ഒ​രു ഹി​ന്ദി മാ​ഷി​ന്‍റെ സൈ​ക്കി​ൾ പ്ര​യാ​ണ​ങ്ങ​ൾ
യ​ന്ത്ര​യു​ഗ​ത്തി​ലും പ്ര​കൃ​തി​യെ മ​ലി​ന​മാ​ക്കി​ല്ല എ​ന്ന ആ​ഗ​ഹ​ത്തോ​ടെ​യും മ​നോ​ഭാ​വ​ത്തോ​ടെ​യും 31 വ​ർ​ഷ​ക്കാ​ല​മാ​യി സൈ​ക്കി​ളി​ൽ മാ​ത്രം യാ​ത്രചെ​യ്ത് സ​മൂ​ഹ​ത്തി​ന് മാ​തൃ​ക​യാ​വു​ക​യാ​ണ് സ​മ​ഗ്ര ശി​ക്ഷ അ​ങ്ക​മാ​ലി ബ്ലോ​ക്ക് റി​സോ​ഴ്സ് സെ​ന്‍റർ ബ്ലോ​ക്ക് പ്രോ​ജ​ക്ട് കോ-​ഓ​ഡി​നേ​റ്റ​ർ കെ.​എ​ൻ. സു​നി​ൽ​കു​മാ​ർ.

ഹി​ന്ദി സാ​ഹി​ത്യ​കാ​ര​നും അ​ധ്യാപ​ക പ​രി​ശീ​ല​ക​നും പ്ര​മാ​ണി​ത ഹി​ന്ദി പ്ര​ചാ​ര​ക​നും സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​നും പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​നു​മാ​യ സു​നി​ൽ മാ​ഷ് 31 വ​ർ​ഷ​ക്കാ​ല​മാ​യി സൈ​ക്കി​ളി​ൽ അ​നു​ദി​ന യാ​ത്ര തു​ട​രു​ന്നു.

മാ​ളി​ക പീ​ടി​ക ക​ണ്ട​നാ​ട്ട് പു​ത്ത​ൻ മ​ഠ​ത്തി​ൽ പ​രേ​ത​നാ​യ ര​ഘു​ന​ന്ദ​ന​ൻ നാ​യ​രു​ടെ​യും ന​ളി​നി അ​മ്മ​യു​ടെ​യും മ​ക​നാ​ണ് ഇ​ദ്ദേ​ഹം. 1990 ൽ ​കേ​ര​ള ഹി​ന്ദി പ്ര​ചാ​ര സ​ഭ​യു​ടെ ആ​ല​ങ്ങാ​ട് കേ​ന്ദ്രീ​യ ഹി​ന്ദി മ​ഹാ​വി​ദ്യാ​ല​യ​ത്തി​ന്‍റെ പ്രി​ൻ​സി​പ്പ​ൽ ആ​യി​രു​ന്ന സ​മ​യത്താ​ണ് സൈ​ക്കി​ൾ യാ​ത്ര തു​ട​ങ്ങി​യ​ത്. 2004 ൽ ​കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ലെ കു​മ്പ​ള വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ല​യി​ലെ മൊ​ഗ്രാ​ൽ ഗ​വൺമെന്‍റ് ​വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻഡറി സ്കൂളി​ൽ ഹി​ന്ദി അ​ധ്യാ​പ​ക​നാ​യി​രു​ന്നു.

