"വരാന്ത'യിലെ സാ​ഹി​ത്യ​ച​ർ​ച്ച​ക​ൾ
2015 സെ​പ്തം​ബ​ർ മാ​സ​ത്തി​ലെ ന​ല്ല മ​ഴ​യു​ള്ള ഒ​രു ദി​വ​സ​ത്തെ ഉ​ച്ച തിരി​ഞ്ഞ നേ​രം. സ്ഥ​ലം, ക​ണ്ണൂ​ർ ജി​ല്ല​യി​ലെ മ​ല​യോ​ര മേ​ഖ​ല​യാ​യ ഇ​രി​ക്കൂ​റിലെ ​പെ​ട​യ​ങ്ങോ​ട്ടു​ള്ള വ​രാ​ന്ത എ​ന്ന​റി​യ​പ്പെ​ടു​ന്ന ഒ​രു ചെ​റു ചാ​യ​ക്ക​ട. അ​വിടെ ​മ​ല​യാ​ള​ത്തി​ലെ പ്ര​മു​ഖ​നാ​യ എ​ഴു​ത്തു​കാ​ര​ൻ എ​ൻ. പ്ര​ഭാ​ക​ര​നി​രി​ക്കു​ന്നു. ബ​ഞ്ചു​ക​ളി​ലും അ​ര​മ​തി​ലി​ലും മ​റ്റു​മാ​യി ഇ​രു​ന്നും നി​ന്നും അ​ദ്ദേ​ഹ​ത്തെ കേൾ​ക്കു​ന്ന പ​ത്തുനാ​ൽ​പ്പ​തു പേ​ർ. യു​വ​എ​ഴു​ത്തു​കാ​രി​ൽ ശ്ര​ദ്ധേ​യ​നാ​യ വി​നോയ് ​തോ​മ​സി​ന്‍റെ ക​രി​ക്കോ​ട്ട​ക്ക​രി എ​ന്ന നോ​വ​ൽ ച​ർ​ച്ച​യാ​ണ് അ​വി​ടെ കൊ​ഴു ക്കു​ന്ന​ത്. അ​വ​ർ​ക്കി​ട​യി​ൽ ച​ർ​ച്ച ശ്ര​ദ്ധ​യോ​ടെ വീ​ക്ഷി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന​യാൾ ​ആ ചാ​യ​ക്ക​ട​യു​ടെ ഉ​ട​മ​യും ആ ​സാ​ഹി​ത്യ ച​ർ​ച്ച​യു​ടെ സം​ഘാ​ട​ക​നു​മാണ്-​ക​വി​യും നോ​വ​ലി​സ്റ്റു​മാ​യ ഷു​ക്കൂ​ർ പെ​ട​യ​ങ്ങോ​ടാ​ണ​ത്.

പ​രി​സ​ര​ത്തു​ള്ള പ​ല ആ​ളു​ക​ളും പ​ക്ഷെ, അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ ​സം​രം​ഭത്തെ ​അ​വ​ജ്ഞ​യോ​ടെ നോ​ക്കിക്കാണു​ക​യും പ​രി​ഹ​സി​ക്കു​ക​യും ചെ​യ്തു. ജീ​വി​ക്കാ​ൻ അ​റി​യാ​ത്ത​വ​ൻ എ​ന്ന​വ​ർ ഷൂ​ക്കൂ​റി​നെ കു​റ്റ​പ്പെ​ടു​ത്തി. കാ​ര​ണ​മുണ്ട്. ​പാ​റ​മ​ട​യി​ൽ പാ​റ​പൊ​ട്ടി​ക്കു​ന്ന പ​ണി​യും മീ​ൻ​കൂ​ട ത​ല​യി​ൽ ചു​മ​ന്ന് നാടു​നീ​ളെ ന​ട​ന്ന് വി​ൽ​പ്പ​ന ന​ട​ത്തി​യും പു​സ്ത​ക​ങ്ങ​ൾ വി​റ്റും ജീ​വി​ക്കാ​ൻ ശ്ര​മിച്ച​വ​ൻ. അ​തി​ലൊ​ന്നും കാ​ര്യ​മാ​യി ഗ​തി​പി​ടി​ക്കാ​തെ വ​ന്ന​പ്പൊ​ഴാ​ണ് ഒ​രു ചായ​ക്ക​ട​യി​ടു​ന്ന​ത്. അ​വി​ടെ മാ​നം​മ​ര്യാ​ദ​യ്ക്ക് ചാ​യ​ക്ക​ച്ചോ​ടം ന​ട​ത്താ​തെ സാഹി​ത്യ ഭ്രാ​ന്തു​മാ​യി ന​ട​ക്കു​ന്പോ​ൾ നാ​ട്ടു​കാ​ർ​ക്ക് പി​ന്നെ ക​ലി കേ​റാ​തി​രി​ക്കുമോ? ​പ​ക്ഷെ, അ​വ​ർ​ക്ക് തെ​റ്റി. ഇ​ന്ന് പെ​ട​യ​ങ്ങോ​ട് എ​ന്ന ചെ​റി​യ ഗ്രാ​മം വരാ​ന്ത ചാ​യ​ക്ക​ട സാ​ഹി​ത്യ ച​ർ​ച്ച​ക​ളു​ടെ പേ​രി​ലാ​ണ് കേ​ര​ള​ത്തി​ന​ക​ത്തും പുറ​ത്തും ഏ​റെ അ​റി​യ​പ്പെ​ടു​ന്ന​ത്. ഒ​രു​പ​ക്ഷെ, ഇ​ന്ത്യ​ക്ക് പു​റ​ത്തു പോ​ലും!

