"ശോ കണ്‍ഫ്യൂഷനായല്ലോ'; സ്വന്തം പ്രതിബിംബം കണ്ട് ഇറങ്ങിയോടിയ കുതിര; 59 ലക്ഷം പേര്‍ കണ്ട ദൃശ്യം
വെബ് ഡെസ്ക്
Saturday, September 2, 2023 5:24 PM IST
മനുഷ്യര്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളെടുത്ത് മൃഗങ്ങള്‍ അഭ്യാസം കാണിക്കുന്ന ദൃശ്യങ്ങള്‍ നാം പലപ്പോഴായി കണ്ടിട്ടുണ്ട്. അക്കൂട്ടത്തില്‍ ഒന്നാണ് കണ്ണാടി. സ്വന്തം പ്രതിബിംബം കണ്ണാടിയില്‍ കണ്ട് അമ്പരക്കുന്ന നായയേയും പൂച്ചയേയുമൊക്കെ നാം കണ്ടിട്ടുണ്ട്. എന്നാല്‍ ഇത്തവണ ഒരു കുതിരയാണ് സ്വന്തം രൂപം കണ്ണാടിയില്‍ കണ്ട് പ്രതികരിച്ചത്.
എക്‌സിലെ ബ്യൂട്ടണ്‍ബീഡന്‍ എന്ന പേജില്‍ ഏതാനും ദിവസം മുന്‍പ് വന്ന വീഡിയോ ഇതിനോടകം 50 ലക്ഷം പേര്‍ കണ്ടു. കടും തവിട്ട് നിറമുള്ള കുതിര ഒരു വലിയ ഷെഡിന് ഉള്ളില്‍ നില്‍ക്കുകയാണ്. അകത്തിരുന്ന കണ്ണാടിയില്‍ സ്വന്തം മുഖം കണ്ട് ആളൊന്ന് അമ്പരക്കുന്നു.
ശേഷം ഒന്നും അറിയാത്ത ഭാവത്തില്‍ മുഖം മാറ്റിയ ശേഷം വീണ്ടും അതിവേഗത്തില്‍ കണ്ണാടിയിലേക്ക് നോക്കുന്നു. അപ്പുറത്ത് കാണുന്നത് വേറെ ഏതൊ കുതിരയാണെന്നാണ് കക്ഷി കരുതിയത്. എന്നാല്‍ വീണ്ടും വീണ്ടും കണ്ണാടിയുടെ മുന്നില്‍ മാറിയും തിരിഞ്ഞും വന്നിട്ടും എന്താ സംഭവിക്കുന്നതെന്ന് മൂപ്പര്‍ക്ക് പിടികിട്ടിയില്ല.
ഒടുവില്‍ കണ്‍ഫ്യൂഷന്‍ തലയ്ക്ക് പിടിച്ചതുകൊണ്ടാകണം കുതിര ഷെഡില്‍ നിന്നും ഇറങ്ങിയോടുന്നു. വീഡിയോ ഇതിനോടകം 59 ലക്ഷം പേരാണ് കണ്ടത്. കുതിരയുടെ പ്രകടനം കണ്ട് ചിരിവരുന്നുവെന്ന് ഒട്ടേറെ പേര്‍ പ്രതികരിച്ചു.