എന്‍റെ സമ്മാനം
കാ​ൻ​സ​ർ രോ​ഗ​ത്തി​ൽ നി​ന്ന് മു​ക്തി നേ​ടി​യ ശേ​ഷം വെ​സ്റ്റോ​ൺ എ​ന്ന അ​ഞ്ചു വ​യ​സു​കാ​ര​ന്‍റെ ജ​ന്മ​ദി​ന ആ​ഘോ​ഷ​മാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യി​ൽ ച​ർ​ച്ച. ആ ​ക​ഥ​യ​റി​യാം.

ആ​യി​ര​ക്ക​ണ​ക്കി​ന് ക​ളി​പ്പാ​ട്ട​ങ്ങ​ൾ. സൂ​പ്പ​ർ ഹീ​റോ​ക​ൾ, ദി​നോ​സ​റു​ക​ൾ... പ​ല​ത​രം ക​ളി​പ്പാ​ട്ട​ങ്ങ​ളാ​ണ് പെ​ൻ​സി​ൽ​വാ​നി​യയി​ലെ തെ​രു​വി​ൽ നി​ര​ത്തി​വ​ച്ചി​രി​ക്കു​ന്ന​ത്. പ​ക്ഷെ ക​ളി​പ്പാ​ട്ട​ങ്ങ​ള​ല്ല ഹീ​റോ, അ​തി​ന്‍റെ അ​ടു​ത്തു​ള്ള ഒ​രു കു​ട്ടി​യാ​ണ്. വെ​സ്റ്റോ​ണ്‍, അ​ങ്ങ​നെ​യാ​ണ് അ​വ​ന്‍റെ പേ​ര്. ആ​യി​ര​ക്ക​ണ​ക്കി​ന് ക​ളി​പ്പാ​ട്ട​ങ്ങ​ളു​മാ​യി അ​വ​ൻ എ​ത്തി​യ​തി​ന്‍റെ പി​ന്നി​ൽ ഒ​രു ക​ഥ​യു​ണ്ട്, അ​തീ​ജീ​വ​ന​ത്തി​ന്‍റെ ക​ഥ.

2016ന​വം​ബ​റി​ലാ​ണ് കാ​ൻ​സ​ർ വി​ല്ല​നാ​യി വെ​സ്റ്റോ​ണി​ന്‍റെ ജീ​വി​ത​ത്തി​ലേ​ക്ക് എ​ത്തു​ന്ന​ത്. ആ​രും ത​ള​ർ​ന്നുപോ​കു​ന്ന അ​വ​സ്ഥ. പ​ക്ഷെ വെ​സ്റ്റോ​ണി​ന്‍റെ അ​മ്മ ആ​മി ന്യൂ​സ്വ​ങ് ർ ​ത​ള​ർ​ന്നി​ല്ല. പെ​ൻ​സി​ൽ​വാ​നി​യ​യി​ലെ നാ​ഷ​ണ​ൽ കാ​ൻ​സ​ർ ഇ​ൻ​സ്റ്റിറ്റ്യൂട്ടി​ൽ ചി​കി​ത്സ ആ​രം​ഭി​ച്ചു. ര​ണ്ടു വ​ർ​ഷ​ത്തെ ചി​കി​ത്സ​യി​ലൂ​ടെ കാ​ൻ​സ​ർ പൂ​ർ​ണ​മാ​യും ഭേ​ദ​മാ​യി.

ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ർ 26ന് ​വെ​സ്റ്റോ​ണി​ന്‍റെ അ​ഞ്ചാം ജന്മ​ദി​ന​മാ​യി​രു​ന്നു. കാ​ൻ​സ​റി​ൽ നി​ന്ന് സു​ഖ​പ്പെ​ട്ട​തി​നു ശേ​ഷ​മു​ള​ള ആ​ദ്യ​ത്തെ ജന്മദി​നം. മ​ക​ന്‍റെ ജന്മ​ദി​നം ആ​ഘോ​ഷ​മാ​യി ന​ട​ത്താ​നാ​യി​രു​ന്ന അ​മ്മ ആ​മി ന്യൂ​സ്വ​ങ് റി​ന്‍റെ ആ​ഗ്ര​ഹം. കാ​ൻ​സ​റി​ന്‍റെ പി​ടി​യി​ൽ നി​ന്നു ര​ക്ഷ​പ്പെ​ട്ട മ​ക​ന്‍റെ ജന്മ​ദി​ന​മാ​യ സെ​പ്റ്റം​ബ​റി​നെ BIG MONTH എ​ന്നാ​ണ് ആ​മി വി​ശേ​ഷി​പ്പി​ച്ചി​രു​ന്ന​ത്. സ​മ്മാ​ന​മാ​യി എ​ന്താ​ണ് വേ​ണ്ട​തെ​ന്ന അ​മ്മ​യു​ടെ ചോ​ദ്യ​ത്തി​ന് വെ​സ്റ്റോ​ണി​ന്‍റെ മ​റു​പ​ടി അ​ദ്ഭു​ത​പ്പെ​ടു​ത്തു​ന്ന​താ​യി​രു​ന്നു. എ​നി​ക്ക് ഒ​ന്നും വേ​ണ്ട, പ​ക്ഷെ പെ​ൻ​സി​ൽ​വാ​നി​യ​യി​ലെ കു​ട്ടി​ക​ളു​ടെ ആ​ശു​പ​ത്രി​യി​ൽ ന​ൽ​ക​ാനാ​യി എ​നി​ക്ക് കു​റ​ച്ച് ക​ളി​പ്പാ​ട്ട​ങ്ങ​ൾ വേ​ണം. - വെ​സ്റ്റോ​ണ്‍ പ​റ​ഞ്ഞു.

വെ​സ്റ്റോ​ണി​ന്‍റെ ആ​ഗ്ര​ഹം നി​റ​വേ​റ്റ​ണം. ആ​മി​യു​ടെ പി​ന്നീ​ടു​ള്ള ആ​ഗ്ര​ഹ​മ​താ​യി. ബ​ന്ധു​ക്ക​ളോ​ടും സു​ഹൃ​ത്തു​ക്ക​ളോ​ടും മ​ക​ന്‍റെ ആ​ഗ്ര​ഹം ആ​മി പ​ങ്കു​വ​ച്ചു. അ​വ​രെ​ല്ലാം സ​ഹ​ക​രി​ച്ചു. ആ ​ക​ളി​പ്പാ​ട്ട​ങ്ങ​ളാ​ണ് പെ​ൻ​സി​ൽ​വാ​ലി​യ​യി​ലെ വ​ഴി​യോ​ര​ത്ത് വെ​സ്റ്റോ​ണി​നൊ​പ്പ​മു​ള്ള​ത്. ക​ഴി​ഞ്ഞ ദി​വ​സം ആ​ശു​പ​ത്രി​യിലെ കു​ട്ടി​ക​ൾ​ക്ക് ന​ൽ​കാ​നാ​യി ക​ളി​പ്പാ​ട്ട​ങ്ങ​ളു​മാ​യി എ​ത്തി​യ വെ​സ്റ്റോ​ണി​ന്‍റെ ഫോ​ട്ടോ അ​മ്മ​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​വ​ഴി പ​ങ്കു​വ​ച്ച​ത്. ഈ ​അ​ഞ്ചു​വ​യ​സു​കാ​ര​നെ അ​ഭി​ന​ന്ദ​നം കൊ​ണ്ട് മൂ​ടു​ക​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ.

എസ്ടി