ഖദ്രിയുടെ അഭിനന്ദനം

ക​ഴി​ഞ്ഞ വ​ർ​ഷം ഷാ​ർ​ജാ പു​സ്ത​ക പ്ര​ദ​ർ​ശ​ന​ത്തി​ന് പോ​യ​പ്പോ​ഴാ​ണ് ത​നി​ക്ക​ത് ശ​രി​ക്കും ബോ​ധ്യ​പ്പെ​ട്ട​ത് എ​ന്ന് ഷു​ക്കൂ​ർ പ​റ​ഞ്ഞു. ഇ​ന്‍റ​ർ​നെ​റ്റി​ൽ നി​ന്നു ഷു​ക്കൂ​റി​നെ കു​റി​ച്ച​റി​ഞ്ഞ സ​മീ​ർ അ​ൽ ഖ​ദ്രി എ​ന്നൊ​രു സി​റി​യ​ക്കാ​രൻ ​അ​വി​ടെ അ​ദ്ദേ​ഹ​ത്തെ ഓ​ടി​വ​ന്ന് പ​രി​ച​യ​പ്പെ​ട്ടു. ഒ​രു ഒ​റ്റ​യാ​ൾ പ​ട​യാ​ളി​യെ പോ​ലെ സ്വ​ന്തം ചാ​യ​ക്ക​ട കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ത്തു​ന്ന സാ​ഹി​ത്യ ച​ർ​ച്ചാ പ​രിപാ​ടി​ക്ക് എ​ല്ലാ ഭാ​വു​ക​ങ്ങ​ളും എ​ന്നാ​ണ് അ​യാ​ൾ ആ​ദ്യ​മേ പ​റ​ഞ്ഞ​ത്. ഒ​പ്പം പരി​ച​യ​പ്പെ​ടാ​ൻ സാ​ധി​ച്ച​തി​ലെ സ​ന്തോ​ഷ​വും ഖ​ദ്രി പ​ങ്കു​വ​ച്ചു. പി​ന്നീ​ടാ​ണ് അയാ​ളെ കു​റി​ച്ച് കൂ​ടു​ത​ല​റി​ഞ്ഞ​ത്. അ​റ​ബ് രാ​ജ്യ​ങ്ങ​ളി​ൽ ഡ​ച്ച് സാ​ഹി​ത്യം പ്രച​രി​പ്പി​ക്കു​ന്ന ഖ​ദ്രി, ഹോ​ള​ണ്ടി​ലാ​ണ് താ​മ​സി​ക്കു​ന്ന​ത്.

പേ​ജ​സ് എ​ന്ന പേ​രി​ൽ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ പു​സ്ത​ക ശാ​ല​ക​ളും അ​തേ പേ​രി​ൽ ത​ന്നെ ഒ​രു പു​സ്ത​ക പ്ര​സാ​ധ​ക സം​രം​ഭ​വും അ​യാ​ൾ​ക്കു​ണ്ട്. ആ ​വ​ലി​യ മ​നു​ഷ്യ​നെ പ​രി​ച​യപ്പെ​ട്ട​തി​ൽ ത്രി​ല്ല​ടി​ച്ചെ​ങ്കി​ലും ഷു​ക്കൂ​റി​ന് മ​റ്റൊ​രു വ​ലി​യ ന​ഷ്ട​മു​ണ്ടാ​യി. അവി​ടെ വ​ച്ച് ലോ​കാ​രാ​ധ്യ​നാ​യ എ​ഴു​ത്തു​കാ​ര​ൻ ഓ​ർ​ഹാ​ൻ പാ​മു​കി​നെ കാ​ണാൻ ​ക​ഴി​ഞ്ഞെ​ങ്കി​ലും പ​രി​ച​യ​പ്പെ​ടാ​ൻ ക​ഴി​യാ​തെ പോ​യി എ​ന്ന​താ​ണ​ത്.

