അതിജീവനത്തിന്‍റെ പെൺരൂപം
കൃഷി, കാറ്ററിംഗ്- ഒരു കുടുംബത്തിന്‍റെ മുഴുവൻ ഭാരവും സ്വന്തം ചുമലിൽ വന്നുചേർന്നപ്പോൾ ബീന എന്ന യുവതി ആശ്രയമായി കണ്ടത് ഇതു രണ്ടിനെയുമാണ്. ജൈവ കൃഷിയും പാചകവും അവൾക്ക് പിടിച്ചുനിൽക്കാനുള്ള ബലമായി. കുറേപ്പേർക്കു തൊഴിൽ നൽകി.., പുരസ്കാരങ്ങൾ തേടിയെത്തി... അന്താരാഷ്‌ട്ര വനിതാദിനത്തിൽ, ഒന്നുമില്ലായ്മയിൽനിന്ന് കഠിന പ്രയ്തനത്തിലൂടെ ജീവിതം സാർഥകമാക്കിയ തൃശൂർ മതിലകം സ്വദേശിനി ബീനയെക്കുറിച്ച് അറിയാം..

20 വ​ർ​ഷ​മാ​യി അ​സു​ഖ​ബാ​ധി​ത​നാ​യി കി​ട​പ്പി​ലാ​യ അ​ച്ഛ​ൻ, രോ​ഗി​യാ​യ അ​മ്മ. പ​റ​ക്ക​മു​റ്റാ​ത്ത ര​ണ്ടു പെ​ണ്‍​മ​ക്ക​ൾ. ഇ​വ​രെ​യെ​ല്ലാം നോ​ക്കി കു​ടും​ബം മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കു​ന്ന​തി​നി​ട​യി​ലാ​ണ് വീ​ട്ടി​ലെ ഏ​ക വ​രു​മാ​ന​ക്കാ​ര​നാ​യ ഭ​ർ​ത്താ​വ് പാ​ർ​ക്കി​ൻ​സ​ണ്‍​സ് ബാ​ധി​ച്ച് സൗ​ദി​യി​ൽനി​ന്നും തി​രി​കെ​യെ​ത്തു​ന്ന​ത്. ഇ​ട​തു​വ​ശംത​ള​ർ​ന്ന് വി​റ​യ്ക്കു​ന്ന കൈ​ക​ളോ​ടെ ത​ന്‍റെ പ്രി​യ​ത​മ​നെ ക​ണ്ട​പ്പോ​ൾ ആ 36​ കാ​രി ഒ​ന്ന് അ​ന്ധാ​ളി​ച്ചു. പ​ക്ഷേ, വി​ധി​ക്കു കീ​ഴ​ട​ങ്ങാ​തെ സ​ർ​വശ​ക്തി​യു​മെ​ടു​ത്ത് അ​വ​ള​തി​നെ അ​തി​ജീ​വി​ച്ചു, കൃ​ഷി​യി​ലൂ​ടെ...കാറ്ററിംഗിലൂടെ..

