എക്സ്പ്രസ്വേയില് നിന്ന് തെന്നിമാറിയ ബസ് പതിച്ചത് 25 അടി താഴ്ചയിലേക്ക് ! വീഡിയോ
Saturday, September 16, 2023 4:39 PM IST
മീററ്റ്: ഉത്തര്‍പ്രദേശില്‍, ഡല്‍ഹി-മീററ്റ് എക്സ്പ്രസ്വേയിലുണ്ടായ ഒരു അപകടത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
അതിവേഗത്തില്‍ പോയ ബസ് എക്സ്പ്രസ്വേയില് നിന്ന് തെന്നിമാറി സമീപത്തെ സംരക്ഷണ വേലി തകര്‍ത്ത് താഴേക്ക് പതിക്കുകയായിരുന്നു. ഏകദേശം 25 അടി താഴ്ചയിലേക്കാണ് ബസ് വീണതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ഡല്‍ഹിയില്‍ നിന്ന് ഉത്തര്‍പ്രദേശിലെ മീററ്റിലേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടതെന്ന് പോലീസ് പറഞ്ഞു.
ഡ്രൈവറിന് സ്റ്റിയറിംഗിനുമേലുള്ള നിയന്ത്രണം നഷ്ടമായതാണ് അപകടകാരണമെന്നും പറഞ്ഞ പോലീസ് മദ്യപിച്ചുള്ള ഡ്രൈവിംഗാണ് അപകടകാരണമെന്ന റിപ്പോര്‍ട്ട് തള്ളുകയും ചെയ്തു.
കുറഞ്ഞത് 24 യാത്രക്കാര്‍ക്കെങ്കിലും പരിക്കേറ്റിട്ടുണ്ടാവാമെന്ന് ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥന് അറിയിച്ചു. അപകടത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.