മ​ല​യോ​ര പ്ര​ദേ​ശ​ത്ത് നാലു വ​ർ​ഷ​ക്കാ​ലം സൈ​ക്കി​ളി​ൽ സ​ഞ്ച​രി​ച്ച ഇ​ദ്ദേ​ഹം പി​ന്നീ​ട് ഡെ​പ്യൂ​ട്ടേ​ഷ​ൻ മു​ഖേ​ന 2008 ൽ ​ആ​ലു​വ ബിആ​ർസിയി​ലേ​ക്ക് പോ​ന്ന​പ്പോ​ൾ ത​ന്‍റെ ഇ​ഷ്ടവാ​ഹ​ന​ത്തെ ട്രെ​യി​നി​ൽ കൊ​ണ്ടു​പോ​ന്നു. ആ​ലു​വ വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ല​യി​ൽ അ​ധ്യാ​പ​ക പ​രി​ശീ​ല​ന​ങ്ങ​ൾ​ക്കും മ​റ്റു വി​ദ്യാ​ഭ്യാ​സ കാ​ര്യങ്ങ​ൾ​ക്കും പോ​യി​രു​ന്ന​ത് ത​ന്‍റെ ഇ​ഷ്ടവാ​ഹ​ന​ത്തി​ൽ ത​ന്നെ​യാ​യി​രു​ന്നു.

ദി​വ​സം 42 കി​ലോ​മീ​റ്റ​ർ

സൈ​ക്കി​ൾയാ​ത്ര ഒ​രു ഹോ​ബി​യാ​യും വ്യാ​യാ​മ​മാ​യും ഇ​ദ്ദേ​ഹം കാ​ണു​ന്നു. ഇ​പ്പോ​ൾ അ​ങ്ക​മാ​ലി ബിആ​ർസിയി​ൽ ബ്ലോ​ക്ക് പ്രോ​ജ​ക്ട് കോ-​ഓ​ഡി​നേ​റ്റ​റാ​യി സേ​വ​നം അ​നു​ഷ്ഠി​ക്കു​ന്ന ഇ​ദ്ദേ​ഹം ത​ന്‍റെ ജ​ന്മ​ദേ​ശ​മാ​യ ആ​ല​ങ്ങാ​ട് കോ​ട്ട​പ്പു​റ​ത്തു നി​ന്നും അ​ങ്ക​മാ​ലി ബിആ​ർസി വ​രെ 42 കി​ലോ​മീ​റ്റ​ർ പ്ര​തി​ദി​നം സൈ​ക്കി​ൾ ച​വി​ട്ടു​ന്നു. വാ​ഹ​ന​ങ്ങ​ൾ പു​റ​ന്ത​ള്ളു​ന്ന കാ​ർ​ബ​ൺ മോ​ണോ​ക്സൈ​ഡ് എ​ന്ന വി​ഷ​വാ​ത​കം മാ​ന​വ​രാ​ശി​ക്കും സ​ക​ല ജീ​വ​ജാ​ല​ങ്ങ​ൾ​ക്കും ഭീ​ഷ​ണി​യാ​വു​മ്പോ​ൾ അ​ത്ത​രം ഒ​രു മ​ലി​നീ​ക​ര​ണ​ത്തി​ന് ആ​ക്കം കൂ​ട്ടാ​ൻ താ​നി​ല്ലെ​ന്നാ​ണ് സു​നി​ൽ മാ​ഷ് പ​റ​യു​ന്ന​ത്.

സൈ​ക്കി​ൾ സ​വാ​രിക്കിടെ പ്രാ​യ​മാ​യ​വ​ർ ഭാ​ര​വും പേ​റി പോ​കു​ന്ന​തു ക​ണ്ടാ​ൽ സു​നി​ൽ മാ​ഷി​ന്‍റെ വാ​ഹ​നം അ​വ​രു​ടെ അ​രി​കി​ൽ നി​ൽ​ക്കും പി​ന്നീ​ട് അ​വ​ർ ഒ​രു​മി​ച്ചാ​യി​രി​ക്കും യാ​ത്ര. സൈ​ക്കി​ൾ യാ​ത്ര​യെ​ക്കു​റി​ച്ച് മ​റ്റു​ള്ള​വ​രു​മാ​യി സം​സാ​രി​ക്കു​മ്പോ​ൾ ദീ​ർ​ഘദൂ​ര യാ​ത്ര​ക​ൾ​ക്ക് സൈ​ക്കി​ൾ ഉ​പ​യോ​ഗി​ക്കാ​നാ​വി​ല്ലെ​ന്ന് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ കൂ​ട്ടു​കാ​രെ​ല്ലാം വാ​ദി​ച്ചു. പ​ക്ഷേ സൈ​ക്കി​ൾ അതിനും അ​നു​യോ​ജ്യ​മാ​ണെ​ന്ന് സു​നി​ൽ മാ​ഷ് തെ​ളി​യി​ച്ചു.