സ്വ​പ്ന​ങ്ങ​ളോ​ടെ കു​ടും​ബ​ജീ​വി​ത​ത്തി​ലേ​ക്ക്

ക്ഷീ​ര​ക​ർ​ഷ​ക​നാ​യ കൊ​ടു​ങ്ങ​ല്ലൂ​ർ മേ​ത്ത​ല അ​ത്താ​ണി പ​ന​പ്പ​റ​ന്പി​ൽ കു​ഞ്ഞു​വേ​ലാ​യി​യു​ടെ​യും ശാ​ന്ത​യു​ടെ​യും മൂ​ത്ത​മ​ക​ളാ​യ ബീ​ന കൊ​ടു​ങ്ങ​ല്ലൂ​ർ ഗ​വ​. ഗേ​ൾ​സ് ഹൈ​സ്കൂ​ളി ​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ഭ്യാ​സ​ത്തി​നു​ശേ​ഷം ഏ​തൊ​രു ഗ്രാ​ മീ​ണ പെ​ണ്‍​കു​ട്ടി​യു​ടെ​യും പോ​ലെ ഒ​രു​പാ​ട് സ്വ​പ്ന​ങ്ങ​ളോ​ടെ​യാ​ണു വി​വാ​ഹ​ജീ​വി​ത​ത്തി​ലേ​ക്കു കാ​ലെ​ടു​ത്തു​വ​ച്ച​ത്. അ​ങ്ങ​നെ​യാ​ണ് 22-ാം വ​യ​സി​ൽ മ​തി​ല​കം പു​തി​യ​കാ​വ് പു​ന്ന​ക്കു​ഴി വീ​ട്ടി​ൽ സ​ഹ​ദേ​വ​ന്‍റെ ഭാ​ര്യ​യാ​കു​ന്ന​ത്. അ​പ്പോ​ഴേ ഭ​ർ​തൃ​പി​താ​വ് രോ​ഗി​യാ​യി​രു​ന്നു, പി​ന്നീ​ട് അ​മ്മ​യും. അ​ധി​കം വൈ​കാ​തെ ര​ണ്ടു മ​ക്ക​ൾ- കാ​വ്യ​യും ന​വ്യ​യും. രോ​ഗം, മ​രു​ന്ന് കു​ട്ടി​ക​ളു​ടെ പ​ഠ​നം ചെ​ല​വു​ക​ള​ങ്ങ​നെ കൂ​ടി. വ​ര​വും ചെ​ല​വും ത​മ്മി​ൽ ര​ണ്ട​റ്റം കൂ​ട്ടിമു​ട്ടാ​തെ വ​ന്ന​പ്പോ​ഴാ​ണ് ചെ​ത്തു​തൊ​ഴി​ലാ​ളി​യാ​യി​രു​ന്ന സ​ഹ​ദേ​വ​ൻ സൗ​ദി​യി​ലെ ദ​മാ​മി​ലേ​ക്കു പ​റ​ന്ന​ത്.

ഇ​രു​ൾ പ​ര​ത്തി​യ പാ​ർ​ക്കി​ൻ​സ​ണ്‍​സ്
ഗ​ൾ​ഫി​ൽ നാ​ല​ഞ്ചുവ​ർ​ഷം ജോ​ലി ചെ​യ്ത​പ്പോ​ഴാ​ണ് 45-ാം വ​യ​സി​ൽ അ​ശ​നി​പാ​തംപോ​ലെ സഹദേവന് പാ​ർക്കി​ൻ​സ​ണ്‍​സ് തു​ട​ങ്ങി​യ​ത്. പെ​ട്ടെ​ന്നു​ത​ന്നെ ഇ​ട​തു​വ​ശം ത​ള​രാ​ൻ തു​ട​ങ്ങി. അ​ങ്ങ​നെ​ നാ​ട്ടി​ലേ​ക്കു തി​രി​ച്ചെ​ത്തി​. അ​പ്ര​തീ​ക്ഷി​ത​മാ​യി ഭ​ർ​ത്താ​വി​നുണ്ടായ അ​സു​ഖം ബീ​ന​യു​ടെ ജീ​വി​ത​ത്തി​ൽ വ​ലി​യൊ​രു ചോ​ദ്യ​ചി​ഹ്ന​മാ​യി. തി​രു​വ​ന​ന്ത​പു​രം ശ്രീ​ചി​ത്തി​ര​യി​ലെ ഒ​രാ​ഴ്ച നീ​ണ്ട പ​രി​ശോ​ധ​നയ്​ക്കു​ശേ​ഷം നാ​ട്ടി​ലെ​ത്തി. അ​പ്പോ​ഴേ​ക്കും പ്ര​തി​സ​ന്ധി​ക​ളെ​യും പ്ര​തി​ബ​ന്ധ​ങ്ങ​ളെ​യും ച​ങ്കു​റ​പ്പോ​ടെ നേ​രി​ടാ​ൻ അ​വ​ൾ മ​ന​സി​ലൊ​രു തീ​രു​മാ​ന​മെ​ടു​ത്തി​രു​ന്നു.

