വ​ലി​യ മു​ക്കു​വ​ന്‍റെ തേ​ങ്ങ​ൽ
വ​ത്തി​ക്കാ​നി​ലെ വിശുദ്ധ പ​ത്രോ​സി​ന്‍റെ ച​ത്വ​രം വി​ജ​ന​മാ​യി​രു​ന്നു. നേ​ർ​ത്ത മ​ഴ​ത്തു​ള്ളി​ക​ൾ പ​തി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. മാ​ർ​പാ​പ്പ​യെ കേ​ൾ​ക്കു​വാ​ൻ ജ​ന​ല​ക്ഷ​ങ്ങ​ൾ ഒ​ത്തുകൂ​ടു​ന്ന ഇ​ട​മാ​ണ്. 2000 മേ​യ് 23ന് ​എ​നി​ക്കും അ​വി​ടെ ക​ട​ന്നുചെ​ല്ലാ​നാ​യി​ട്ടു​ണ്ട്. 2013 മേയി​ൽ ഫ്രാ​ൻ​സി​സ് പാ​പ്പാ​യെ തെ​ര​ഞ്ഞെ​ടു​ത്ത അ​ന്നും ടെ​ലി​വി​ഷ​നി​ലൂ​ടെ ഈ ​ച​ത്വ​രം ക​ണ്ട​താ​ണ്. അ​ന്നും നേ​ർ​ത്ത മ​ഴയു​ണ്ടാ​യി​രു​ന്നു.​അ​ന്ന് അ​വി​ടെ ജ​ന​സ​ഹ​സ്ര​ങ്ങ​ൾ ഇ​ര​ന്പു​കയാ​യി​രു​ന്നു. ഇ​ന്ന് പാ​പ്പാ ഒ​റ്റ​യ്ക്ക്.​ അ​ങ്ങ​നെ ജ​ന​നി​ബി​ഡ​മാ​കു​ന്ന ച​ത്വ​രം ക​ഴി​ഞ്ഞ​ദി​വ​സം വി​ജ​ന​മാ​യി കി​ട​ക്കു​ന്ന​തു ക​ണ്ട​പ്പോ​ൾ എ​ത്ര​യോ വി​ശ്വാ​സി​ക​ളു​ടെ മ​ന​സ് തേ​ങ്ങി​യി​രി​ക്ക​ണം...

വി​ശ്വാ​സിസ​മൂ​ഹം​ ഈ​ശോ​യു​ടെ സ​ന്നി​ധി​യി​ൽ സ​മ​ർ​പ്പി​ക്കു​ന്ന പ്രാ​ർ​ഥന​യ്ക്കു നേ​തൃ​ത്വം കൊ​ടു​ക്കു​വാ​ൻ ഫ്രാ​ൻ​സി​സ് പാ​പ്പാ വ​രു​ന്ന​തു കാ​ണാ​ൻ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലെ കോടിക്കണക്കിന് വിശ്വാസികളോടു ചേർന്ന് ഞാ​നും ടെ​ലി​വിഷ​നു മു​ന്നി​ൽ കാ​ത്തി​രി​ക്കു​ക​യാ​ണ്. പാ​പ്പാ സാ​ധാ​ര​ണ വ​ന്നി​രു​ന്ന് പ്ര​സം​ഗം ന​ട​ത്താ​റു​ള്ള വേ​ദി​യി​ൽ പാ​പ്പാ​യു​ടെ കസേ​ര മാ​ത്രം. ഒ​രു വൈ​ദി​ക​നു​മു​ണ്ട്. ഇ​ത്തി​രി കാ​ത്തി​രു​ന്ന​പ്പോ​ൾ അ​ക​ലെനിന്നു ന​ട​ന്നുവ​രു​ന്ന പാ​പ്പാ. അ​ദ്ദേ​ഹം ക്ഷീണി​ത​നാ​ണ്. ചു​വ​ടു​ക​ൾ ഉ​റ​യ്ക്കു​ന്നി​ല്ല. മു​ഖം ക​ന​ത്ത​താ​യി​രു​ന്നു. ഒ​റ്റ​യ​ക്കു ന​ട​ന്ന് വേ​ദി​യി​ലേ​ക്കു വന്ന പാ​പ്പാ​യെ കൈ​പി​ടി​ച്ച് വേ​ദി​യി​ലേ​ക്കു ക​യ​റ്റു​വാ​ൻ അവിടെയുണ്ടായി​രു​ന്ന അ​ച്ച​ൻ സ​ഹാ​യി​ച്ചു. പാ​പ്പാ ചു​റ്റി​ലും നോ​ക്കി. ആ ​ക​ണ്ണു​ക​ൾ സ​ജ​ല​മാ​കു​ക​യാ​യി​രു​ന്നു​വോ? ഏ​താ​യാ​ലും ഇ​ല​ക്‌ട്രോണി​ക് മീ​ഡി​യയി​ലൂ​ടെ അ​തു ക​ണ്ട ഒ​രുപി​ടി ഹൃ​ദ​യ​ങ്ങ​ൾ തേ​ങ്ങി.

