പക്ഷിയിടിച്ചു; വിമാനം അടിയന്തരമായി തിരിച്ചിറക്കി
Monday, September 15, 2025 4:59 AM IST
കണ്ണൂർ: പക്ഷിയിടിച്ചതിനെത്തുടർന്ന് അടിയന്തരമായി തിരിച്ചിറക്കി എയർഇന്ത്യ വിമാനം. കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് ഇന്നലെ രാവിലെ 6.30നു അബുദാബിയിലേക്കു പുറപ്പെട്ട എയർഇന്ത്യ എക്പ്രസിന്റെ ഐഎക്സ് 715 നമ്പർ വിമാനമാണു തിരിച്ചിറക്കിയത്.
റൺവേയ്ക്കു മുകളിൽ പറന്നുയർന്ന ഉടനെയാണു പക്ഷി ഇടിച്ചത്. ബേയിലേക്കു മാറ്റിയ വിമാനത്തിന്റെ സുരക്ഷാ പരിശോധന നടത്തി. തുടർന്ന് ഒൻപതിന് പുറപ്പെടാൻ ഷെഡ്യൂൾ ചെയ്തെങ്കിലും പിന്നീട് അതുമാറ്റി.
176 യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നു. ഉച്ചയ്ക്ക് ഒന്നരയോടെ ഷാർജയിൽനിന്നെത്തിയ വിമാനത്തിൽ യാത്രക്കാരെ അബുദാബിയിലെത്തിച്ചു. യാത്രക്കാർ സുരക്ഷിതരാണെന്നും വിമാനത്തിനു കേടുപാടില്ലെന്നും വിമാനത്താവള അധികൃതർ അറിയിച്ചു.