നി​ർ​ജീ​വ​മാ​യി കി​ട​ക്കു​ന്ന വാ​യ​ന​ശാ​ല​ക​ളും അ​ത്ര​യൊ​ന്നും സ​ജീ​വ​മല്ലാ​ത്ത പു​സ്ത​ക​വാ​യ​ന​യും മ​ന​സി​ൽ ഏ​ൽ​പ്പി​ച്ച സ​ങ്ക​ട​മാ​ണ് ഷു​ക്കൂ​റി​നെ കൊ​ണ്ട് ത​ന്‍റെ ചാ​യ​ക്ക​ട​യി​ൽ ആ​ദ്യ​മാ​യി ഒ​രു പു​സ്ത​ക ച​ർ​ച്ച സം​ഘ​ടി​പ്പിക്കാ​ൻ പ്രേ​രി​പ്പി​ച്ച ഒ​രു കാ​ര്യം. മ​റ്റൊ​ന്ന് ക​ണ്ണു​ക​ളി​ൽ നോ​ക്കി സം​സാ​രി​ക്കാനു​ള്ള ഇ​ടം ന​ഷ്ട​പ്പെ​ടു​ന്നു എ​ന്നി​ട​ത്താ​ണ് മ​നു​ഷ്യ​രി​ൽ വ​ർ​ഗി​യ​ത​യും രാ​ഷ്‌ട്രീ​യ​മാ​യ അ​ക്ര​മ​വാ​സ​ന​യും വ​ർ​ദ്ധി​പ്പി​ക്കു​ന്ന​ത് എ​ന്ന തി​രി​ച്ച​റി​വും. പു​സ്തക ​വി​ൽ​പ്പ​ന​യു​മാ​യി ക​ണ്ണൂ​ർ ജി​ല്ല​യു​ടെ മു​ക്കി​ലും മൂ​ല​യി​ലും ന​ട​ന്ന് ഷൂ​ക്കൂ​ർ നേ​ടി​യ അ​നു​ഭ​വ​ജ്ഞാ​ന​മാ​ണ​ത്. പ​ത്തോ ഇ​രു​പ​തോ മി​നിട്ട് നേ​രം പ​ര​സ്പ രം ​ക​ണ്ണി​ൽ നോ​ക്കി സം​സാ​രി​ച്ചാ​ൽ തീ​രാ​വു​ന്ന​തേ​യു​ള്ളു മ​നു​ഷ്യ​രു​ടെ എല്ലാ പ്ര​ശ്ന​ങ്ങ​ളും എ​ന്നാ​ണ് ഷു​ക്കൂ​റി​ന്‍റെ അ​ഭി​പ്രാ​യം.

അ​തോ​ടൊ​പ്പം പു​സ്ത​ക​വാ​യ​ന മ​രി​ക്കു​ന്നു എ​ന്ന കാ​ല​ങ്ങ​ളാ​യു​ള്ള മു​റവി​ളി​ക്ക് ഒ​രു ബ​ദ​ൽ സൃ​ഷ്ടി​ക്കു​ക എ​ന്ന ചി​ന്ത​യും അ​ദ്ദേ​ഹ​ത്തി​നു​ണ്ടാ​യി. ഏത് വി​ഷ​യ​ത്തെ കു​റി​ച്ചും എ​ന്തെ​ങ്കി​ലും നാ​ലു​വാ​ക്ക് സം​സാ​രി​ക്കാ​ൻ ക​ഴി​യും ​വി​ധം സാ​മാ​ന്യ വി​വ​ര​മു​ള്ള​വ​രാ​ണ് മ​ല​യാ​ളി​ക​ൾ. പ​ക്ഷെ ഒ​രു പു​സ്ത​ക ച​ർ​ച്ച സം​ഘ​​ടി​പ്പി​ച്ചാ​ൽ പു​സ്ത​കം വാ​യി​ക്കാ​തെ ഒ​രാ​ൾ​ക്ക് അ​തി​ൽ പ​ങ്കെടു​ക്കാ​ൻ ആ​വി​ല്ലെ​ന്നി​ട​ത്ത് കു​റ​ച്ചാ​ളു​ക​ളേ​യെ​ങ്കി​ലും നി​ർ​ബ​ന്ധ​പൂ​ർ​വം വാ​യിപ്പി​ക്കാ​ൻ പ്രേ​രി​പ്പി​ക്കു​ക എ​ന്ന ത​ന്ത്രം പ​യ​റ്റു​ക​യാ​യി​രു​ന്നു ഷു​ക്കൂ​ർ. എ​ന്നു മാ​ത്ര​മ​ല്ല, ന​ല്ല പു​സ്ത​ക​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ത്ത് സ​ദാ ത​ന്‍റെ ചാ​യ​ക്ക​ട​യി​ൽ അ​ദ്ദേ​ഹം പ്ര​ദ​ർ​ശി​പ്പി​ച്ചു. ആ​വ​ശ്യ​മു​ള്ള​വ​ർ അ​വ തേ​ടി വ​ന്ന് വാ​ങ്ങി. പ​ല​രും അ​വി​ടെ ഇ​ല്ലാ​ത്ത പ​ല പു​സ് ത​ക​ങ്ങ​ളെ കു​റി​ച്ചും അ​ന്വേ​ഷി​ച്ചു. അ​വ​ർ​ക്കുവേ​ണ്ടി ആ ​പു​സ്ത​ക​ങ്ങ​ൾ ശു​ഷ്കാ​ന്തി​യോ​ടെ തെ​ര​ഞ്ഞു​പി​ടി​ച്ച് അ​ദ്ദേ​ഹം വ​രു​ത്തി ന​ൽ​കി. അ​ത്ത​രം പ്ര​വൃത്തി​ക​ൾ വ​ഴി ഉ​ണ്ടാ​ക്കി​യ വി​പു​ല​മാ​യ സുഹൃ​ദ്ബ​ന്ധ​ങ്ങ​ളി​ലൂ​ടെ അ​ദ്ദേ​ഹം ചാ​യ​ക്ക​ട ച​ർ​ച്ചാ​വേ​ള​ക​ളി​ൽ വ​ലി​യ സ​ദ​സു ക​ൾ സൃ​ഷ്ടി​ച്ചു.