ഇ​ക്ക​ഴി​ഞ്ഞ വി​ഭൂ​തിബു​ധ​നാ​ഴ്ച തി​രു​ക്ക​ർ​മങ്ങ​ളി​ൽ സം​ബ​ന്ധി​ച്ച് വി​ശ്വാ​സി​ക​ളു​ടെ നെ​റ്റി​യി​ൽ ചാ​രം പൂ​ശി​യ ശേ​ഷം 84കാ​ര​നാ​യ പാ​പ്പാ ചു​മ​യ് ​ക്കു​ക​യും ക്ഷീ​ണം പ്ര​ക​ടി​പ്പി​ക്കു​ക​യും ചെ​യ്ത​തു ക​ണ്ട ലോ​കം അ​ദ്ദേ​ഹ​ത്തി​ന് കൊ​റോ​ണ ബാ​ധി​ച്ചു എ​ന്നു ക​രു​തി. എ​ന്നാ​ൽ, പ​രി​ശോ​ധ​ന​യി​ൽ കൊ​റോ​ണ ബാ​ധ ഇ​ല്ലെ​ന്നു ക​ണ്ടി​രു​ന്നു.

അ​ന്ന് ആ​ദ്യ​ത്തെ വ​ലി​യ മു​ക്കു​വ​ന് കെ​ട്ടാ​നും അ​ഴി​ക്കാ​നു​മു​ള്ള അ​ധി​കാ​രം കൊ​ടു​ത്ത ഈ​ശോ​യേ, ഞ​ങ്ങ​ളു​ടെ വ​ലി​യമു​ക്കു​വ​നെ ബ​ല​പ്പെ​ടു​ത്ത​ണ​മേ... അ​വ​ർ ഹൃ​ദ​യം നു​റു​ങ്ങി പ്രാ​ർ​ഥി​ച്ചു. നി​ന്‍റെ കൈ​ക​ൾ കു​റു​കി​പ്പോ​യി​ട്ടി​ല്ലെ​ന്നും കാ​തു​ക​ൾ​ക്കു മാ​ന്ദ്യം സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്നും ഞ​ങ്ങ​ൾ വി​ശ്വസി​ക്കു​ന്നു. അ​വ​രു​ടെ പ്രാ​ർ​ഥന മ​ന​സി​ലെ തേ​ങ്ങ​ലാ​യി.

