തിരുവനന്തപുരത്ത് നഗരസഭാ കൗൺസിലർ ജീവനൊടുക്കി; ബിജെപി നേതൃത്വത്തിനെതിരെ ആത്മഹത്യ കുറിപ്പ്
Saturday, September 20, 2025 11:37 AM IST
തിരുവനന്തപുരം: ബിജെപി നേതാവും തിരുവനന്തപുരം നഗരസഭാ കൗൺസിലറുമായ അനിൽകുമാർ ജീവനൊടുക്കി. തിരുവനന്തപുരം നഗരസഭയിലെ തിരുമല വാർഡ് കൗൺസിലറാണ് അനിൽകുമാർ. തിരുമലയിലെ കൗൺസിലർ ഓഫീസിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
മൃതദേഹത്തിനൊപ്പം ആത്മഹത്യകുറിപ്പും കണ്ടെത്തിയിട്ടുണ്ട്. ബിജെപി നേതൃത്വത്തിനെതിരെയാണ് ആത്മഹത്യകുറിപ്പിൽ പരാമർശം. വലിയശാല ടൂർ സൊസൈറ്റിയിൽ സാമ്പത്തിക പ്രതിസന്ധിയുണ്ടായപ്പോൾ പാർട്ടി സഹായിച്ചില്ലെന്ന് കുറിപ്പിൽ ആരോപിക്കുന്നു.
വലിയശാല ടൂർ സൊസൈറ്റിയിൽ അനിൽകുമാർ ഭാരവാഹിയാണ്. താനും കുടുംബവും ഒരു പൈസ പോലും എടുത്തിട്ടില്ലെന്ന് കുറിപ്പിൽ പറയുന്നു. അനിൽകുമാർ നഗരസഭയിൽ ബിജെപിയുടെ പ്രതിഷേധങ്ങൾക്കും സമരങ്ങൾക്കും നേതൃത്വം നൽകിയിരുന്നയാളാണ്.