താ​ങ്ങാ​യി അ​യ​ൽ​വാ​സി അ​ധ്യാ​പി​ക

രോ​ഗി​യാ​യ ഭ​ർ​ത്താ​വി​നെ​യും അ​ച്ഛ​നെ​യും വി​ട്ട് പു​റ​ത്തു ജോ​ലി​ക്കു പോ​കാ​വു​ന്ന അ​വ​സ്ഥ​യി​ലാ​യി​രു​ന്നി​ല്ല. കു​ടും​ബ​ഭാ​രം മു​ഴു​വ​ൻ ത​ന്‍റെ ചു​മ​ലി​ലാ​യ​തി​നാ​ൽ വീ​ട്ടി​ൽത​ന്നെ വ​രു​മാ​ന​മാ​ർ​ഗം ക​ണ്ടെ​ത്തു​ന്ന​തി​നെക്കു​റി​ച്ചാ​യി ആ​ലോ​ച​ന. പല മാ​ർ​ഗ​ങ്ങ​ളും അ​ന്വേ​ഷി​ച്ച​തി​നൊടു​വി​ലാ​ണു കൃ​ഷി​യി​ലേ​ക്കു തി​രിയാ​മെ​ന്നു തീ​രു​മാ​നി​ച്ച​ത്. താ​ങ്ങാ​യി അ​യ​ൽ​വാ​സി​യും അ​ധ്യാ​പി​ക​യു​മാ​യ സ​ജീ​ന ഷ​മ്മി ഗ​ഫൂ​ർ എ​ത്തി. ത​ന്‍റെ 33 സെന്‍റി​ലും ടീ​ച്ച​റു​ടെ ഒ​രു ഏ​ക്കർ പ​റ​ന്പി​ലും കൃ​ഷി ആ​രം​ഭി​ച്ചു. ആ​ദ്യം അ​ടു​ക്ക​ള​ത്തോ​ട്ടം. പി​ന്നെ വ്യാ​പ​ക​മാ​യ രീ​തി​യി​ൽ ജൈ​വ​കൃ​ഷി.

മി​നി​യും ജ​മീ​ല​യും

അ​ടു​ക്ക​ള​ത്തോ​ട്ട​മാ​യി​രു​ന്നു ആ​ദ്യ പ്രൊ​ജ​ക്ട്. പ​ച്ച​മു​ള​കും ചീ​ര​യും ന​ല്ല വ​രു​മാ​നം നേടി​ത്ത​ന്നു. പി​ന്നീ​ട് സീ​സ​ണ​നു​സ​രി​ച്ച് ത​ക്കാ​ളി, വെ​ണ്ട, വ​ഴു​ത​ന, മ​ഞ്ഞ​ൾ, ഇ​ഞ്ചി, മ​ത്ത, കു​ന്പ​ളം, വെ​ള്ള​രി, പയർ, അമര, കൂർക്ക തു​ട​ങ്ങി വി​വി​ധ​യി​നം കൃ​ഷി​ക​ൾ. ഇ​തോ​ടെ കു​ടും​ബ​ശ്രീ​യി​ലും സ​ജീ​വ​മാ​യി. ഇ​തി​ന്‍റെ സെ​ക്ര​ട്ട​റി​യാ​യി. ഇ​തി​നി​ട​യി​ലാ​ണു മി​നി സ​ജീ​വ​നും ജ​മീ​ല വാ​വു​ണ്ണി​യും സ​ഹാ​യ​ഹ​സ്ത​വു​മാ​യി എ​ത്തു​ന്ന​ത്. അ​വ​രെ​യും കൂ​ടെക്കൂട്ടി. പി​ന്നെ ഒ​ത്തൊ​രു​മി​ച്ച് ക​ഠി​ന​ പ്ര​യ​ത്നം. സ​ജീ​വ​ന് ഓ​ട്ടോ​റി​ക്ഷ​യാ​യ​തി​നാ​ൽ സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കാ​നും എ​വി​ടെ എ​ത്തി​ക്കാ​നും സൗ​ക​ര്യ​മാ​യി.

