കൊച്ചിയിൽ വില്പനയ്ക്കെത്തിച്ച എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍
Wednesday, August 13, 2025 11:57 AM IST
കൊച്ചി: വില്പനയ്ക്കെത്തിച്ച എംഡിഎംഎയുമായി യുവാക്കള്‍ അറസ്റ്റില്‍. തൃശൂര്‍ ആളൂര്‍ ഉമ്മിക്കുഴി വീട്ടില്‍ ആല്വിന് റിബി (21), ആലപ്പുഴ എസ്എല്‍ പുരം മഠത്തിങ്കല്‍ എം.ബി. അതുല്‍ (20) എന്നിവരെയാണ് നാര്‍ക്കോട്ടിക് സെല്‍ എസി കെ.എ. അബ്ദുല്‍ സലാമിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സംഘം ഇന്നു പുലര്‍ച്ചെ അറസ്റ്റ് ചെയ്തത്.
കളമശേരി ഹിദായത്ത് നഗറിലെ വിമുക്തി സ്കൂളിന് സമീപമുള്ള അപ്പാര്‍ട്ട്മെന്റില്‍ നിന്നാണ് ഇരുവരും പിടിയിലായത്. പ്രതികളില്‍ നിന്ന് 10.54 ഗ്രാം എംഡിഎംഎ കണ്ടെത്തി. പ്രതികളെ കളമശേരി പോലീസിന് കൈമാറി.