വി​ജ​ന​മാ​യി​രു​ന്നു ച​ത്വ​രം എ​ങ്കി​ലും സ​ഭ​യി​ലെ 135 കോ​ടി വി​ശ്വാ​സി​കൾ മാ​ത്ര​മ​ല്ല ലോ​ക​ത്തി​ലെ 750 കോ​ടി ജ​ന​ത​യും വ​ലി​യമു​ക്കു​വ​ന്‍റെ ക​ണ്ണു​ക​ൾ​ക്കു മു​ന്നി​ൽ ഉ​ണ്ടാ​യി​രു​ന്നു എ​ന്നു വ്യ​ക്തം. വേ​ദി​യി​ൽ റോ​മി​ലെ അ​ത്ഭു​തകു​രി​ശ് എ​ന്നു വി​ശ്വ​സി​ക്ക​പ്പെ​ടു​ന്ന വിശുദ്ധ ​മാ​ർ​സെ​ല്ലോ​യു​ടെ കു​രി​ശും മ​രി​യ മ​ജോ​രെ​യി​ലെ റോ​മി​ന്‍റെ സം​ര​ക്ഷ​ക​യാ​യ അ​മ്മ​യു​ടെ ചി​ത്ര​വും പ്ര​തി​ഷ്ഠി​ച്ചി​രു​ന്നു. അ​ത്യ​പൂ​ർ​വ​മാ​യ ച​രി​ത്ര​മു​ള്ള​വ​യാ​ണ് ആ ​കു​രി​ശും അ​മ്മ​യു​ടെ ചി​ത്ര​വും. 1519ൽ ​ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്ന തീ​പി​ടിത്ത​ത്തി​ൽ ന​ശി​ക്കാ​തെ പോ​യ​താ​ണ് ആ ​കു​രി​ശ്. മൂ​ന്നുവ​ർ​ഷംക​ഴി​ഞ്ഞ് 1522ൽ ​റോ​മി​ൽ ഇ​തു​പോ​ലൊ​രു വ​സ​ന്ത പൊ​ട്ടി​പ്പു​റ​പ്പെ​ട്ട​പ്പോ​ൾ ജ​നം വിശുദ്ധ മാ​ർ​സ​ല്ലോ​യു​ടെ ദേ​വാ​ല​യ​ത്തി​ൽനി​ന്നും വ​ത്തി​ക്കാ​നി​ലേ​ക്ക് ഈ ​കു​രി​ശു​മാ​യി ഒ​രു പ്ര​ദക്ഷ​ിണം ന​ട​ത്തി. ഓ​ഗ​സ്റ്റ് നാ​ലു​മു​ത​ൽ 20 വ​രെ 16 ദി​വ​സ​ത്തെ പ്ര​ദ​ക്ഷ​ിണം. പ്ര​ദക്ഷ​ിണം തി​രി​ച്ചെ​ത്തി​യി​പ്പോ​ൾ പ്ലേ​ഗ് അ​വ​സാ​നി​ച്ചു. വിശുദ്ധ ലൂക്കാ വ​ര​ച്ച​താ​ണ് മാ​താ​വി​ന്‍റെ ആ ​ചി​ത്രം എ​ന്നാ​ണു ക​രു​ത​പ്പെ​ടു​ന്ന​ത്.
1837ൽ ​റോ​മി​ൽ പൊ​ട്ടി​പ്പു​റ​പ്പെ​ട്ട വ​സ​ന്ത അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​ന് ഗ്രി​ഗ​റി 16-ാമ​ൻ പാ​പ്പാ അ​മ്മ​യു​ടെ സ​ന്നി​ധി​യി​ൽ അ​ഭ​യം തേ​ടി.​ പി​റ്റേ വ​ർ​ഷം 1838 ഓ​ഗ​സ്റ്റ് 15ന് ​ചെ​ല​സ്തി​സ് റ​ജി​ന എ​ന്ന ബൂ​ള​യി​ലൂ​ടെ അ​മ്മ​യെ സാ​ളു​സ് പോ​പ്പു​ളി റോ​മാ​നി എ​ന്നു വി​ളി​ച്ചുതു​ട​ങ്ങി.


വേ​ദി​യി​ലെ​ത്തി​യ പാ​പ്പാ ആ​രു​മി​ല്ലാ​ത്ത ച​ത്വ​ര​ത്തി​ൽ എ​ല്ലാ​വ​രെ​യും കാ​ണു​ന്ന​തു​പോ​ലെ പ്രാ​ർ​ഥന ആ​രം​ഭി​ച്ചു. വിശുദ്ധ മർ​ക്കോ​സി​ന്‍റെ സു​വി​ശേ​ഷം വാ​യി​ക്ക​പ്പെ​ട്ടു. ഈ​ശോ​യോ​ടൊ​പ്പം യാ​ത്ര ചെ​യ്ത ശ്ലീ​ഹ​ന്മാ​ർ ക​ട​ൽക്ഷോഭ​ത്തി​ൽ പെ​ടു​ന്ന​തും അ​വ​ർ നി​ല​വി​ളി​ച്ച് ഈ​ശോ​യെ ഉ​ണ​ർ​ത്തു​ന്ന​തും അ​വി​ടു​ന്ന് ക​ട​ലി​നെ ശാ​സി​ക്കു​ന്ന​തു​മാ​യി​രു​ന്നു സം​ഭ​വം.

