പാ​ല​ക്കാ​ട്: വ​ന്യ ജീ​വി​ക​ളു​ടെ ശ​ല്യം രൂ​ക്ഷ​മാ​യ വാ​ണി​യം​കു​ളം മേ​ഖ​ല​യി​ൽ ഉ​പ​ദ്ര​വ​കാ​രി​ക​ളാ​യ കാ​ട്ടു​പ​ന്നി​ക​ളെ കൂ​ട്ട​ത്തോ​ടെ വെ​ടി​വ​ച്ചു​കൊ​ന്നു. 18 മ​ണി​ക്കൂ​ർ നീ​ണ്ട ദൗ​ത്യ​ത്തി​ന് ഒ​ടു​വി​ലാ​ണ് 50 കാ​ട്ടു​പ​ന്നി​ക​ളെ കൊ​ന്നൊ​ടു​ക്കി​യ​ത്.

മ​ല​പ്പു​റം, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ലെ അം​ഗീ​കാ​ര​മു​ള്ള ഒ​മ്പ​ത് ഷൂ​ട്ട​ർ​മാ​രും 20 ഓ​ളം സ​ഹാ​യി​ക​ളും ചേ​ർ​ന്നാ​യി​രു​ന്നു ദൗ​ത്യം ന​ട​ത്തി​യ​ത്. ഒ​റ്റ​പ്പാ​ലം ഫോ​റ​സ്റ്റ് റേ​ഞ്ചും, വാ​ണി​യം​കു​ളം പ​ഞ്ചാ​യ​ത്തും സം​യു​ക്ത​മാ​യാ​ണ് കാ​ട്ടു​പ​ന്നി​ക​ളെ കൂ​ട്ട​ത്തോ​ടെ കൊ​ന്നൊ​ടു​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​ത്.

വാ​ണി​യം​കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 12, 13, ആ​റ്, ഏ​ഴ്, ഒ​മ്പ​ത് എ​ന്നീ അ​ഞ്ച് വാ​ർ​ഡു​ക​ളി​ൽ ആ​യി​രു​ന്നു കാ​ട്ടു​പ​ന്നി വേ​ട്ട ന​ട​ന്ന​ത്.