കോ​ഴി​ക്കോ​ട്: മ​ദ്യ​ല​ഹ​രി​യി​ൽ ഭ​ർ​ത്താ​വ് ഭാ​ര്യ​യെ വെ​ട്ടി​പ​രി​ക്കേ​ൽ​പ്പി​ച്ച​താ​യി പ​രാ​തി. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​മു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ താ​മ​ര​ശ്ശേ​രി ക​ട്ടി​പ്പാ​റ സ്വ​ദേ​ശി നി​ഷ​യ്ക്കാ​ണ് (38) പ​രി​ക്കേ​റ്റ​ത്.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ നി​ഷ​യെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. യു​വ​തി​യു​ടെ ക​ണ്ണി​ന് താ​ഴെ​യും കൈ​ക്കും പ​രി​ക്കു​ണ്ടെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.