കോഴിക്കോട്ട് ബൈക്ക് കാറുമായി കൂട്ടിയിടിച്ച് അപകടം; വയോധികൻ മരിച്ചു
Monday, September 15, 2025 3:52 PM IST
കോഴിക്കോട്: തൊണ്ടയാട് ആറുവരിപാതയിൽ ബൈക്ക് കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വയോധികൻ മരിച്ചു. കോഴിക്കോട് മണക്കടവ് തുമ്പോളി മുയ്യായില്‍ ബാലകൃഷ്ണന് (65) ആണ് മരിച്ചത്.
ഞായറാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പേരക്കുട്ടിക്ക് കഴിക്കാന്‍ ഭക്ഷണവുമായി പോകുന്ന വഴിക്കാണ് ബാലകൃഷ്ണൻ സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടിയിടിച്ചത്.
ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ആദ്യം സമീപത്തെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.