്ങളാണ് ഒരുമിച്ച് സംസ്കരിക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ എട്ട് മൃതദേഹങ്ങൾ അഴുകിത്തുടങ്ങിയതോടെയാണ് അടിയന്തരമായി അവ മാത്രം സംസ്കരിക്കാൻ തീരുമാനിച്ചത്.
തിരിച്ചറിയാനാകാത്ത 27 മൃതദേഹങ്ങാളാണ് ഉള്ളത്. ബാക്കിയുള്ളവ മൃതദേഹാവശിഷ്ടങ്ങളാണ്. ഒരോ ശരീര ഭാഗവും ഓരോ മൃതദേഹങ്ങളായി കണക്കാക്കിയാണ് സംസ്കാര ചടങ്ങുകൾ നടത്തുന്നത്.