പ്ര​തി​ഭ മ​ഞ്ഞ​ളും ഇ​ഞ്ചി​യും നെ​ല്ലും

ഉ​യ​ർ​ന്ന പ്ര​തി​രോ​ധ ശേ​ഷി​യു​ള്ള​തും കു​ർ​ക്കു​മി​ൻ ധാ​രാ​ള​മു​ള്ള​തു​മാ​യ "പ്ര​തി​ഭ' മ​ഞ്ഞ​ളാ​ണ് അ​ര​യേ​ക്ക​റി​ൽ കൃ​ഷി ചെ​യ്ത​ത്. ന​ല്ല വി​ള​വു ല​ഭി​ച്ചു. ഉ​ണ​ങ്ങി​യ മ​ഞ്ഞ​ൾ പൊ​ടി​യാ​ക്കി കി​ലോ​യ്ക്ക് 400 രൂ​പ നി​ര​ക്കി​ലാ​ണ് കൊ​ടു​ത്തി​രു​ന്ന​ത്. നാ​ട​ൻ, ബ്ര​സീ​ലി​യ​ൻ ഇ​ന​ങ്ങ​ളാ​ണ് ഇ​ഞ്ചി​യി​ൽ കൃ​ഷി ചെ​യ്ത​ത്. ഇ​തും ന​ല്ല വി​ള​വു ത​ന്നു, കി​ലോയ്​ക്ക് 100 രൂ​പ. പാ​ട്ട​ത്തി​നെ​ടു​ത്ത അ​ഞ്ചേ​ക്ക​റിൽ ​കന​ക​മ​ണി, ര​ക്ത​ശാ​ലി നെ​ൽ​വി​ത്തു​ക​ൾ കൃ​ഷി​ ചെ​യ്തു.

പ​ച്ച​ക്ക​റി വി​ത്തു പാ​ക്ക​റ്റ്

ജൈ​വ​കൃ​ഷി​യെ പ്രോ​ത്സാഹി​പ്പി​ക്കു​ക എ​ന്ന ആ​ശ​യം സ​മൂ​ഹ​ത്തി​ൽ വ്യാ​പ​ക​മാ​യ​തോ​ടെ വി​വാ​ഹത്തിനു ത​ങ്ങ​ളെ വി​ഷ് ചെ​യ്യാ​നെ​ത്തു​ന്ന​വ​ർ​ക്ക് വ​ധൂ​വ​രന്മാ​ർ താ​ങ്ക്സ് കാ​ർ​ഡും മി​ഠാ​യി​യും കൊ​ടു​ക്കു​ന്ന​തി​നു​പ​ക​രം പ​ച്ച​ക്ക​റി വി​ത്തു പാ​ക്ക​റ്റു​ക​ൾ കൊ​ടു​ക്കു​ന്ന രീ​തി തീ​ര​ദേ​ശ മേ​ഖ​ല​യി​ൽ പ​ല​രും അ​വ​ലം​ബിക്കാ​ൻ തു​ട​ങ്ങി. ഇ​തോ​ടെ ആ​യി​ര​വും ര​ണ്ടാ​യി​ര​വും വി​ത്തു​പാ​ക്ക​റ്റു​ക​ൾ ചെ​ല​വാ​യി​ത്തു​ട​ങ്ങി. ചീ​ര, പ​ച്ച​മു​ള​ക്, വെ​ണ്ട, വ​ഴു​ത​ന, മ​ത്ത, കു​ന്പ​ളം എ​ന്നി​വ​യു​ടെ വി​ത്തു​ക​ള​ട​ങ്ങി​യ​താ​യി​രു​ന്നു പ​ത്തു​രൂ​പ​യു​ടെ ഈ പാ​ക്ക​റ്റ്. പ​ച്ച​ച്ചാ​ണ​ക വെ​ള്ള​ത്തി​ൽ മു​ക്കി ത​ണ​ലി​ലി​ട്ട് ഉ​ണ​ക്കി​യ വി​ത്തു​ക​ളാ​യി​രു​ന്ന​തി​നാ​ൽ ഇ​വ ന​ല്ല മു​ള​യെ​ടു​ക്കാ​നും ഇ​ട​യാ​യി.