‘സാ​യാഹ്ന​മാ​യ​പ്പോ​ൾ’ എ​ന്ന സു​വി​ശേ​ഷ​ത്തി​ലെ ആ​ദ്യവ​ച​നംത​ന്നെ ഉ​ദ്ധ​രി​ച്ചു​കൊ​ണ്ട് എ​ത്ര​യോ ദി​വ​സ​മാ​യി നാം ​സാ​യാ​ഹ്ന​ത്തി​ലാ​ണ്. ഇ​രു​ട്ടു പ​ട​രു​ക​യാ​ണ്. അ​തു ന​മ്മു​ടെ ജീ​വി​ത​ങ്ങ​ളെ ബാ​ധി​ച്ചി​രി​ക്കു​ന്നു.​ അ​ല്ല, കൊ​ണ്ടുപോ​കു​ന്നു.​ നാം ആ​കെ ഭ​യ​ന്ന​വ​രാ​ണ്. പോ​രാ, എ​ല്ലാം ന​ശി​ച്ച​വ​രാ​യി. ഈ​ശോ​യു​ടെ ശ്ലീ​ഹന്മാരെപ്പോ​ലെ പെ​ട്ടെ​ന്ന് നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട​വ​രാ​യി. എ​ന്തേ ഈ​ശോ ഇ​ങ്ങ​നെ എ​ന്ന് നാ​മും ശ്ലീ​ഹന്മാ​രെപ്പോ​ലെ സം​ശ​യി​ച്ചുപോ​കു​ന്നു. അ​വ​ർ ഭ​യ​ന്നു വി​റ​ച്ച​പ്പോ​ഴും അ​വ​നു കു​ലു​ക്ക​മി​ല്ല. അ​വ​രു​ടെ വി​ശ്വാ​സ​ക്കു​റ​വി​നെ എ​ന്തേ അ​വ​ൻ ശാ​സി​ച്ചു. നീ ​ഗൗ​നി​ക്കു​ന്നി​ല്ലേ? ആ ​ചോ​ദ്യ​മാ​ണ് ഈ​ശോ​യെ വേ​ദ​നി​പ്പി​ച്ച​ത്. പാ​പ്പാ പ​റ​ഞ്ഞു. ഞ​ങ്ങ​ളെ​ക്കാ​ൾ ഈ ​ലോ​ക​ത്തെ അ​ങ്ങു സ്നേ​ഹി​ക്കു​ന്നു എ​ന്ന് ഞ​ങ്ങ​ൾ​ക്ക​റി​യാം. ഞ​ങ്ങ​ൾ​ക്ക് അ​തൊ​ന്നും ശ്ര​ദ്ധ​യു​ണ്ടാ​യി​രു​ന്നി​ല്ല. വെ​ട്ടി​പ്പി​ടി​ക്കാ​നു​ള്ള ഓ​ട്ട​ത്തി​ലാ​യി​രു​ന്നു.​ ഇ​തി​നി​ട​യി​ൽ പ​ല​തും മ​റ​ന്നു. പാ​വ​ങ്ങ​ളു​ടെ നി​ല​വി​ളി കേ​ട്ടി​ല്ല. പ്ര​പ​ഞ്ച​ത്തി​ന്‍റെ നി​ല​വി​ളി പോ​ലും മ​ന​സി​ലാ​ക്കി​യി​ല്ല. രോ​ഗാ​തു​ര​മാ​യ ലോ​ക​ത്തി​ൽ ഞ​ങ്ങ​ൾ സു​ഖി​ച്ചുവാ​ഴും എ​ന്നു ക​രു​തി. കൊ​ടു​ങ്കാ​റ്റി​ന്‍റെ ദ​യ​ാദാ​ക്ഷി​ണ്യ​ത്തി​​ലാ​യ ഞ​ങ്ങ​ളെ വി​ട്ടുപോ​ക​രു​തേ... ര​ക്ഷി​ക്ക​ണെ... ആ​ദ്യ​ത്തെ വ​ലി​യമു​ക്കു​വ​ൻ പ​റ​ഞ്ഞ​തുപോ​ലെ എ​ല്ലാ ഉ​ത്ക​ണ്ഠ​ക​ളും ഞ​ങ്ങ​ൾ അ​ങ്ങി​ല​ർ​പ്പി​ക്കു​ന്നു.​ എ​ന്തെ​ന്നാ​ൽ, അ​വി​ടു​ന്ന് ഞ​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ൽ ഉ​ത്ക​ണ്ഠാ​കു​ല​നാ​ണ​ല്ലോ... ഇ​തു പ​റ​യു​ന്പോ​ൾ ഇ​ന്ന​ത്തെ വ​ലി​യമു​ക്കു​വ​ൻ തേ​ങ്ങു​ന്ന​തുപോ​ലെ തോ​ന്നി.

