കിളിമാനൂരിൽ വൃദ്ധൻ വാഹനമിടിച്ച് മരിച്ച സംഭവം; എസ്എച്ച്ഒയ്ക്ക് സസ്പെൻഷൻ
Monday, September 15, 2025 2:49 PM IST
തിരുവനന്തപുരം: കിളിമാനൂരിൽ എസ്എച്ച്ഒ ഓടിച്ച വാഹനമിടിച്ച് വയോധികൻ മരിച്ച സംഭവത്തിൽ നടപടി. എസ്എച്ച്ഒ അനിൽകുമാറിനെ അന്വേഷണ വിധേയമായി സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു. ദക്ഷിണ മേഖല ഐജി ശ്യാം സുന്ദറിന്റേതാണ് നടപടി.
സെപ്റ്റംബർ ഏഴിന് അനിൽ കുമാറിന്റെ വാഹനമിടിച്ച് വയോധികനായ രാജൻ മരിച്ചിരുന്നു. വാഹനം നിർത്താതെ പോയ അനിൽകുമാർ നിലവിൽ ഒളിവിലാണ്.
അലക്ഷ്യമായി അമിത വേഗത്തിൽ വാഹനം ഓടിച്ച് അപകടം ഉണ്ടാക്കി, നിർത്താതെ പോയതിനാണ് അനിൽ കുമാറിനെതിരെ കേസെടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതോടെയാണ് എസ്എച്ച്ഒ ഒളിവിൽ പോയത്.