ചായയ്ക്കൊപ്പം ചർച്ച

വ​രാ​ന്ത എ​ന്നു പേ​രു​ള്ള ഈ ​ചാ​യ​ക്ക​ട​യി​ൽ ചാ​യ​യും പ​ലഹാ​ര​ങ്ങ​ളും മാ​ത്ര​മ​ല്ല, പു​സ്ത​ക​ങ്ങ​ളും ല​ഭി​ക്കു​മെ​ന്ന​ത് ഒ​ര​പൂ​ർ​വ​ത​യാ​യി. ചാ​യ​ക്ക​ട​യി​ൽ ഒ​രു പു​സ്ത​ക ച​ർ​ച്ച വ​ച്ചാ​ലോ എ​ന്ന ആ​ലോ​ച​ന​യു​മായി ​ഷു​ക്കൂ​ർ ആ​ദ്യം സ​മീ​പി​ച്ച​ത് എ​ൻ.​പ്ര​ഭാ​ക​ര​ൻ മാ​ഷെ​യാ​ണ്. അ​ദ്ദേ​ഹം അ​ക​മ​ഴി​ഞ്ഞ് പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ച​ർ​ച്ച ന​യി​ക്കാ​ൻ താ​ൻ നേ​രി​ട്ട് വ​രാ​മെ​ന്ന് ഏ​ൽ​ക്കു​ക​യും ചെ​യ്തു. വി​നോ​യ് തോ​മ​സി​ന്‍റെ ക​രി​ക്കോ​ട്ട​ക്ക​രി ച​ർ​ച്ച​യി​ലെ ആ​ദ്യ പു​സ്ത​ക​മാ​യി. പ്ര​ഥ​മ ച​ർ​ച്ച വ​ന്പി​ച്ച വി​ജ​യ​മാ​യി എ​ങ്കി​ലും തു​ട​ർ​ന്നും അ​ത് ന​ട​ത്തിക്കൊണ്ടു​പോ​ക​ണ​മെ​ന്നൊ​ന്നും അ​പ്പോ​ൾ ഷുക്കൂ​ർ ആ​ലോ​ചി​ച്ചി​രു​ന്നി​ല്ല. ഒ​റ്റ​യ്ക്കു​ള്ള ഏ​ർ​പ്പാ​ടാ​ണ്.

പ​ണ​ചെല​വു​മു​ണ്ട്. പോരാ​ത്ത​തി​ന് നാ​ട്ടു​കാ​രി​ൽ പ​ല​രു​ടേ​യും അ​സ​ഹ​നീ​യ​മാ​യ ക​ളി​യാ​ക്ക​ലും എ​തി ർ​പ്പും. പ​ക്ഷെ, സ​ഹൃ​ദ​യ​രാ​യ ഒ​രു​പാ​ടാ​ളു​ക​ൾ അ​ടു​ത്ത സാ​ഹി​ത്യ ച​ർ​ച്ച ഇനി​യെ​ന്നാ​ണ് എ​ന്ന ചോ​ദ്യ​വു​മാ​യി നി​ര​ന്ത​രം വി​ളി​ച്ച​പ്പൊ​ഴാ​ണ് ഇ​ത് ത​ന്നി​ൽ നി​ക്ഷി​പ്ത​മാ​യ ഒ​രു നി​യോ​ഗ​മാ​ണ് എ​ന്ന​ദ്ദേ​ഹം തി​രി​ച്ച​റി​യു​ന്ന​ത്. അ​തോ​ടെ ചാ​യ​ക്ക​ട സാ​ഹി​ത്യ ച​ർ​ച്ച​യു​മാ​യി മു​ന്നോ​ട്ട് പോ​കാ​ൻ ത​ന്നെ അ​ദ്ദേ​ഹം തീരു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ഈ ​ജ​നു​വ​രി മാ​സ​ത്തെ വ​രാ​ന്ത ചാ​യ​ക്ക​ട സാ​ഹിത്യ ​ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ത്തി​യ​ത്, അ​ടു​ത്ത കാ​ല​ത്ത് ഏ​റ്റ​വും അ​ധി കം ​പ​തി​പ്പു​ക​ളി​റ​ങ്ങി​യ സൂ​സ​ന്ന​യു​ടെ ഗ്ര​ന്ഥ​പ്പു​ര എ​ന്ന നോ​വ​ലു​മാ​യി അ​ജയ് ​പി മ​ങ്ങാ​ടാ​ണ്.