എ​ല്ലാ​യി​ട​ത്തും യ​ഥാ​സ​മ​യം

മൂ​വാ​റ്റു​പു​ഴ​യി​ൽ ന​ട​ന്ന എ​റ​ണാ​കു​ളം ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ​മാ​രു​ടെ ഏ​ക​ദി​ന യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ കോ​വി​ഡ് കാ​ല​ത്ത് രാ​വി​ലെ ആറു മ​ണി​ക്ക് വീ​ട്ടി​ൽനി​ന്ന് പു​റ​പ്പെ​ട്ട് ഒന്പതരയ്ക്ക് ​യോ​ഗം തു​ട​ങ്ങു​ന്ന​തി​ന് അ​ര മ​ണി​ക്കൂ​ർ മു​ൻ​പേ ആ​ദ്യം എ​ത്തി​ച്ചേ​ർ​ന്ന​ത് സു​നി​ൽ മാ​ഷാ​യി​രു​ന്നു. എ​റ​ണാ​കു​ളം ഡ​യ​റ്റ് കു​റു​പ്പം​പ​ടി​യി​ൽ സം​ഘ​ടി​പ്പി​ച്ച എ​റ​ണാ​കു​ളം ജി​ല്ലാത​ല ഹി​ന്ദി വി​ദ്യാ​ഭ്യാ​സ സെ​മി​നാ​റി​ൽ കേ​ര​ള​ത്തി​ലെ സ്​കൂളുക​ളി​ലെ ഹി​ന്ദി​പ​ഠ​നം എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി വി​ഷ​യം അ​വ​ത​രി​പ്പി​ക്കാ​നും സൈക്കിളിൽ എത്തി.

സ​മ​യ​ത്തി​ന് വി​ല ക​ല്പി​ക്കു​ക​യും എ​വി​ടെ​യും സ​മ​യ​ത്തി​ന് എ​ത്തു​ക​യും ചെ​യ്യു​ന്ന മ​നോ​ഭാ​വ​മാ​ണ് മാ​ഷി​ന്‍റെത്. സ​മ​യം മ​റ്റു​ള്ള​വ​രേ​ക്കാ​ൾ ആ​വ​ശ്യ​മെ​ങ്കി​ലും അ​തൊ​രു കു​റ​വാ​യി അ​ദ്ദേ​ഹ​ത്തി​ന് തോ​ന്നി​യി​ട്ടി​ല്ല.

2020 ജ​നു​വ​രി ഒന്നിന് ​തൃ​ശൂ​രി​ൽ ന​ട​ന്ന കാ​ലാ​വ​സ്ഥ വ​ല​യ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ജ​ന്മ​ദേ​ശ​മാ​യ ആ​ല​ങ്ങാ​ടു നി​ന്ന് 78 കി​ലോ​മീ​റ്റ​ർ സൈ​ക്കി​ൾ ച​വി​ട്ടി തൃ​ശൂ​രി​ലെ​ത്തി കു​ട്ടി​ക​ളോ​ടൊ​ത്ത് പ്ര​തി​ജ്ഞ ചെ​യ്ത് മ​ട​ങ്ങിയ സു​നി​ൽ മാ​ഷാ​യി​രു​ന്നു ആ പരിപാടിയിലെ താ​രം.

