രണ്ടും കൽപ്പിച്ച് ഇംഗ്ലണ്ട്; ജാമി ഓവര്‍ടനെ തിരിച്ചുവിളിച്ചു
Monday, July 28, 2025 6:31 PM IST
ലണ്ടന്‍: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലെ അഞ്ചാമത്തേയും അവസാനത്തേയും പോരാട്ടത്തിനുള്ള ഇംഗ്ലണ്ട് ടീമില്‍ ഓള് റൗണ്ടര്‍ ജാമി ഓവര്‍ടനെ ഉള്‍പ്പെടുത്തി. പരമ്പരയിലെ നിർണായക മത്സരം വ്യാഴാഴ്ച ഓവലില്‍ നടക്കും.
ഇംഗ്ലണ്ടിനായി ടെസ്റ്റിൽ ഒരു തവണ മാത്രമാണ് താരം കളിച്ചത്. 2022ല്‍ ന്യൂസിലന്‍ഡിനെതിരെയായിരുന്നു അരങ്ങേറ്റം. അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ അര്‍ധസെഞ്ചുറി നേടിയ താരം രണ്ട് വിക്കറ്റുകളും വീഴ്ത്തിയിരുന്നു. നിലവിലെ 14 അംഗ സംഘത്തെ നിലനിര്‍ത്തിയാണ് ഓവര്‍ട്ടനെ ഉള്‍പ്പെടുത്തിയത്.
ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സിന് പരിക്കുള്ള സാഹചര്യത്തിലാണ് ഓവര്‍ടനെ ടീമില്‍ ഉള്‍പ്പെടുത്തിയത്. ടീമിന് പുതിയ ബോളര്‍മാരെ ആവശ്യമാണെന്ന് സ്റ്റോക്സ് വ്യക്തമാക്കിയിരുന്നു. പരമ്പരയിൽ ഇംഗ്ലണ്ട് 2 - 1 മുന്നിലാണ്.
ഇംഗ്ലണ്ട് ടീം: ബെന്‍ സ്റ്റോക്സ് (ക്യാപ്റ്റന്‍), ജോഫ്ര ആര്‍ച്ചര്‍, ഗസ് അറ്റ്കിന്സന്, ജേക്കബ് ബേതേല്‍, ഹാരി ബ്രൂക്ക്, ബ്രയ്ഡന്‍ കാര്‍സ്, സാക് ക്രൗളി, ലിയാം ഡോസന്, ബെന്‍ ഡക്കറ്റ്, ജാമി ഓവര്ടന്, ഒലി പോപ്പ്, ജോ റൂട്ട്, ജാമി സ്മിത്ത്, ജോഷ് ടംഗ്, ക്രിസ് വോക്സ്.