താ​റാ​വും കോ​ഴി​യും ആടും പി​ന്നെ മത്‌സ്യവും

ഇ​തി​നി​ട​യി​ൽ മ​ണ്ണു​ത്തി വെ​റ്റ​റി​ന​റി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്ന് 70 രൂ​പ നി​ര​ക്കി​ൽ 100 താ​റാ​വി​ൻ കു​ഞ്ഞു​ങ്ങ​ളെ വാ​ങ്ങി. മു​ട്ട ക​ഴി​യു​ന്പോ​ൾ ഇ​വ​യെ ഇ​റ​ച്ചി​ക്കാ​യി ഉ​പ​യോ​ഗി​ച്ചു. കി​ലോ​ക്ക് 220 രൂ​പ നി​ര​ക്കി​ൽ വി​ല്പ​ന​യും ന​ട​ത്തി. നാ​ട​ൻ കോ​ഴി​യും വി​ത്രീ ഇ​ന​ത്തി​ൽ പെ​ട്ട കോ​ഴി​കൃ​ഷി​യും പ​രീ​ക്ഷി​ച്ചു. ഹൈ​ബ്രീ​ഡ് ഇ​ന​ത്തി​ൽ​പെ​ട്ട ക​രി​പ്പി​ടി (അ​നാ​ബ​സ്), ന​ട്ട​ർ എ​ന്നി​വ​യെയും വളർത്തി. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഫി​ഷ​റീ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ന്‍റെ "മ​ത്സ്യ​സ​മൃ​ദ്ധി’ പ്രോ​ജ​ക്ടി​ലും അം​ഗ​മാ​യിരുന്നു.

കൂ​ടാ​തെ നാ​ട​ൻ മ​ല​ബാ​റി ക്രോ​സ് ഇ​ന​ത്തി​ൽ​പെ​ട്ട ആ​ടി​നെ​യും വ​ള​ർ​ത്തി. മൂ​ന്നു​വ​ർ​ഷ​ത്തി​നു​ശേ​ഷം കാ​റ്റ​റിം​ഗ് തു​ട​ങ്ങി​യ​പ്പോ​ൾ സ്ഥ​ല​പ​രി​മി​തി​മൂ​ലം ഈ കൃ​ഷികൾ നി​റു​ത്തി​യെ​ങ്കി​ലും ആ​ടു​ക​ൾ രണ്ടെണ്ണം ഇ​പ്പോ​ഴു​മു​ണ്ട്.