37 സാ​ഹി​ത്യ ച​ർ​ച്ച​കൾ

ഇ​ക്കാ​ല​യ​ള​വി​നു​ള്ളി​ൽ 37 സാ​ഹി​ത്യ ച​ർ​ച്ച​ക​ളാ​ണ് ത​ന്‍റെ ചാ​യ​ക്ക​ട​യി ൽ ​ഷൂ​ക്കൂ​ർ പെ​ട​യ​ങ്ങോ​ട് സം​ഘ​ടി​പ്പി​ച്ച​ത്. അ​തി​ഥി​യെ ക്ഷ​ണി​ക്കു​ന്ന​തും പ ​ര​സ്യ​ങ്ങ​ളും പ്ര​ചാ​ര​ണ​വും സം​ഘാ​ട​ന​വും എ​ല്ലാം അ​ദ്ദേ​ഹം ഒ​റ്റ​യ്ക്ക് ത​ന്നെ ന​ട​ത്തും. കേ​വ​ലം 5-ാം ക്ലാ​സി​ന​പ്പു​റം വി​ദ്യാ​ഭ്യാ​സ​മി​ല്ലാ​ത്ത ഈ ​സാ​ഹി​ത്യ കു​തു​കി പ​ക്ഷെ, ത​ന്‍റെ ചാ​യ​ക്ക​ട​യി​ൽ കൊ​ണ്ടുവ​ന്ന ത​ല​യെ​ടു​പ്പു​ള്ള എ​ഴു ത്തു​കാ​രു​ടെ നി​ര ക​ണ്ടാ​ൽ നാം ​അ​തി​ശ​യ​പ്പെ​ട്ടു പോ​കും. എം.​മു​കു​ന്ദ​ൻ, സ ​ക്ക​റി​യ, വി.​കെ.​ശ്രീരാ​മ​ൻ, അ​യ്മ​നം ജോ​ണ്‍, ക​ൽ​പ്പ​റ്റ നാ​രാ​യ​ണ​ൻ, വി.​ജെ. ജെ​യിം​സ്, ശി​ഹാ​ബു​ദ്ദീ​ൻ പൊ​യ്ത്തും​ക​ട​വ്, ഇ.​സ​ന്തോ​ഷ്കു​മാ​ർ, ടി.​ഡി. രാ ​മ​കൃ​ഷ്ണ​ൻ, ബെ​ന്യാ​മി​ൻ, ഇ.​പി.​രാ​ജ​ഗോ​പാ​ല​ൻ, എ​ൻ.​ശ​ശി​ധ​ര​ൻ, പി.​എ​ഫ്. മാ​ത്യൂ​സ്, ഖ​ദീ​ജ മും​താ​സ്, റ​ഫീ​ക് അ​ഹ​മ്മ​ദ്, പി.​രാ​മ​ൻ, ത​മി​ഴി​ൽ നി​ന്ന് ജ യ​മോ​ഹ​ൻ, പെ​രു​മാ​ൾ മു​രു​ക​ൻ, ക​ന്ന​ഡ​യി​ലെ വി​വേ​ക് ഷാ​ൻ​ബാ​ഗ് തു​ട​ങ്ങി നീ​ണ്ട​താ​ണ് ആ ​പ​ട്ടി​ക. എ​ഴു​ത്തു​കാ​രാ​യ ആ​ന​ന്ദി​നേ​യും സ​ച്ചി​ദാ​ന​ന്ദ​നേ​യും പ​റ്റു​മെ​ങ്കി​ൽ ക​ഥ​യു​ടെ കു​ല​പ​തി പ​പ്പേ​ട്ട​നേ​യും(​ടി.​പ​ത്മ​നാ​ഭ​ൻ)​കൊ​ണ്ടു വ​രണം ​എ​ന്നാ​ഗ്ര​ഹ​മു​ണ്ട് എ​ന്നു കൂ​ടി ഷു​ക്കൂ​ർ ഇ​ട​യ്ക്ക് സൂ​ചി​പ്പി​ച്ചു.

ത​ന്‍റെ ഏ​റ്റ​വും പ​രി​മി​ത​മാ​യ സൗ​ക​ര്യ​ങ്ങ​ൾ മാ​ത്ര​മു​ള്ള, ക​ണ്ണൂ​ർ ന​ഗ​ര ത്തി​ൽ നി​ന്നും ഏ​താ​ണ്ട് 35 കി​ലോ​മീ​റ്റ​ർ ദൂ​രെ​യാ​യി കി​ട​ക്കു​ന്ന, ശു​ദ്ധ നാ​ട്ടുന്പു​റ​മാ​യ പെ​ട​യ​ങ്ങോ​ട്ടു​ള്ള ചാ​യ​ക്ക​ട​യി​ലെ സാ​ഹി​ത്യ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു ക്കാ​ൻ ക്ഷ​ണി​ച്ചി​ട്ട് വ​രി​ല്ലെ​ന്ന് ഇ​തു​വ​രെ ഒ​രെ​ഴു​ത്തു​കാ​ര​നും പ​റ​ഞ്ഞി​ല്ലെ​ന്ന് പ​റ​യു​ന്പോ​ൾ ഷു​ക്കു​റി​ന്‍റെ മു​ഖ​ത്ത് അ​ഭി​മാ​നം തെ​ളി​ഞ്ഞു. എ​ല്ലാ ന​ല്ല പു​സ്ത​ക​ങ്ങ​ളി​ലും അ​താ​ത് എ​ഴു​ത്തു​കാ​ര​ന്‍റെ മ​ന​സു കാ​ണാം എ​ന്നാ​ണ് എ​ഴുത്തു​കാ​രെ കു​റി​ച്ചു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ ഒ​രു വി​ല​യി​രു​ത്ത​ൽ. ആ ​പു​സ്ത​ക​ങ്ങ ളി​ലൂ​ടെ​യാ​ണ് താ​ൻ ചാ​യ​ക്ക​ട സാ​ഹി​ത്യ ച​ർ​ച്ച​യി​ലേ​ക്ക് ഓ​രോ എ​ഴു​ത്തു​കാര​നേ​യും ക​ണ്ടെ​ത്തു​ന്ന​ത് എ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. വ​രു​ന്ന​വ​ർ​ക്ക് താ​മസസൗ​ക​ര്യ​മൊ​ന്നും അ​ദ്ദേ​ഹം ഒ​രു​ക്കാ​റി​ല്ല (​ത​നി​ക്ക​തി​ന് ആ​വ​തി​ല്ല എ​ന്നാണ് ​അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്)​അ​വ​രാ​രും ഒ​രു പൈ​സ പോ​ലും പ്ര​തി​ഫ​ലം വാ​ങ്ങാതെ ​സ്വ​ന്തം ചെല​വി​ലാ​ണ് വ​ന്നുപോ​കു​ന്ന​തും. സാ​ഹി​ത്യ നാ​യ​ക​ൻ​മാ​ർ ദ​ന്തഗോ​പു​ര വാ​സി​ക​ളാ​ണെ​ന്ന പൊ​തു​ബോ​ധ​ത്തെ പൊ​ളി​ച്ചെ​ഴു​തു​ക കൂ​ടി​യാ​ണ് ഇ​തി​ലൂ​ടെ ഷു​ക്കൂ​ർ പെ​ട​യ​ങ്ങോ​ട് ചെ​യ്യു​ന്ന​ത്.

