REPORTED SPEECH
ഭാ​ഷ​യു​ടെ ഘ​ട​ന​യും വി​നി​മ​യ​ശേ​ഷി​യും അ​നി​വാ​ര്യ​മാ​യി വ​രു​ന്ന ഒ​രു പ്ര​യോ​ഗ​മാ​ണ് REPORTED SPEECH (INDIRECT SPEECH). ക​ണ്ട​തും കേ​ട്ട​തും അ​നു​ഭ​വ​പ്പെ​ട്ട​തു​മാ​യ കാ​ര്യ​ങ്ങ​ൾ മ​റ്റൊ​രാ​ളോ​ട് ആ​ശ​യ​ങ്ങ​ൾ ചോ​ർ​ന്നു​പോ​കാ​തെ വി​വ​രി​ച്ചു​കൊ​ടു​ക്ക​ൽ ഒ​രു ക​ല​യാ​ണ്. മാ​തൃ​ഭാ​ഷ​യി​ൽ അ​നാ​യാ​സ​മെ​ങ്കി​ലും, ഇം​ഗ്ലീ​ഷ് ഭാ​ഷ​യി​ൽ റി​പ്പോ​ർ​ട്ടിം​ഗ് ന​ട​ത്തു​ന്പോ​ൾ നി​ര​വ​ധി കാ​ര്യ​ങ്ങ​ൾ ശ്ര​ദ്ധി​ക്കേ​ണ്ട​തു​ണ്ട്.

പ്ര​വ​ർ​ത്ത​നാ​ധി​ഷ്ഠി​ത പ​ഠ​ന​ത്തി​ലൂ​ടെ ചെ​റി​യ ക്ലാ​സു​ക​ൾ മു​ത​ൽ​ക്കേ INDIRECT SPEECH പ​രി​ശീ​ലി​പ്പി​ക്കാ​വു​ന്ന​താ​ണ്. ജീ​വി​താ​നു​ഭ​വ​ങ്ങ​ളി​ലൂ​ടെ പ​ഠ​നം ന​ട​ക്കു​ന്പോ​ൾ കു​ട്ടി സ്വാം​ശീ​ക​രി​ച്ചെ​ടു​ക്കു​ന്ന പൊ​തു​ധാ​ര​ണ​ക​ൾ Reporting അ​നാ​യാ​സം ചെ​യ്യാ​ൻ അ​വ​നെ സ​ഹാ​യി​ക്കും. വി​വി​ധ​ത​രം വാ​ക്യ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്പോ​ൾ വ​രു​ന്ന മാ​റ്റ​ങ്ങ​ൾ ഇ​ങ്ങ​നെ​യൊ​രു പ​ട്ടി​ക​യി​ലേ​ക്ക് അ​ട​യാ​ള​പ്പെ​ടു​ത്തു​ക.

I. Wh Question and a Statement

a). (Report from a flood affected area. Three were trapped in a lone place)
Reporter: How long have you been trapped here?
Refugee: We have been here for three days, Sir.
What did the reporter ask refugee?
Reporter asked refugee how long they had been trapped there.
What was the refugee’s reply?
He replied that they had been there for three days.

ത​ന്നി​രി​ക്കു​ന്ന ചോ​ദ്യം ഒ​രു Wh- Question ആ​ണ്. അ​താ​യ​ത് ചോ​ദ്യ​വാ​ക്കു​ള്ള ചോ​ദ്യം. മാ​റ്റ​ങ്ങ​ൾ വ​ന്ന വാ​ക്കു​ക​ൾ, സ്ഥാ​നം ഇ​വ മ​ന​സി​ലാ​ക്കി പ​ട്ടി​ക പൂ​ർ​ത്തി​യാ​ക്കൂ.

b) Buji: Hai Dora, What are you doing with this binoculars‍?
Dora: I am enjoying the beauty of this forest.

Bujiയും Dora​യും കു​ട്ടി​ക​ൾ​ക്ക് പ്രി​യ​പ്പെ​ട്ട ക​ഥാ​പാ​ത്ര​ങ്ങ​ളാ​ണ്. ഇ​വ​ർ പ​റ​യു​ന്ന​തെ​ന്താ​ണെ​ന്ന് ഒ​ന്നു റി​പ്പോ​ർ​ട്ട് ചെ​യ്തു​നോ​ക്കാം.

Buji എ​ന്താ​ണ് അ​ന്വേ​ഷി​ച്ച​ത്?

Buji enquired what she was doing with that binoculars.

ഡോ​റ പ​റ​ഞ്ഞ മ​റു​പ​ടി​യോ?

Dora said that she was enjoying the beauty of that forest.