തു​ട​ർ​ന്ന് അ​ദ്ദേ​ഹം അ​മ്മ​യു​ടെ ചി​ത്ര​ത്തി​നു മു​ന്നി​ലെ​ത്തി ചി​ത്ര​ത്തി​ലേ​ക്കു നോ​ക്കി അ​ങ്ങ​നെ നി​ന്നു. 2019 ഓ​ഗ​സ്റ്റ് നാ​ലി​ന് വൈ​ദി​ക​ർ​ക്ക​യ​ച്ച ക​ത്തി​ൽ ത​ന്‍റെമ​രി​യ ഭ​ക്തി​യെ​ക്കു​റി​ച്ച് അ​ദ്ദേ​ഹം പ​റ​ഞ്ഞ സാ​ക്ഷ്യം ഓ​ർ​ത്തു. മാ​താ​വി​ന്‍റെ ചി​ത്ര​ത്തി​നു മു​ന്നി​ലെ​ത്തു​ന്പോ​ൾ ഞാ​ൻ അ​മ്മ​യെ നോ​ക്കി അ​ങ്ങ​നെ നി​ൽ​ക്കും. അ​മ്മ​യോ​ട് എ​ന്തു പ​റ​യാ​നാ? എ​ന്‍റെ അ​മ്മ​യ്ക്ക​റിയ​ാത്ത എ​ന്തു കാ​ര്യ​മാ​ണ് എ​നി​ക്ക്. അ​മ്മ എ​ന്നെ ശ​രി​ക്കു കാ​ണാ​നാ​ണ് ആ ​നി​ൽ​പ്പ്. കു​റേനേ​രം നി​ൽ​ക്കു​ന്പോ​ൾ അ​മ്മ പ​ണ്ട് ജോ​ണ്‍ ഡി​ഗോ​യോ​ട് ഗാ​ദ​ലു​പ്പ​യി​ൽ ചോ​ദി​ച്ച ചോ​ദ്യം എ​ന്നോ​ടു ചോ​ദി​ക്കു​ന്ന​തുപോ​ലെ ഞാ​ൻ കേ​ൾ​ക്കും. മോ​ൻ എ​ന്തി​നാ പേ​ടി​ക്കു​ന്നേ, അ​മ്മ​യാ​യ ഞാ​നി​ല്ലേ കൂ​ടെ‍‍? അ​തു കേ​ൾ​ക്കു​ന്പോ​ൾ ഞാ​ൻ മു​ന്നോ​ട്ടു ന​ട​ക്കും. ഇ​ന്ന​ലെ​യും അ​മ്മ​യു​ടെ മു​ന്നി​ൽ പ​ര​സ്യ​മാ​യ പ്രാ​ർ​ഥനയൊന്നും പാ​പ്പാ ചൊ​ല്ലി​യി​ല്ല. അ​ദ്ദേ​ഹം വേ​ച്ചുവേ​ച്ച് കു​രി​ശി​നു മു​ന്നി​ലേ​ക്കു ന​ട​ന്നു. കു​രി​ശി​ൽ ചും​ബി​ച്ചു, പ്രാ​ർ​ത്ഥി​ച്ചു...

ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന​യ്ക്കാ​യി വിശുദ്ധ പ​ത്രോ​സി​ന്‍റെ ബ​സ​ലി​ക്ക​യി​ലെ​ത്തി. അ​വി​ടവും വി​ജ​നം. നാ​ലോ അ​ഞ്ചോ പേ​ർ മാ​ത്രം. അ​ര മ​ണി​ക്കൂ​റോ​ളം നീ​ണ്ട ആ​രാ​ധ​ന. ക​ർ​ത്താ​വേ, ഞ​ങ്ങ​ൾ അ​ങ്ങ​യെ ആ​രാ​ധി​ക്കു​ന്നു, ഞ​ങ്ങ​ൾ അ​ങ്ങി​ൽ വി​ശ്വ​സി​ക്കു​ന്നു. ഞ​ങ്ങ​ളെ ര​ക്ഷി​ക്ക​ണമേ. ഞ​ങ്ങ​ളെ ആ​ശ്വ​സി​പ്പി​ക്ക​ണ​മേ. അ​വി​ടു​ത്ത പ​രി​ശു​ദ്ധാ​ത്മാ​വി​നെ ത​ര​ണ​മേ. ഞ​ങ്ങ​ളെ പ്ര​ത്യാ​ശ​യി​ലേ​ക്ക് ന​യി​ക്ക​ണ​മേ... എ​ന്നീ യാ​ച​ന​ക​ൾ ആ​വ​ർ​ത്തി​ച്ച 30 പ്രാ​ർ​ഥന​ക​ൾ. വി​ശ്വാ​സി​ക​ളു​ടെ ലോ​കം മുഴു​വ​ൻ ഏ​റ്റുചൊ​ല്ലി.

അ​വ​സാ​നം പാ​പ്പാ ഉൗ​ർ​ബി എ​ത്ത് ഓ​ർ​ബി എ​ന്നു വി​ളി​ക്ക​പ്പെ​ടു​ന്ന പാ​പ്പാ​യു​ടെ മാ​ത്രം ആ​ശീർ​വാ​ദം ന​ൽ​കി. കു​ന്പ​സാ​രി​ച്ച് ഭ​ക്തി​യോ​ടെ ദി​വ്യ​കാ​രു​ണ്യം സ്വീക​രി​ച്ച ശേ​ഷം ഈ ​ആ​ശീർ​വാ​ദം സ്വീക​രി​ക്കു​ന്ന​വ​ർ​ക്ക് ല​ഭ്യ​മാ​ക്കു​ന്ന ദ​ണ്ഡ​വി​മോ​ച​ന​വും അ​നു​വ​ദി​ച്ചു. പാ​പ്പാ ആ​ശീർ​വാ​ദം ന​ല്കു​ന്പോ​ൾ ആം​ബു​ല​ൻ​സി​ന്‍റെ നേ​ർ​ത്ത ശ​ബ്ദം അ​ന്ത​രീ​ക്ഷ​ത്തി​ൽ ല​യി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു.
ആ​ശീ​ർ​വാ​ദം ക​ഴി​ഞ്ഞ് ലാ​ഹാ​ലാ​ഹ​യും പാ​ടി പാ​പ്പാ മ​ട​ങ്ങി; ആ​രോ​ടും കു​ശ​ലം പ​റ​യാ​തെ... നു​റു​ങ്ങി​യ ഹൃ​ദ​യ​ത്തോ​ടെ... ലോ​ക​ത്തി​ന്‍റെ വേ​ദ​ന​ക​ൾ മു​ഴു​വ​ൻ പേ​റു​ന്ന തേ​ങ്ങു​ന്ന മ​ന​സോ​ടെ...​ ഏ​ന്തി​യേ​ന്തി​യു​ള്ള ചു​വ​ടു​ക​ളോ​ടെ... ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ മൂ​ന്നു സ​ഹ​സ്രാ​ബ്ദം നീ​ളു​ന്ന ച​രി​ത്ര​ത്തി​ലെ അ​ത്യ​പൂ​ർ​വ സം​ഭ​വ​മാ​യി. വി​ജ​ന​മാ​യ ച​ത്വ​ര​ത്തി​ൽ വ​ലി​യമു​ക്കു​വ​ൻ ന​ട​ത്തി​യ മ​ന​സി​ൽ ജ​ന​നി​ബി​ഡ​മാ​യ ആ ​പ്രാ​ർഥ​ന.

ടി.​ ദേ​വ​പ്ര​സാ​ദ്