ക​പ്പ​യും മു​ള​കു ച​മ്മ​ന്തി​യും
ചു​ക്കു​കാ​പ്പി​യും


പു​ഴു​ങ്ങി​യ ക​പ്പ​യും മു​ള​കു ച​മ്മ​ന്തി​യും ചു​ക്കു​കാ​പ്പി​യും സ്വ​ന്തം ചെ​ല വി​ൽ ന​ൽ​കി​യാ​ണ് അ​തി​ഥി​ക​ളേ​യും സ​ദ​സ്യ​രേ​യും ഷു​ക്കൂ​ർ സ്വീ​ക​രി​ക്കു​ന്ന ത്. ​അ​തു​മാ​ത്ര​മാ​ണ് അ​വ​ർ​ക്കു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തി​ഫ​ലം. പ്ര​തി​മാ​സം ഒ​രു സാ​ഹി​ത്യ ച​ർ​ച്ച​യെ​ങ്കി​ലും സം​ഘ​ടി​പ്പി​ക്കാ​നാ​ണ് ശ്ര​മ​മെ​ങ്കി​ലും പ​ല​പ്പോഴും ​പ​ല​കാ​ര​ണ​ങ്ങ​ളാ​ലും അ​തി​ന് ക​ഴി​യാ​റി​ല്ല എ​ന്ന​ദ്ദേ​ഹം പ​റ​ഞ്ഞു.

ചെ​റി​യ സൗ​ക​ര്യം മാ​ത്ര​മു​ള്ള ഈ ​വി​ദൂ​ര ഗ്രാ​മ​ത്തി​ലേ​ക്ക് വ​ലി​യ വ​ലി​യ എ​ഴു​ത്തു​കാരെ ​കൊ​ണ്ടു​വ​രാ​ൻ ക​ഴി​യു​ന്ന​തി​ന്‍റെ ര​ഹ​സ്യ​മെ​ന്താ​ണ് എ​ന്ന് ചോ​ദി​ച്ച​പ്പോ​ൾ ഒ​രു ചെ​റു​ചി​രി​യോ​ടെ അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്, അ​താ​ണ് സാ​ഹി​ത്യ​ത്തി​ന്‍റെ ശക്തി എ​ന്നാ​ണ്. ക്ഷ​ണി​ച്ച​പ്പോ​ൾ എം.​മു​കു​ന്ദ​നും പെ​രു​മാ​ൾ മു​രു​ക​നു​മൊ​ക്കെ വ​ന്ന​ത് കൈ​യൊ​പ്പ് ചാ​ർ​ത്തി​യ ഓ​രോ കെ​ട്ട് സ്വ​ന്തം പു​സ്ത​ക​ങ്ങ​ളു​മാ​യാ​ണ്. ജ​യ​മോ​ഹ​ൻ കാ​ല​ത്ത് ത​ന്നെ എ​ത്തി നാ​ടൊ​ക്കെ ചു​റ്റി​ക്ക​റ​ങ്ങി കാ​ണു​ക​യായി​രു​ന്നു.
അ​തേ​സ​മ​യം ത​ന്‍റെ ചാ​യ​ക്ക​ട ച​ർ​ച്ച​യി​ൽ സ്ത്രീ​ക​ൾ​ക്ക് കൂ​ടു​ത​ൽ പ​ങ്കാ​ളി​ത്ത​വും പ്രാ​മു​ഖ്യ​വും മു​ൻ​നി​ര​യി​ലും വേ​ദി​യി​ലു​മാ​യി സ്ഥാ​നം ന​ൽ​കാ നും ​ഷു​ക്കൂ​ർ ശ്ര​ദ്ധി​ക്കാ​റു​ണ്ട്. പ​ല ച​ട​ങ്ങു​ക​ളി​ലും സ്ത്രീ​ക​ൾ പ​രി​ഗ​ണി​ക്കപ്പെ​ടാ​തെ പോ​കു​ന്ന​തി​ലും പി​ൻ​നി​ര​യി​ലേ​ക്ക് ത​ള്ള​പ്പെ​ടു​ന്ന​തി​ലു​മു​ള്ള ത​ന്‍റെ പ്ര​തി​ഷേ​ധം കൂ​ടി​യാ​ണ് ഇ​തി​ലൂ​ടെ അ​ദ്ദേ​ഹം രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്. അ​ങ്ങ​നെയാ​ണ് ഒ​രി​ക്ക​ൽ എ​ഴു​ത്തു​കാ​രി​യാ​യ ഖ​ദീ​ജ മും​താ​സി​നെ അ​തി​ഥി​യാ​യി ത ​ന്‍റെ ചാ​യ​ക്ക​ട​യി​ലേ​ക്ക് അ​ദ്ദേ​ഹം കൊ​ണ്ടു വ​ന്ന​ത്.

