ഒരു സ്വപ്നം പോലെ, ഒറ്റയ്ക്ക് താജ്മഹലിനെ കണ്ട കഥ പറഞ്ഞ് യുവതി
Friday, May 9, 2025 3:06 PM IST
വിനോദ സഞ്ചാര കേന്ദ്രങ്ങൾ എപ്പോഴും ജനനിബിഢമായിരിക്കുമല്ലേ. അങ്ങനെയുള്ള സ്ഥലങ്ങൾ ആരുമില്ലാതെ ഒറ്റയ്ക്ക് ആസ്വദിക്കാൻ വളരെ രസവുമായിരിക്കും. താജ്മഹൽ അങ്ങനെയൊന്നു ചുറ്റിക്കാണാൻ അവസരം ലഭിച്ചു ഒരു യുകെ വനിതയ്ക്ക്.
താജ്മഹലിനുള്ളിൽ ഉണ്ടായിരുന്ന ഒരേയൊരു വ്യക്തി എന്ന നിലയിലെ തന്റെ പ്രത്യേക അനുഭവം അടുത്തിടെ അവർ പങ്കുവെച്ചിരുന്നു. അതിനെ "ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മാന്ത്രികമായ കാര്യം" എന്നാണ് വിശേഷിപ്പിച്ചുത്.
സാഡി എന്നാണ് സ്ത്രീയുടെ പേര്. രാവിലെയാണ് താജ്മഹൽ സന്ദർശനത്തിന് എത്തിയത്. രാവിലെ നേരിയ മഴയുണ്ടായിരുന്നതിനാൽ അധികമാരും എത്തിയിട്ടുണ്ടായിരുന്നില്ല. ഇത് അവർക്ക് പൂർണ്ണമായ സമാധാനത്തോടെയും നിശ്ശബ്ദതയോടെയും സ്മാരകത്തിന്റെ ഭംഗി ആസ്വദിക്കാനുള്ള അവസരം നൽകി.
ആളുകളുടെ അഭാവം ആ സ്ഥലത്തെ കൂടുതൽ മനോഹരമാക്കിയതെങ്ങനെയെന്ന് സാഡി ഇൻസ്റ്റാഗ്രാമിലെ ഒരു പോസ്റ്റിൽ വിവരിച്ചു. "ഏകദേശം രണ്ട് മണിക്കൂർ ഞാൻ അവിടെ ഉണ്ടായിരുന്നു, താജ്മഹലിലെ സന്ദർശനം ഒരു സ്വകാര്യ ടൂർ പോലെയാണ് അനുഭവപ്പെട്ടത്, ഞാൻ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒന്ന്,' "ഹാളുകളിലൂടെ നടക്കുക, മാർബിൾ ഡിസൈനുകൾ നോക്കുക, വലിയ താഴികക്കുടത്തിന് സമീപം നിൽക്കുക - ഞാൻ ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മാന്ത്രികമായ കാര്യമായിരുന്നു അത്.""ലോകം നിശ്ചലമായതുപോലെ തോന്നി, താജ് മുഴുവൻ എന്റെ സ്വന്തമായിയെന്നും സാഡി കൂട്ടിച്ചേർത്തു.'
"ഞാൻ ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മാന്ത്രികമായ കാര്യമായിരുന്നു അത്.' ഷാജഹാൻ ചക്രവർത്തി തന്റെ ഭാര്യ മുംതാസ് മഹലിന്റെ സ്മരണയ്ക്കായി നിർമിച്ച താജ്മഹൽ ലോകത്തിലെ ഏറ്റവും പ്രശസ്തമായ കെട്ടിടങ്ങളിൽ ഒന്നാണ്. എല്ലാ വർഷവും ദശലക്ഷക്കണക്കിന് ആളുകൾ ഇത് സന്ദർശിക്കുന്നു, പക്ഷേ ആ സ്ഥലം സ്വന്തമായതു പോലെയുള്ള സാഡിയുടെ അനുഭവം ഏറെ സവിശേഷമായി.