വാര്‍ത്താവായനയ്ക്കിടയില്‍ ഭൂകമ്പമുണ്ടായാല്‍...; വീഡിയോ കാണുക
Wednesday, March 22, 2023 1:52 PM IST
മാധ്യമപ്രവര്‍ത്തനം എന്നത് ഏറെ ദുഷ്കരമായ ഒരു ജോലിയാണല്ലൊ. പല കോണില്‍ നിന്നും ഭീഷണിയും വിമര്‍ശനവും നേരിട്ടാണ് ഓരോ മാധ്യമ പ്രവര്‍ത്തകനും തങ്ങളുടെ കര്‍മ പഥത്തില്‍ നില്‍ക്കുന്നത്.പ്രകൃതിദുരന്തങ്ങള്‍ പോലുള്ള പ്രശ്നങ്ങള്‍ക്കിടയില്‍ സ്വന്തം ജീവന്‍വരെ പണയംവച്ചാണ് റിപ്പോര്‍ട്ടര്‍മാര്‍ വാര്‍ത്തകള്‍ ജനങ്ങള്‍ക്ക് നല്‍കുന്നത്.
കഴിഞ്ഞദിവസം ഉണ്ടായ ഭൂകമ്പത്തിന്റെ പശ്ചാത്തലത്തിലുള്ള ഒരു സംഭവമാണ് സമൂഹ മാധ്യമങ്ങളിലിപ്പോള്‍ വൈറല്‍. ചൊവ്വാഴ്ച രാത്രി അഫ്ഗാനിസ്ഥാനിലെ ഹിന്ദുകുഷ് മേഖലയില്‍ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി. വടക്കേ ഇന്ത്യയിലും അയല്‍രാജ്യമായ പാക്കിസ്ഥാനിലും ഭൂമി കുലുക്കം സംഭവിച്ചു.
എന്നാല്‍ ഭൂകമ്പത്തിന്റെ തീവ്രത കാണിക്കുന്ന പാക്കിസ്ഥാനില്‍ നിന്നുള്ള ഒരു വീഡിയോ ആണ് ട്വിറ്ററില്‍ വ്യാപകമായി പ്രചരിക്കുന്നത്. ദൃശ്യങ്ങളില്‍ പെഷവാറിലെ ന്യൂസ് ചാനലായ മഹ്ശ്രിക് ടിവിയില്‍ ഒരാള്‍ വാര്‍ത്ത വായിക്കുന്നതായി കാണാം.
ഈ സമയമാണ് ഭൂചലനം ഉണ്ടാകുന്നത്. ന്യൂസ് റൂമിലെ ടിവി സ്ക്രീനുകളും മറ്റ് ഉപകരണങ്ങളും അദ്ദേഹത്തിന് പിന്നില്‍ ശക്തമായി കുലുങ്ങുകയാണ്. എന്നാല്‍ വാര്‍ത്താ അവതാരകന് സംയമനം പാലിക്കുന്നത് വീഡിയോയില്‍ കാണാം.
തെല്ലും പരിഭ്രമമില്ലാതെയാണ് അദ്ദേഹം തന്റെ ജോലി പൂര്‍ത്തിയാക്കുന്നത്. 31 നിമിഷം ദൈര്‍ഘ്യമുള്ള വീഡിയോ നെറ്റിണ് ഏറ്റെടുത്തു. നിരവധിപേര്‍ ഇദ്ദേഹത്തെ പുകഴ്ത്തി കമന്റുകളിട്ടു. "അഭിനന്ദിക്കാതെ തരമില്ല. അപാര മനോധൈര്യം' എന്നാണൊരു ഉപയോക്താവ് കുറിച്ചത്.