പ​ല സ​മ​യ​ത്താ​യി ഡോ .​ലി​ജി നി​ര​ഞ്ജ​ന, ഡോ.​ജി​സാ ജോ​സ്, ഡോ.​സ്മി​ത പ​ന്ന്യ​ൻ, ഡോ.​ആ​ർ.​രാ ജ​ശ്രീ(​ക​ല്യാ​ണി​യെ​ന്നും ദാ​ക്ഷാ​യ​ണി​യെ​ന്നും പേ​രാ​യ ര​ണ്ടു സ്ത്രീ​ക​ളു​ടെ ക​ത എ​ന്ന നോ​വ​ലി​ലൂ​ടെ ഈ​യി​ടെ പ്ര​ശ​സ്തി​യി​ലേ​ക്ക് കു​തി​ച്ചു​യ​ർ​ന്ന നോവ​ലി​സ്റ്റ്) എ​ന്നി​ങ്ങ​നെ പ്ര​ശ​സ്ത​രും അ​പ്ര​ശ​സ്ത​രു​മാ​യ ഒ​രു​പാ​ട് സ്ത്രീ​ക​ളുടെ ​സ​ജീ​വ സാ​ന്നി​ധ്യം കൂ​ടി ഈ ​ചാ​യ​ക്ക​ട ച​ർ​ച്ച​യി​ൽ ഉ​ണ്ടാ​വു​ന്നു​ണ്ട്.

ക​വി​യും നോ​വ​ലി​സ്റ്റുമായ "ചായക്കടക്കാരൻ'

ഒ​രു ന​ല്ല വാ​യ​ന​ക്കാ​ര​നും സം​ഘാ​ട​ക​നും ഒ​പ്പം ക​വി​യും നോ​വ​ലി​സ്റ്റും കൂ​ടി​യാ​ണ് ഷു​ക്കൂ​ർ പെ​ട​യ​ങ്ങോ​ട്. 2008-ലെ ​അ​റ്റ്‌ലസ്-​കൈ​ര​ളി പു​ര​സ്കാരം ​അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ഴ​ങ്ങ​ളി​ലെ ജീ​വി​തം എ​ന്ന ക​വി​താ സ​മാ​ഹാ​ര​ത്തി​നാണ് ​ല​ഭി​ച്ച​ത്. കൂ​ടാ​തെ നി​ല​വി​ളി​ക​ളു​ടെ ഭാ​ഷ, മ​ഴ​പ്പൊ​ള്ള​ൽ എ​ന്നീ ക​വി​താ സ​മാ​ഹാ​ര​ങ്ങ​ളും പു​റ​ത്തു വ​ന്നി​ട്ടു​ണ്ട്.

ഷു​ക്കൂ​റി​ന്‍റെ ആ​ദ്യ നോ​വ​ലി​ന്‍റെ പേ​ര് വ​രാ​ന്ത എ​ന്നാ​ണ്. സ്വ​ന്തം ചാ​യ​ക്ക​ട​യ്ക്കും ആ ​പേ​ര് ത​ന്നെ അ​ദ്ദേ​ഹം ന​ൽ കു​ക​യാ​യി​രു​ന്നു. മ​ല​ബാ​റി​ലെ മു​സ്‌ലി​ങ്ങ​ളും ഹൈ​ന്ദ​വ​രി​ലെ മ​ല​യ സ​മു​ദാ​യ ക്കാ​രു​മാ​യു​ണ്ടാ​യ ഒ​രു പ്ര​ത്യേ​ക കാ​ല​ത്തെ അ​ടു​പ്പ​വും ജീ​വി​ത​വും ഇ​തി​വൃ ത്ത​മാ​ക്കി ര​ചി​ച്ച ഒ​രു നോ​വ​ൽ പു​സ്ത​ക​മാ​ക്കാ​നു​ള്ള ത​യ്യാ​റെ​ടു​പ്പി​ലാ​ണിപ്പോ​ൾ, ഷു​ക്കൂ​ർ. ഒ​രു പ്ര​സാ​ധ​ക​ന്‍റെ പ​രി​ശോ​ധ​ന​യ്ക്കാ​യി സ​മ​ർ​പ്പി​ച്ചി​രി​ക്കു ന്ന ​പു​സ്ത​ക​ത്തി​ന്‍റെ കൈ​യെ​ഴു​ത്ത് പ്ര​തി​ക്ക് പ​ക്ഷെ, ഇ​തു​വ​രെ പേ​ര് ന​ൽകി​യി​ട്ടി​ല്ല.