25 വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പ് പ​ഠി​ച്ചി​രു​ന്ന തൃ​ശൂ​ർ രാ​മ​വ​ർ​മപു​രം ഗ​വ. ഹി​ന്ദി ടീ​ച്ചേ​ഴ്സ് ട്രെ​യി​നിം​ഗ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലും അ​ദ്ദേ​ഹം സൈ​ക്കി​ളി​ൽ എ​ത്തി​യി​രു​ന്നു. കാ​ലാ​വ​സ്ഥ വ​ല​യം പ്ര​ധാ​ന​മാ​യും ഉ​യ​ർ​ത്തി​പ്പി​ടി​ച്ച കാ​ർ​ബ​ൺ എ​മി​ഷ​ൻ ഒ​ട്ടും അ​ന്ത​രീ​ക്ഷ​ത്തി​ലേ​ക്ക് ന​ൽ​കാ​തെ വാ​ക്കും ചി​ന്ത​യും പ്ര​വൃ​ത്തി​യും ജീ​വി​ത​വും ഒ​ന്നാ​ക്കി​യ സൈ​ക്കി​ൾ യാ​ത്രി​ക​ൻ ലോ​ക​ത്തി​നുത​ന്നെ മാ​തൃ​ക​യാ​ണെ​ന്ന് പ്ര​കൃ​തി സ്നേ​ഹി​ക​ൾ പ​റ​ഞ്ഞു. ആ​ഗോ​ള താ​പ​ന​ത്തെ സ്വ​ന്തം ജീ​വി​തംകൊ​ണ്ട് പ്ര​തി​രോ​ധി​ക്കു​ന്ന​വ​രെ നാ​ട് തി​രി​ച്ച​റി​ഞ്ഞ സ​ന്തോ​ഷ​മാ​ണ് സു​നി​ൽ മാ​ഷി​ന് ല​ഭി​ച്ച​ത്.

ആ​ശു​പ​ത്രി​യി​ൽ കി​ട​ന്നി​ട്ടി​ല്ല

പ്ര​കൃ​തി​യെ നോ​വി​ക്ക​രു​തെ​ന്നാ​ണ് സു​നി​ൽ മാ​ഷി​ന്‍റെ പ​ക്ഷം. പ​രി​സ്ഥി​തി​യോ​ട് ഇ​ണ​ങ്ങി ജീ​വി​ക്കു​ന്ന മ​നു​ഷ്യ​രാ​ശി​യെ ഇ​ദ്ദേ​ഹം സ്വ​പ്നം കാ​ണു​ന്നു. ഓ​ഫീ​സി​ൽ വ​ലി​യ വാ​ഹ​ന​ങ്ങ​ളി​ൽ എ​ത്തു​ന്ന ജീ​വ​ന​ക്കാ​രു​ണ്ട്. അ​തി​ന്‍റെ വ​ലി​പ്പ - ചെ​റു​പ്പ​ങ്ങ​ളേ​ക്കു​റി​ച്ച് അ​ദ്ദേ​ഹം ശ്ര​ദ്ധാ​ലു​വാ​കാ​റി​ല്ല. 49 വ​ർ​ഷ​ത്തെ ജീ​വി​ത​ത്തി​ൽ ഒ​രി​ക്ക​ലും അ​സു​ഖം ബാ​ധി​ച്ച് ആ​ശു​പ​ത്രി​യി​ൽ കി​ട​ക്കേ​ണ്ടിവന്നിട്ടില്ല. മൂ​ന്നുപ​തി​റ്റാ​ണ്ടി​ന്‍റെ സൈ​ക്കി​ൾ യാ​ത്ര കൊ​ണ്ട് മ​നു​ഷ്യ​രാ​ശി​ക്ക് കൊ​ടു​ക്കാ​നു​ള്ള സ​ന്ദേ​ശ​വും ഇ​താ​ണ്. കോ​വി​ഡ് നി​മി​ത്തം കേ​ര​ളം ലോ​ക്ഡൗ​ൺ ആ​യ​പ്പോ​ഴും സു​നി​ൽ മാ​ഷി​നെ അ​ത് ബാ​ധി​ച്ചി​ല്ല. രാ​വി​ലെ 7.30 ന് ​വീ​ട്ടി​ൽനി​ന്ന് യാ​ത്ര തി​രി​ച്ചാ​ൽ 9.30ന് ​ഓ​ഫീ​സി​ൽ എ​ത്തി​യി​രു​ന്നു.