Reporting verbs can be asked/enquired/Questioned.

ഇ​വി​ടെ connection word ആ​യി ഏ​തു ചോ​ദ്യ​വാ​ക്കാ​ണോ അ​തു​ത​ന്നെ ഉ​പ​യോ​ഗി​ക്കു​ക.
Punctuation Markലും ​മാ​റ്റ​മു​ണ്ട്.

ഇ​വി​ടെ Dialogueൽ ​ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന colon, Question mark ഇ​വ മ​ാറി.
ഇ​തേ വാ​ക്യം

Buji asked, “What are you doing with this binoculars?’’ എ​ന്നാ​യി​രു​ന്നു​വെ​ങ്കി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്പോ​ൾ comma, double inverted comma, Question mark ഇ​വ മാ​റും.

Statement (Declarative Sentence) റി​പ്പോ​ർ​ട്ട് ചെ​യ്ത​പ്പോ​ൾ replied, said... എ​ന്നീ Reporting Verb ഉ​പ​യോ​ഗി​ച്ച് Connecting Word ആ​യി “that’’ വ​ന്ന​ത് ശ്ര​ദ്ധി​ച്ച​ല്ലോ. പ​ട്ടി​ക​യി​ലേ​ക്ക് നേ​ടി​യ അ​റി​വു​ക​ൾ രേ​ഖ​പ്പെ​ടു​ത്തൂ.

II. Yes/No Question and Statement

a)After flood, Kerala was under the threat of epidemics. But our Health department was vigilant.
Doctor: Have you taken
Doxycycline tablet?
Patient: Yes, Sir. I have taken
two tablets.
Doctor: Continue as per my
prescriptions.
What did the Doctor enquire?
The doctor enquired the patient whether he had taken Doxycycline tablet.
Patient’s reply
Patient replied that he had taken two tablets.

ആ​ദ്യ വാ​ക്യം ശ്ര​ദ്ധി​ക്കൂ. Auxiliary Verb ആ​യ haveൽ ​തു​ട​ങ്ങി​യ ഈ ​ചോ​ദ്യ​ത്തി​ന് ര​ണ്ടു മ​റു​പ​ടി​യേ​യു​ള്ളൂ, ക​ഴി​ച്ചു/​ക​ഴി​ച്ചി​ല്ല.

അ​താ​യ​ത് Yes/No Questions.

ഇവിടെ ചോദ്യവാക്കില്ല.

ഈ ​വാ​ക്യം റി​പ്പോ​ർ​ട്ട് ചെ​യ്ത​പ്പോ​ൾ Connecting word ആ​യി Whether ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്നു.
In Yes/No questions we can use Whether/If as connecting word.

വാ​ക്യ​ത്തി​ൽ വ​ന്ന tense മാ​റ്റ​ങ്ങ​ൾ കു​റി​ച്ചോ​ളൂ...

have taken had taken
അതായത്, Present perfect Past perfect
പ​ഠ​ന​സൗ​ക​ര്യാ​ർ​ഥം മാ​റ്റ​ങ്ങ​ളെ ഇ​ങ്ങ​നെ കു​റി​ക്കാം.
has/have had
is/am/are was/were
will/shall/can/May would/should/could/Might

Adverb of place, time... ഇ​വ​യ്ക്കും മാ​റ്റം വ​ന്നി​ല്ലേ?

eg: this - that
these - those
now - then
today - that day
Subjects at different positions also have changes.
eg: I- She/He My - his/her me - him/her
we- they our - their us- them
Doctor advised him to continue the dose as per his prescription.

ഇ​വി​ടെ ഡോ​ക്ട​ർ പ​റ​യു​ന്ന​ത് ഒ​രു​പ​ദേ​ശ​മാ​ണ്. അ​താ​യ​ത് Imperative Sentence. ഈ ​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ചോ​ദ്യ​ങ്ങ​ൾ വി​ശ​ദ​പ​ഠ​ന​ത്തി​ന് ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

b) Anu: Will you send me the document tomorrow?
Meenu: Sure, I will send it tomorrow.
Anu enquired Meenu if she would send him the document the following day.
Meenu replied that She would send it the following day.

III. IMPERATIVE SENTENCES

Tom: Come out Jerry, your birthday cake is ready.
Jerry: No, I won’t come out. Don’t trap me.

കു​ട്ടി​ക​ൾ​ക്കു പ്രി​യ​പ്പെ​ട്ട Tom and Jerryയു​ടെ Dialogue നോ​ക്കൂ. Jerryയെ ​സൂ​ത്ര​ത്തി​ൽ പ​റ്റി​ക്കാ​ൻ നോ​ക്കി​യ Tom പ​റ​ഞ്ഞ വാ​ക്യം ശ്ര​ദ്ധി​ക്കൂ.