പ​ത്തു നാ​ൽ​പ​തു പേ​രു​മാ​യി തു​ട​ങ്ങി​യ വ​രാ​ന്ത ചാ​യ​ക്ക​ട സാ​ഹി​ത്യ ച​ർ​ച്ച​യി​ൽ ഇ​ന്ന് വ​ന്പി​ച്ച ആ​സ്വാ​ദ​ക പ​ങ്കാ​ളി​ത്ത​മു​ണ്ട്. ക​ണ്ണൂ​ർ ജി​ല്ല​യി​ൽ നി ​ന്നും കേ​ര​ള​ത്തി​ന്‍റെ പ​ല​ഭാ​ഗ​ത്തു നി​ന്നു​മാ​യി ധാ​രാ​ളം പേ​രാ​ണ് ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ക്കാ​നും കാ​ണി​ക​ളാ​യും എ​ത്തു​ന്ന​ത്. കൂ​ടാ​തെ പ​ല സ​ർ​വ​ക​ലാ​ശാ​ല ക​ളി​ൽ നി​ന്നു​മു​ള്ള ഗ​വേ​ഷ​ണ വി​ദ്യാ​ർ​ഥി​ക​ളും വ​രു​ന്നു​ണ്ട് എ​ന്നു പ​റ​യു​ന്പോ ൾ ​ചാ​യ​ക്ക​ട സാ​ഹി​ത്യ ച​ർ​ച്ച​യ്ക്ക് ഇ​ന്ന് കൈ​വ​ന്ന ഗൗ​ര​വ​സ്വ​ഭാ​വ​ത്തെ കു​റി ച്ച് ​ഉൗ​ഹി​ക്കാ​മ​ല്ലൊ. അ​തു​കൊ​ണ്ടു ത​ന്നെ ചാ​യ​ക്ക​ട​യി​ൽ നി​ന്നു​മാ​റി തൊ​ട്ട ടു​ത്താ​യി തു​റ​ന്ന സ്ഥ​ല​ത്താ​ണി​പ്പോ​ൾ ച​ർ​ച്ച സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. അ​വി​ടെ, വൃ​ക്ഷ​ത്ത​ണ​ലി​ൽ സു​ഖ​ശീ​ത​ള​മാ​യ കാ​റ്റേ​റ്റി​രി​ക്കു​ന്പോ​ൾ പൗ​രാ​ണി​ക​ത​യു​ടെ പ​രി​വേ​ഷ​മു​ള്ള ഏ​തോ പ​ർ​ണ​ശാ​ല​ക്ക​രി​കി​ലാ​ണ് നാ​മെ​ന്ന് തോ​ന്നി​പ്പോ​കും.
ചാ​യ​ക്ക​ട സാ​ഹി​ത്യ ച​ർ​ച്ച​യ്ക്ക് ഒൗ​ദ്യോ​ഗി​ക​മാ​യി ഒ​രു സ്വാ​ഗ​തം പ​റ ച്ചി​ലി​ല്ല എ​ന്ന​താ​ണ് പ്ര​ത്യേ​ക​ത. ഉ​ദ്ഘാ​ട​ക​നും അ​ധ്യ​ക്ഷ​നു​മി​ല്ല.

ന​ന്ദി പ്ര​കാശ​ന​വു​മി​ല്ല. ഒ​രു പൊ​തു പ​രി​പാ​ടി​യു​ടെ സ്ഥി​രം ച​ട്ട​ക്കൂ​ടു​ക​ളെ​ല്ലാം ഒ​ഴി​വാ​ക്കി ക്കൊ​ണ്ട്, പ​ങ്കെ​ടു​ക്കു​ന്ന​വ​ർ ത​ന്നെ എ​ല്ലാ കാ​ര്യ​ങ്ങ​ളും ചി​ട്ട​യോ​ടും അ​ച്ച​ട​ക്ക ത്തോ​ടും നി​യ​ന്ത്രി​ക്കു​ന്ന, തീ​ർ​ത്തും ജ​നാ​ധി​പ​ത്യ സ്വ​ഭാ​വ​മു​ള്ള ഒ​രു കൂ​ട്ടാ​യ് മ​യാ​യി അ​ത് മാ​റ​ണ​മെ​ന്ന വ്യ​ക്ത​മാ​യ ഉ​ദ്ദേ​ശ്യ​വും ഷു​ക്കൂ​റി​നു​ണ്ട്. അ​ങ്ങ​നെ ജ​നാ​ധി​പ​ത്യ​മെ​ന്ന​ത് വ​ലി​യ വെ​ല്ലു​വി​ളി​ക​ളെ നേ​രി​ടു​ന്ന പു​തി​യ കാ​ല​ത്ത് വ ​രാ​ന്ത ചാ​യ​ക്ക​ട ച​ർ​ച്ച വേ​റി​ട്ട വെ​ളി​ച്ചം പ​ക​ർ​ന്നുകൊ​ണ്ട് സ​മൂ​ഹ​ത്തി​ന് പു ​തി​യ അ​വ​ബോ​ധ​ത്തി​ന്‍റെ ആ​ഴ​ക്കാ​ഴ്ച ന​ൽ​കു​ന്നു എ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്.

മി​നീ​ഷ് മു​ഴ​പ്പി​ല​ങ്ങാ​ട്