ഇന്ന് വോട്ട് വെട്ടി, നാളെ റേഷനും വെട്ടും: തേജസ്വി യാദവ്
Sunday, August 17, 2025 10:07 PM IST
ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും രൂക്ഷമായി വിമർശിച്ച് ആർജെഡി നേതാവ് തേജസ്വി യാദവ്. ആദ്യം വോട്ടർ പട്ടികയിൽ നിന്ന് പേര് വെട്ടി, നാളെ റേഷൻ കാർഡിൽ നിന്നും പേരുകൾ വെട്ടുമെന്നാണ് തേജസ്വി യാദവ് പറഞ്ഞത്.
ബിഹാറിലെ വോട്ടർ അധികാർ യാത്രയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വോട്ട് അവകാശം ഭരണഘടന എല്ലാവർക്കും നൽകി. പക്ഷെ തെരഞ്ഞെടുപ്പ് കമ്മീഷനിലൂടെ എല്ലാവരുടെയും വോട്ട് കവർന്നുവെന്നും വോട്ട് മാത്രമല്ല രാജ്യത്തിന്റെ സമ്പത്തും കവർന്നുവെന്നും അദ്ദേഹം ആരോപിച്ചു.
ഇത്തരം നീക്കങ്ങൾ ഇന്ത്യാ സഖ്യം ഒരിക്കലും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബീഹാറിൽ ഇന്ത്യാസഖ്യം അധികാരത്തിൽ വരുമ്പോൾ എല്ലാ വാഗ്ദാനങ്ങളും പാലിക്കുമെന്നും തേജസ്വി യാദവ് വ്യക്തമാക്കി.