ബീ​നാസ് കാ​റ്റ​റിം​ഗ്


ന​ല്ലൊ​രു പാ​ച​ക​ക്കാ​രി​യും പ​ല​ഹാ​ര​പ്പ​ണി​ക്കാ​രി​യു​മാ​യ​തി​നാ​ൽ ആ​ദ്യം ഉ​ണ്ണി​യ​പ്പം, എ​ള്ളു​ണ്ട എ​ന്നി​വ ഉ​ണ്ടാ​ക്കി​യ​തി​നു വ​ൻ ഡി​മാ​ൻ​ഡ് ല​ഭി​ച്ചു. പിന്നീട് പാ​ല​പ്പം, പ​ത്തി​രി. ജ​മീ​ല​യ്ക്കും മി​നി​ക്കും ഇ​തി​ൽ ന​ല്ല വൈ​ഭ​വ​മു​ണ്ടാ​യി​രു​ന്നു.അ​തി​നാ​ൽ അ​തും വൻ വി​ജ​യ​മാ​യി. പ​തി​യെ ബീ​നാ​സ് കാ​റ്റ​റിം​ഗ് എ​ന്ന പേ​രി​ൽ ഒ​രു കാ​റ്റ​റിം​ഗ് യൂ​ണി​റ്റ് തു​ട​ങ്ങി. തുടർന്ന് പ​ച്ച​ക്ക​റി സ​ദ്യ ചെ​യ്യാ​ൻ തു​ട​ങ്ങി. അ​ധി​കം വൈ​കാ​തെ ചി​ക്ക​ൻ ബി​രി​യാ​ണി, ബീ​ഫ് ഫ്രൈ ഉ​ൾ​പ്പെ​ടെ​യു​ള്ള നോ​ണ്‍ വി​ഭ​വ​ങ്ങ​ളുടെ സ​ദ്യ​യും. ഇ​പ്പോ​ൾ 500 ഉം 1000​വും പേ​ർ​ക്കു​ള്ള വി​വാ​ഹ​സ​ദ്യ​യു​ൾ​പ്പെ​ടെ ചെ​യ്യു​ന്നു​ണ്ട് ബീ​ന​യും കൂ​ട്ട​രും.

കൂ​ടാ​തെ ശ്രീ​നാ​രാ​യ​ണ​പു​രം പഞ്ചായത്തിലെ ആറ് സ്കൂ​ളി​ലെയും മതിലകം പഞ്ചായത്തിലെ ഒരു സ്കൂളിലെയും 550 കു​ട്ടി​ക​ൾ​ക്ക് പ്ര​തി​ദി​നം പ്രാ​ത​ൽ ഉ​ണ്ടാ​ക്കി ന​ൽ​കു​ന്ന​ത് ഇ​വ​രാ​ണ്. ഒ​രു കു​ട്ടി​ക്ക് 11 രൂ​പ നി​ര​ക്കി​ലാ​ണ് ഈടാക്കുന്ന​ത്. ഇ​ഡ്ഡ​ലി, സാ​ന്പാ​ർ, ച​ട്ട്ണി അ​ല്ലെ​ങ്കി​ൽ പത്തിരി - കു​റു​മ​ക്ക​റി അ​തു​മ​ല്ലെ​ങ്കി​ൽ വെ​ള്ളേ​പ്പം - ക​ട​ല​ക്ക​റി, നൂലപ്പം - മസാലക്കറി, ചപ്പാത്തി - കൊള്ളിക്കറി എ​ന്നി​ങ്ങ​നെ മാ​റിമാ​റി ന​ൽ​കും. ഏ​താ​യാ​ലും 11 രൂ​പ മാ​ത്രം. ഇ​ത് ഇ​പ്പോ​ഴും വിജയകരമായി തു​ട​രു​ന്നു.

അ​വാ​ർ​ഡു​ക​ളു​ടെ തോ​ഴി

2014-15ൽ ​സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ "ക​ർ​ഷ​ക​തി​ല​കം’ സ്പെ​ഷ​ൽ ജൂ​റി അ​വാ​ർ​ഡാണ് ആ​ദ്യം ല​ഭി​ച്ച​ത്. പി​റ്റേ​വ​ർ​ഷം സ​രോ​ജ​നി ദാ​മോ​ദ​ർ ഫൗ​ണ്ടേ​ഷ​ന്‍റെ അ​ക്ഷ​യ​ശ്രീ പു​ര​സ്കാ​രം. 55,000 രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വും ശി​ല്പ​വും അ​ട​ങ്ങു​ന്ന ഈ ​അ​വാ​ർ​ഡ് സ​മ്മാ​നി​ച്ച​ത് സം​വി​ധാ​യ​ക​ൻ സ​ത്യ​ൻ അ​ന്തി​ക്കാ​ടാ​ണ്.