തി​ര​ക്കു​ക​ൾ ഒ​ഴി​യു​ന്ന നാ​ൾ ത​ന്‍റെ ആ​രാ​ധ്യ സാ​ഹി​ത്യ​കാ​ര​നാ​യ പ്രേം​ച​ന്ദി​ന്‍റെ ജ​ന്മ​ദേ​ശ​മാ​യ വാ​രാ​ണ​സി​യി​ലേ​ക്കു​ള്ള സൈ​ക്കി​ൾ യാ​ത്ര​യാ​ണ് സു​നി​ൽ മാ​ഷി​ന്‍റെ അ​ടു​ത്ത ഉ​ദ്യ​മം.

എ​ഴു​ത്തും പു​ര​സ്കാ​ര​ങ്ങ​ളും

അ​ൻമോ​ൽ പ്യാ​ർ, അ​പ്നേ ​ആപ്കോ ​ന ഭൂ​ലേ, ഹി​ന്ദി വ്യാ​ക​ര​ണ ഓ​ർ ര​ച​ന, ഹി​ന്ദി മാ​ന​ക് സു​ലേ​ഖ് , അ​ൻമോ​ൽ മോ​ത്തി, മേ​രി അ​നൂ​രി ക​വി​താ​യേം എ​ന്നി​വ സു​നി​ൽ മാ​ഷി​ന്‍റെ ര​ച​ന​ക​ളാ​ണ്.​ ഹി​ന്ദി​യി​ൽനി​ന്നു ചി​ല ക​ഥ​ക​ൾ മ​ല​യാ​ള​ത്തി​ലേ​ക്കും മ​ല​യാ​ള​ത്തി​ലെ ചി​ല ക​വി​ത​ക​ൾ ഹി​ന്ദി​യി​ലേ​ക്കും മൊ​ഴി​മാ​റ്റ​ം നടത്തിയിട്ടു​ണ്ട്. 31 വ​ർ​ഷ​ത്തെ അ​ധ്യാപ​ക ജീ​വി​ത​ത്തി​ൽ നി​ര​വ​ധി പു​ര​സ്കാ​ര​ങ്ങ​ൾ സു​നി​ൽ മാ​ഷി​നെ തേ​ടി എ​ത്തി. ആ​ത്മാ​ർ​ഥത​യോ​ടെ​യും അ​ർ​പ്പ​ണ മ​നോ​ഭാ​വ​ത്തോ​ടെ​യും സേ​വ​ന സ​ന്ന​ദ്ധ​ത​യോ​ടെ​യും ഹി​ന്ദി പ്ര​ച​ര​ണം ന​ട​ത്തി​യ​തി​ന് സു​നി​ൽ മാ​ഷി​ന് ല​ഭി​ച്ച പു​ര​സ്ക്കാ​ര​ങ്ങ​ളാ​ണി​വ.

