കുവൈറ്റിൽ വിഷമദ്യ ദുരന്തം; 10 പ്രവാസികൾ മരിച്ചു, മലയാളികളും ഉൾപ്പെട്ടതായി സൂചന
Wednesday, August 13, 2025 12:28 PM IST
കുവൈറ്റ് സിറ്റി: കുവൈറ്റിൽ വിഷമദ്യം കഴിച്ച് 10 പ്രവാസികൾ മരിച്ചു. നിരവധിപ്പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. അഹമ്മദി ഗവർണറേറ്റിലാണ് കൂടുതൽ പേർക്ക് വിഷബാധയുണ്ടായത്.
മരിച്ചവർ എതു രാജ്യക്കാരാണെന്ന് വ്യക്തമല്ല. ഇവരിൽ മലയാളികളും തമിഴ്നാട് സ്വദേശികളും ഉൾപ്പെട്ടതായാണ് വിവരം. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ വ്യാജ മദ്യം കഴിച്ചവർക്കാണ് ദുരന്തമുണ്ടായത്. ഇവരിൽ ഭൂരിഭാഗം പേരും നിർമാണത്തൊഴിലാളികളാണ്.
ഫർവാനി, ആദാൻ ആശുപത്രികളിലാണ് ചികിൽസയിൽ കഴിയുന്നവർ ഉള്ളത്. പലർക്കും കാഴ്ച നഷ്ടപ്പെട്ടതായാണ് ആശുപത്രിവൃത്തങ്ങളിൽ നിന്നു ലഭിക്കുന്ന വിവരം. ചിലരുടെ നില അതീവ ഗുരുതരമാണ്.