തൊ​ടു​പു​ഴ കാ​ർ​ഷി​ക​മേ​ള​യു​ടെ ഭാ​ഗ​മാ​യി ന​ൽ​കു​ന്ന ര​ണ്ടു ല​ക്ഷം രൂ​പ​യു​ടെ "ക​ർ​ഷ​ക​തി​ല​കം' അ​വാ​ർ​ഡും അ​തേ​വ​ർ​ഷം​ത​ന്നെ കി​ട്ടി. മു​ൻ​മ​ന്ത്രി പി.​ജെ.​ജോ​സ​ഫി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ അന്നത്തെ ഗ​വ​ർ​ണ​ർ പി.​സ​ദാ​ശി​വ​മാ​ണ് രണ്ടുലക്ഷം രൂപയുടെ പു​ര​സ്കാ​രം സ​മ്മാ​നി​ച്ച​ത്. 16-17 കാ​ല​ഘ​ട്ട​ത്തി​ൽ 25,000 രൂ​പ​യു​ടെ ക​തിർ അ​വാ​ർ​ഡ് ന​ട​ൻ മ​മ്മൂ​ട്ടി​യും ക്ല​ബ് എ​ഫ് എ​മ്മി​ന്‍റെ അ​വാ​ർ​ഡ് മ​ന്ത്രി സു​നി​ൽ​കു​മാ​റും സ​മ്മാ​നി​ച്ചു. പിന്നീട് ചെറുതും വലുതുമായ നിരവധി അവാർഡുകൾ.

അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വ​ച്ചും ക്ലാ​സു​ക​ളെ​ടു​ത്തും

മ​ഹാ​ത്മാ​ഗാ​ന്ധി യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ കോ​ട്ട​യം യൂ​ണി​വേ​ഴ്സി​റ്റി കാ​ന്പ​സി​ലും കാലിക്കട്ട് യൂ​ണി​വേ​ഴ്സി​റ്റി കാ​ന്പ​സി​ലും സ്ഥിരമായി ജൈ​വ​കൃ​ഷി​യെ​ക്കു​റി​ച്ച് ക്ലാ​സെ​ടു​ക്കുന്നുണ്ട്.
യുപിയിലെ ഗ്രേറ്റർ നോയ്ഡയിൽ 2018-ൽ നടന്ന ആഗോള ജൈവകൃഷി സംഗമത്തിലും ബീന തന്‍റെ അനുഭവങ്ങൾ പങ്കുവച്ചു. കു​ടും​ബ​ശ്രീ യൂ​ണി​റ്റു​ക​ളി​ലും വ​നി​താ ശാ​ക്തീ​ക​ര​ണ പ​രി​പാ​ടി​ക​ളി​ലും ക​ർ​ഷ​ക​ദി​ന, വ​നി​താ​ദി​ന പ​രി​പാ​ടി​ക​ളി​ലു​മെ​ല്ലാം ത​ന്‍റെ പ്രാ​യോ​ഗി​ക പാ​ഠ​ങ്ങ​ളും ജീ​വി​താ​നു​ഭ​വ​ങ്ങ​ളും പ​ങ്കു​വ​ച്ച് മ​റ്റു​ള്ള​വ​ർ​ക്കു പ്ര​ചോ​ദ​ന​മാ​വു​ക​യാ​ണ് ഈ 47 ​കാ​രി.