1999 ൽ ​എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ ശ്രേ​ഷ്ഠ ഹി​ന്ദി പ്ര​ചാ​ര​ക​നു​ള്ള പു​ര​സ്കാ​രം, 2010ൽ ​കേ​ര​ള സ്റ്റേ​റ്റ് ഹി​ന്ദി പ്ര​ചാ​ര​ക സ​മി​തി​യു​ടെ സം​സ്ഥാ​ന​ത്തെ മി​ക​ച്ച ഹി​ന്ദി അ​ധ്യാപ​ക​നു​ള്ള പു​ര​സ്കാ​രം, 2016 ൽ ​എ​റ​ണാ​കു​ളം സ​ർ​വ ശി​ക്ഷാ അ​ഭി​യാ​ൻ ഏ​ർ​പ്പെ​ടു​ത്തി​യ ജി​ല്ല​യി​ലെ മി​ക​ച്ച ക്രി​യാ​ഗ​വേ​ഷ​ക​നു​ള്ള പു​ര​സ്കാ​രം, 2017ൽ ​ദേ​ശീ​യ ഹി​ന്ദി അ​ക്കാ​ദ​മി ഏ​ർ​പ്പെ​ടു​ത്തി​യ സം​സ്ഥാ​ന​ത്തെ സ​ർ​വ ശ്രേ​ഷ്ഠ ഹി​ന്ദി പ്ര​ചാ​ര​ക​നു​ള്ള പു​ര​സ്കാ​രം എന്നിവ ലഭിച്ചു. 2019 ൽ ​മൂ​ഴി​ക്കു​ളം ശാ​ല പ്ര​കൃ​തിസ്നേ​ഹ​ത്തെ പു​ര​സ്ക്ക​രി​ച്ച് കാ​ർ​ബ​ൺ ക്രെ​ഡി​റ്റ് സ​ർ​ട്ടി​ഫി​ക്ക​റ്റ് നൽകി.

ഹി​ന്ദി ഭാ​ഷ​യു​ടെ വ്യാ​പ​ക​മാ​യ പ്ര​ച​ര​ണ​ത്തി​നു വേ​ണ്ടി 2003ൽ ​ആ​ല​ങ്ങാ​ട് കേ​ന്ദ്ര​മാ​ക്കി ഹി​ന്ദി ഭ​വ​ൻ സ്ഥാ​പി​ച്ചു. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ നൂ​റുക​ണ​ക്കി​ന് ശി​ഷ്യ​ഗ​ണ​ങ്ങ​ൾ രാജ്യത്തും വിദേശത്തും ഹി​ന്ദി അ​ധ്യാ​പ​ക​രാ​യി സേ​വ​നം അ​നു​ഷ്ഠി​ക്കുന്നു.

ആ​ല​ങ്ങാ​ട് കേ​ന്ദ്രീ​യ ഹി​ന്ദി മ​ഹാ​വി​ദ്യാ​ല​യം പ്രി​ൻ​സി​പ്പൽ പി.​എ​സ്. ജ​യ​ല​ക്ഷ്മി​യാ​ണ് ഭാ​ര്യ. മ​ക​ൾ കെ.​എ​സ്. ല​ക്ഷ്മി എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ളേ​ജി​ൽ എം.​എ. ഹി​ന്ദി ഒ​ന്നാം വ​ർ​ഷം പ​ഠി​ക്കു​ന്നു. മ​ക​ൻ പ്രേം​ച​ന്ദ് വ​ട​ക്ക​ൻ പ​റ​വൂ​ർ ഗ​വൺമെന്‍റ് ​എ​ച്ച്എ​സ്എ​സിൽ ​പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി.​ ആ​ല​ങ്ങാ​ടാണ് സുനിൽ മാഷിന്‍റെ താമസം. സൈ​ക്കി​ൾ ച​വി​ട്ടി ദൂ​ര​ത്തെ കു​റ​യ്ക്കു​ക​യ​ല്ല, ച​രി​ത്ര​ത്തി​ലേ​ക്കും ഉ​ത്ത​മ മാ​തൃ​ക​യി​ലേ​ക്കു​മു​ള്ള ദൂ​ര​ത്തെ ത​ന്നി​ലേ​ക്കാ​വാ​ഹി​ക്കു​ക​യാ​ണ് അദ്ദേഹം.

ജി​ജോ രാ​ജ​കു​മാ​രി