Tom suggested Jerry to come out and added that his birthday cake was ready.
Jerry refused his suggestion. He told him that he woudn’t come out.
Jerry wanted him not to trap him.

Come out, Don’t trap me എ​ന്നീ വാ​ക്യ​ങ്ങ​ൾ Imperative Sentence വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടും.

Tome suggested to come out.
Jerry warned him not to trap him.

Imperative Sentence റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്പോ​ൾ നെ​ഗ​റ്റീ​വ്, പോ​സീ​റ്റീ​വ് വാ​ക്യ​ങ്ങ​ൾ ശ്ര​ദ്ധി​ക്ക​ണം.

b) Mother: Don’t pluck flowers from our garden.
Son: Sorry mom, I won’’t repeat.
Mother advised son not to pluck flowers from their garden.
Son replied with regret that he wouldn’’t repeat.
Infinitive ‘to’നു​ശേ​ഷം tenseൽ ​മാ​റ്റ​ങ്ങ​ൾ വ​രി​ല്ല.

IV. EXCLAMATORY SENTENCE

Diya: What a heavy rain it is!
Eby: Really, We have to reach home soon, Run fast.
Diya exclaimed that it was a very heavy rain.
Eby agreed and added that they had to reach home soon.

Eby wanted her to run fast.
ആ​ശ്ച​ര്യം ഉ​ള​വാ​ക്കു​ന്ന ഇ​ത്ത​രം വാ​ക്യ​ങ്ങ​ൾ ആ​ദ്യം Statement ആ​യി മ​ന​സി​ൽ കാ​ണ​ണം.
eg: What a heavy rain it is!നു ​പ​ക​രം
It is a very heavy rain.
Reporting Verb ആയി "exclaimed' ഉപയോഗിക്കാം.

ബാ​ക്കി​യു​ള്ള മാ​റ്റ​ങ്ങ​ളെ​ല്ലാം statement റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​തു​പോ​ലെ.
eg: Diya exclaimed that it was a very heavy rain.

b) Teacher: Why can’t you complete this problem?
Child: Sorry teacher, How difficult the multiplication is!
Teacher: Don’t worry. I will help you.

Teacher asked the child why he couldn’t complete that problem.
Child regretted and exclaimed that the multiplication is so difficult.
But the teacher suggested not to worry.
She promised that she would help him.

Exclamatory sentenceൽ ​വ​ന്ന so, very ഈ ​വാ​ക്കു​ക​ൾ ആ​ശ്ച​ര്യ​ത്തി​ന്‍റെ തീ​വ്ര​ത​യെ സൂ​ചി​പ്പി​ക്കു​ന്നു.
Alas, Hurray, Aha, Wow എ​ന്നി​ങ്ങ​നെ​യു​ള്ള പ​ദ​ങ്ങ​ൾ Exclamatory Sentenceൽ ​കാ​ണാം.

Hurray വ​ന്നാ​ൽ Exclaimed with great joy എ​ന്നും Alas വ​ന്നാ​ൽ Exclaimed with great sorrow എ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്പോ​ൾ കൂ​ട്ടി​ച്ചേ​ർ​ക്കാ​വു​ന്ന​താ​ണ്.

V. OPTATIVE SENTENCE

സാ​ധാ​ര​ണ‌‌ ഉ​പ​യോ​ഗ​ത്തി​ൽ​പ്പെ​ടാ​ത്ത​തും എ​ന്നാ​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്പോ​ൾ ശ്ര​ദ്ധി​ക്കേ​ണ്ട​തു​മാ​യ ഇ​ത്ത​രം വാ​ക്യം നോ​ക്കൂ. (Hope, Prayer ഇ​വ സൂ​ചി​പ്പി​ക്കു​ന്ന​ത്.)

a). My father said to me “May you get A+ in all subjects’’.
അ​ച്ഛ​ൻ മ​ക​ൾ​ക്ക് ന​ല്കു​ന്ന പ്രാ​ർ​ഥ​ന​യോ​ടു​കൂ​ടി​യ ഒ​രു അ​നു​ഗ്ര​ഹം.
My father prayed that I might get A+ in all subjects.
Reporting verb is "Prayed'
(Might + V1) എ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്.

b). Rani said “ Would that I were the winner of Onam Bumper’’.
ഇ​വി​ടെ റാ​ണി​യു​ടെ പ്ര​തീ​ക്ഷ​യാ​ണ്.
Rani wished, She had been the winner of Onam Bumper.