കൃ​ഷി​ഭ​വ​നും കു​ടും​ബ​ശ്രീ​യും പി​ന്നെ ബാ​ങ്കു​ക​ളും

മ​തി​ല​കം കൃ​ഷി​ഭ​വ​ന്‍റെ സ​ന്പൂ​ർ​ണ പി​ന്തു​ണ​യു​ണ്ട് ഇ​വ​ർ​ക്ക്. എ​ന്തു സ്കീ​മു​ണ്ടാ​യാ​ലും ഇ​വ​രെ അ​റി​യി​ക്കു​ക​യും സ​ബ്സി​ഡി​ക​ൾ ന​ൽ​കു​ക​യും ചെ​യ്യും. കൂ​ടാ​തെ, കു​ടും​ബ​ശ്രീ പ​ലി​ശ​ര​ഹി​ത വാ​യ്പ ന​ൽ​കി പി​ന്തു​ണ​യേ​കു​ന്നു. പാ​പ്പി​നി​വ​ട്ടം സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കും ഫെ​ഡ​റ​ൽ ബാ​ങ്കി​ന്‍റെ മ​തി​ല​കം ബ്രാ​ഞ്ചും കാ​ർ​ഷി​ക ലോ​ണു​ക​ൾ ന​ൽ​കി ഇ​വ​ർ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ക്കു​ന്നു.

ന​ടു​ക്ക​ട​ലി​ൽ​നി​ന്ന് പ​ച്ച​ത്തു​രു​ത്തി​ലേ​ക്ക്

അ​ര​ക്ഷി​താ​വ​സ്ഥ​യു​ടെ നി​ല​യി​ല്ലാ​ക്ക​യ​ത്തി​ൽ​നി​ന്നു പ്ര​ത്യാ​ശ​യു​ടെ പ​ച്ച​ത്തു​രു​ത്തി​ല​ണ​ഞ്ഞി​രി​ക്കു​ക​യാ​ണ് ബീ​ന. അ​ച്ഛ​ൻ നാലുവ​ർ​ഷംമു​ന്പും അ​മ്മ മൂന്നുവ​ർ​ഷ​ം മുന്പും മ​രി​ച്ചു. മൂ​ത്ത​മ​ക​ൾ കാ​വ്യ​യെ മാന്യമായി വി​വാ​ഹ​ം ചെയ്തയച്ചു; അവൾക്കൊരു കുഞ്ഞുമായി. ര​ണ്ടാ​മ​ത്തെ മ​കൾ മാള കാർമൽ കോളജിൽ രണ്ടാം വർഷ ബിഎസ്‌സി കെമിസ്ട്രിക്കു പ​ഠി​ക്കു​ന്നു. ഭ​ർ​ത്താ​വി​നാ​ണെ​ങ്കി​ൽ വ​ല​തു​വ​ശ​ത്തു​കൂ​ടി പാ​ർ​ക്കി​ൻ​സ​ണ്‍​സ് തു​ട​ങ്ങി​യെ​ങ്കി​ലും എ​ഴു​ന്നേ​റ്റ് ന​ട​ക്കാ​നാ​കും. പ​ല്ലു​തേ​യ് ക്കാ​നും കു​ളി​ക്കാ​നു​മെ​ല്ലാം സ​ഹാ​യം വേ​ണ​മെ​ന്നു മാ​ത്രം.

"ഒ​ന്നു​മി​ല്ലാ​യ്മ​യി​ൽ​നി​ന്നാ​ണ് ഇ​തൊ​ക്കെ​യു​ണ്ടാ​യ​ത്. മ​റ്റേ​തു ജോ​ലി​ക്കു​പോ​യാ​ലും ഇ​തൊ​ന്നും ന​ട​ക്കി​ല്ലാ​യി​രു​ന്നു; കൃ​ഷി​യാ​ണ് എ​ന്നെ ര​ക്ഷി​ച്ച​ത്. ഇപ്പോൾ കാറ്ററിംഗും’ . സ​ന്തോ​ഷാ​ശ്രു​ക്ക​ൾ തു​ട​ച്ചു​കൊ​ണ്ട് ആ​ർ​ജ​വ​ത്തി​ന്‍റെ ആ​ൾ​രൂ​പ​മാ​യ ഈ ​വീ​ട്ടമ്മ പ​റ​ഞ്ഞു.

സെബി മാളിയേക്കൽ